നവഉദാരവല്‍ക്കരണത്തിനെതിരെ ആഗോളമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ ശരിയായ ദിശയിലേക്ക് തിരിച്ചുവിടാന്‍ക്രിയാത്മക ഇടപെടല്‍ അനിവാര്യമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. ഇത്തരം പ്രക്ഷോഭങ്ങള്‍ വലിയ സാധ്യതകളും വെല്ലുവിളികളുമാണ് തുറന്നിടുന്നത്. സോഷ്യലിസമാണ് ബദല്‍ എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചുകൊണ്ടാവണം പ്രക്ഷോഭങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കേണ്ടത്. സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഇ കെ നായനാര്‍ നഗറി(ടൗണ്‍ഹാള്‍)ല്‍ നടന്ന സെമിനാര്‍ -നവലിബറലിസം പിന്നിട്ട 20വര്‍ഷങ്ങള്‍ - ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1930കളില്‍ സാമ്പത്തിക മാന്ദ്യത്തോടുള്ള ജനരോഷത്തിനൊടുവില്‍ ജര്‍മനിയിലും ഇറ്റലിയിലും ഫാസിസ്റ്റുകളാണ് അധികാരത്തില്‍ വന്നത്. ലാറ്റിന്‍ അമേരിക്കയില്‍ നവഉദാരവല്‍ക്കരണത്തിനും അമേരിക്കന്‍ സാമ്രാജ്യത്വത്തിനും എതിരെയുള്ള ജനരോഷത്തെ ശരിയായ ദിശയില്‍ തിരിച്ചുവിട്ടതിന്റെ ഫലമാണ് അവിടുത്തെ പല രാജ്യങ്ങളിലെയും ഇടതുപക്ഷ സര്‍ക്കാരുകള്‍ . ഇപ്പോഴത്തെ പ്രക്ഷോഭങ്ങളില്‍ ഇടപെടാന്‍ യൂറോപ്പിലെ വലതുപക്ഷ തീവ്രവാദികള്‍ ശ്രമിക്കുന്നുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനും നവഉദാരനയങ്ങള്‍ക്കുമെതിരെ നിലപാടെടുക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ.
നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളുടെ ഇരുപതുവര്‍ഷത്തെ ബാക്കിപത്രത്തില്‍ രണ്ടരലക്ഷം കര്‍ഷകരുടെ ആത്മഹത്യയും തൊഴിലാളികളടക്കമുള്ള ഭൂരിപക്ഷം ജനങ്ങളുടെ ദുരിതവുമാണുള്ളത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഇന്ത്യയില്‍ പുത്തന്‍ സാമ്പത്തിക നയം നടപ്പാക്കുമ്പോള്‍ എല്ലാ സാമ്പത്തികരോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണിതെന്നാണ് ഈ നയത്തിന്റെ പ്രചാരകര്‍ അവകാശപ്പെട്ടത്. എന്നാല്‍ ശതകോടീശ്വരന്മാരുടെ കൂടിയതിനൊപ്പം രാജ്യത്തെ 84 കോടി ജനങ്ങളും ദരിദ്രരാവുന്നതിനാണ് ഈ നയങ്ങള്‍ വഴിവച്ചത്. ഈ നയങ്ങളെ ഇരുപത് വര്‍ഷം മുമ്പ് എതിര്‍ത്തപ്പോള്‍ സിപിഐ എമ്മിനെയും ഇടതുപക്ഷ പാര്‍ടികളെയും പഴഞ്ചന്മാരെന്നും കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിക്കേണ്ടവരെന്നും പറഞ്ഞ് പലരും ആക്ഷേപിച്ചിരുന്നു. ജിഡിപി നിരക്ക് വളര്‍ന്നെന്നും ശതകോടീശ്വരന്മാരുടെ എണ്ണം കൂടിയെന്നുമാണ് അവകാശവാദം. എന്നാല്‍ തൊഴിലില്ലാത്തവരുടെ എണ്ണം കൂടിയെന്നും വിശക്കുന്ന മനുഷ്യരുള്ള 88 രാജ്യങ്ങളില്‍ ഇന്ത്യ 66-ാം സ്ഥാനത്തെത്തിയെന്നുമാണ് വസ്തുത.
പ്രതിദിനം ഇരുപതു രൂപ മാത്രം വേതനമുള്ളവരാണ് ഭൂരിഭാഗവും. സാധാരണക്കാരന്റെ രക്ഷയ്ക്കുതകുന്ന എല്ലാ മേഖലകളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയതോടെ എല്ലാ മേഖലയും തകരുകയാണ്. അതേസമയം കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് എല്ലാവിധ സഹായവും നല്‍കുകയും ചെയ്യുന്നു. രാജ്യത്തെ 48.6 ശതമാനം കര്‍ഷകരും കടക്കെണിയിലാണ്. വിത്തുവിതരണം പൂര്‍ണമായും വന്‍കിട കമ്പനിക്കാരുടെ നിയന്ത്രണത്തിലായി. കര്‍ഷകരുടെ ഭൂമി വന്‍കിടക്കാര്‍ കവരുന്ന സ്ഥിതിയാണ്. കോര്‍പറേറ്റുകള്‍ പൊതുമുതല്‍ കൊള്ളയടിക്കുന്നതിനും ഉദാരവല്‍ക്കരണകാലം സാക്ഷിയായി. ഈ നയങ്ങളുടെ കൂടപ്പിറപ്പാണ് അഴിമതിയെന്നും 2ജി, വാതകഖനന, കല്‍ക്കരി കുംഭകോണങ്ങള്‍ തെളിയിച്ചു-എസ് ആര്‍ പി പറഞ്ഞു.
നയതന്ത്രജ്ഞന്‍ എം കെ ഭദ്രകുമാര്‍ , പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ വെങ്കടേഷ് ആത്രേയ, എളമരം കരീം എംഎല്‍എ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് ജില്ലയിലെ രക്തസാക്ഷികളെക്കുറിച്ച് കേളുഏട്ടന്‍ പഠനഗവേഷണകേന്ദ്രം പുറത്തിറക്കിയ "വിപ്ലവപാതയിലെ രക്തനക്ഷത്രങ്ങള്‍" എന്ന പുസ്തകം എം കേളപ്പന് നല്‍കി എസ് രാമചന്ദ്രന്‍ പിള്ള പ്രകാശനം ചെയ്തു. കെ ചന്ദ്രന്‍ അധ്യക്ഷനായി. കെ ടി കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.
deshabhimani
നവഉദാരവല്‍ക്കരണത്തിനെതിരെ ആഗോളമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ ശരിയായ ദിശയിലേക്ക് തിരിച്ചുവിടാന്‍ക്രിയാത്മക ഇടപെടല്‍ അനിവാര്യമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. ഇത്തരം പ്രക്ഷോഭങ്ങള്‍ വലിയ സാധ്യതകളും വെല്ലുവിളികളുമാണ് തുറന്നിടുന്നത്. സോഷ്യലിസമാണ് ബദല്‍ എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചുകൊണ്ടാവണം പ്രക്ഷോഭങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കേണ്ടത്. സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഇ കെ നായനാര്‍ നഗറി(ടൗണ്‍ഹാള്‍)ല്‍ നടന്ന സെമിനാര്‍ -നവലിബറലിസം പിന്നിട്ട 20വര്‍ഷങ്ങള്‍ - ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDeleteഇന്തോ-അമേരിക്കന്‍ ആണവ കരാറിന്റെ തുടര്‍ച്ചയായി അമേരിക്കക്ക് അനുകൂലമായ വിധം ആണവബാധ്യതാ ബില്‍ പാസാക്കാന്‍ യുപിഎ സര്‍ക്കാരിന് കഴിയാത്തതിന് കാരണം ഇടതുപക്ഷത്തിന്റെ നിരന്തരമായ ചെറുത്തുനില്‍പ്പാണെന്ന് നയതന്ത്രജ്ഞന്‍ എം കെ ഭദ്രകുമാര്‍ പറഞ്ഞു. യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ച ശേഷവും ഇന്ത്യന്‍ വിദേശനയത്തില്‍ അമേരിക്കന്‍ സ്വാധീനം ശക്തിപ്പെട്ടിട്ടില്ല. ആഗോള പ്രതിസന്ധി അമേരിക്കയെ അത്രയേറെ ബാധിച്ചതും ചൈന ഒരു പ്രധാന ശക്തിയായി വളര്‍ന്നതുമാണ് ഇതിന് കാരണം. സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഇ കെ നായനാര്‍ നഗറി(ടൗണ്‍ഹാള്‍)ല്‍ നടന്ന "നവലിബറലിസത്തിന്റെ ഇരുപത് വര്‍ഷങ്ങള്‍" സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുമായുള്ള കരാറിനുശേഷം റിയാക്ടര്‍ വില്‍പ്പനയിലൂടെ പണം വാരാമെന്ന അമേരിക്കന്‍ മോഹം അസ്ഥാനത്തായിരിക്കയാണ്. അമേരിക്ക ഇന്ന് കടത്തില്‍ മുങ്ങി ചൈനയില്‍നിന്ന് കടം വാങ്ങേണ്ട സ്ഥിതിയിലാണ്. ചൈനയില്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്നത് അമേരിക്കയിലേക്കാണ്. ചൈനയെ തകര്‍ക്കാന്‍ അമേരിക്ക ശ്രമിച്ചാല്‍ അവര്‍ സ്വയം തകരുന്ന സ്ഥിതിയാണ്-അദ്ദേഹം പറഞ്ഞു.
ReplyDeleteസിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും പ്രസക്തി എന്നത്തേക്കാളും വര്‍ധിച്ച കാലമാണിതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം മുന്‍നിര്‍ത്തിയാണ് സിപിഐ എമ്മിന് പ്രസക്തി നഷ്ടപ്പെട്ടെന്ന പ്രചാരണം. തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ടിയല്ല സിപിഐ എം. 2004-2008 കാലത്ത് യുപിഎക്ക് പിന്തുണ നല്‍കിയത് പാര്‍ടി വളര്‍ത്താമെന്ന് പ്രതീക്ഷിച്ചല്ല. വര്‍ഗീയത എന്ന അത്യാപത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനായിരുന്നു.
ReplyDeleteഅമേരിക്കന്‍ സാമ്രാജ്യത്വത്തിനും നവ ഉദാരവല്‍ക്കരണത്തിനുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണ്. കോണ്‍ഗ്രസും ബിജെപിയും ഈ രണ്ടു പാര്‍ടികള്‍ക്കൊപ്പം നില്‍ക്കുന്ന പ്രാദേശിക പാര്‍ടികളും ജനങ്ങളെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടുന്നില്ല. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഇടപെട്ട് ഇടതുപക്ഷ ജനാധിപത്യ ബദല്‍ വളര്‍ത്തുകയാണ് ലക്ഷ്യം. സോവിയറ്റ് പാതയും ചൈനീസ് പാതയുമല്ല, ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള വിപ്ലവപാതയാണ് സിപിഐ എം സ്വീകരിക്കുക- എസ് ആര്‍ പി പറഞ്ഞു.
മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ നിരക്കില്‍ വികസിത മുതലാളിത്ത രാജ്യങ്ങളെക്കാള്‍ മെച്ചമാണ് ഇന്ത്യയെന്ന വാദം അസ്ഥാനത്താണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ വെങ്കടേഷ് ആത്രേയ പറഞ്ഞു. ഈ വാദം യാഥാര്‍ഥ വസ്തുതയുമായി ബന്ധമില്ലാത്തതാണ്. രണ്ടു പതിറ്റാണ്ടായി ഇന്ത്യയില്‍ നടപ്പാക്കുന്ന നവ ഉദാര സാമ്പത്തിക നയങ്ങള്‍ സമ്പദ്ഘടനയെ കൂടുതല്‍ ദുര്‍ബലമാക്കിയിരിക്കയാണ്. ദരിദ്രര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷണം പോലും അപ്രാപ്യമായ കാലത്ത് ജിഡിപി നിരക്കിനെക്കുറിച്ചുള്ള അവകാശവാദം അപ്രസക്തമാണ്. തൊഴില്‍വളര്‍ച്ചാ നിരക്ക് തൊണ്ണൂറുകളിലേതിനേക്കാള്‍ വളരെയേറെ കുറഞ്ഞു. തൊഴിലവസരങ്ങള്‍ വര്‍ധിച്ചുവെന്ന് കണക്കുകളിലുണ്ടാവാം. എന്നാല്‍ കൂലി വളരെ കുറഞ്ഞ അനൗപചാരിക തൊഴിലവസരങ്ങളാണ് വര്‍ധിച്ചത്. അവര്‍ക്ക് തൊഴില്‍ സുരക്ഷയില്ല. ക്ഷേമപദ്ധതികളുടെ ഗുണം ലഭിക്കുന്നുമില്ല-അദ്ദേഹം പറഞ്ഞു.
ReplyDelete