Sunday, March 25, 2012

മൈക്രോഫിനാന്‍സ് സംവിധാനം പാവപ്പെട്ടവരെ കടക്കെണിയിലാക്കും: നന്ദകുമാര്‍

ചെറുതോണി: കേരളത്തില്‍ ശക്തിയാര്‍ജിച്ച മൈക്രോ ഫിനാന്‍സ് സംവിധാനം സാധാരണക്കാരെ കടക്കെണിയിലാക്കുമെന്നും ഈ സാമൂഹ്യവിപത്തിനെ തിരിച്ചറിഞ്ഞ് പൊതുസമൂഹം സ്വയംപ്രേരിത ശക്തിയായി മാറണമെന്നും സിഐടിയു സംസ്ഥാന സെക്രട്ടറി പി പി നന്ദകുമാര്‍ പറഞ്ഞു. ചെറുതോണിയില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

2008ല്‍ ആരംഭിച്ച ലോക സാമ്പത്തികമാന്ദ്യം രണ്ട് വര്‍ഷം പിന്നിടുമ്പോഴേക്കും ഒട്ടേറെ രാജ്യങ്ങള്‍ പാപ്പരീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഉത്തേജക പാക്കേജുകള്‍ ഒന്നിനുപുറകെ ഒന്നായി പരാജയപ്പെടുമ്പോഴാണ് പ്രതിസന്ധി താല്‍കാലികമല്ലെന്നും ഇത് വ്യവസ്ഥിതിയെ ബാധിച്ചുകഴിഞ്ഞതായും മുതലാളിത്തം അംഗീകരിച്ചത്. ഭരണകൂടങ്ങളില്‍ വന്‍കിട സ്ഥാപനങ്ങളുടെ സിഇഒമാര്‍ കടന്നുകയറുന്നു. സമസ്ത മേഖലകളിലും കടന്നുകയറി വ്യവസ്ഥിതിയെ തകര്‍ക്കാനാണ് കോര്‍പ്പറേറ്റ് ശ്രമം. ഇതിനായി സാംസ്കാരിക മണ്ഡലങ്ങളെയും മാധ്യമങ്ങളെയുംവരെ കൈയേറാന്‍ ശ്രമിക്കുകയാണ്. തൊഴിലാളിയുടെ വര്‍ഗപരമായ കരുത്ത് കുറഞ്ഞുപോയതാണ് മുതലാളിത്തത്തിന് അതിന്റെ ആക്രമണം ശക്തമാക്കാന്‍ ഇടം നല്‍കിയത്. ഇതിനെതിരെ പൊരുതാന്‍ ജനാധിപത്യപരമായ സംഘടനാപ്രവര്‍ത്തനത്തിലൂടെ തൊഴിലാളി പ്രസ്ഥാനത്തിന് കഴിയണമെന്നും നന്ദകുമാര്‍ പറഞ്ഞു.

deshabhimani 250312

1 comment:

  1. കേരളത്തില്‍ ശക്തിയാര്‍ജിച്ച മൈക്രോ ഫിനാന്‍സ് സംവിധാനം സാധാരണക്കാരെ കടക്കെണിയിലാക്കുമെന്നും ഈ സാമൂഹ്യവിപത്തിനെ തിരിച്ചറിഞ്ഞ് പൊതുസമൂഹം സ്വയംപ്രേരിത ശക്തിയായി മാറണമെന്നും സിഐടിയു സംസ്ഥാന സെക്രട്ടറി പി പി നന്ദകുമാര്‍ പറഞ്ഞു. ചെറുതോണിയില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

    ReplyDelete