കേരളത്തിന്റെ ഭരണം പൂര്‍ണമായി ലീഗ് ഏറ്റെടുത്തിരിക്കുകയാണെന്നും അനൂപ് ജേക്കബ്ബിനെ മന്ത്രിയാക്കിയുള്ള സത്യപ്രതിജ്ഞ ഈ നിയമസഭാ സമ്മേളനത്തില്‍ നടക്കാത്തത് ലീഗ് തടഞ്ഞതിനാലാണെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ . പുത്തന്‍ചിറയില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തും കൊടുങ്ങല്ലൂരില്‍ വി കെ ഗോപാലന്‍ രക്തസാക്ഷിദിനാചരണത്തില്‍ പങ്കെടുത്തും സംസാരിക്കുകയായിരുന്നു കോടിയേരി.
അനൂപ് ജയിച്ചാലുടന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും എന്നാണ് നേരത്തേ പറഞ്ഞിരുന്നത്. തങ്ങളുടെ അഞ്ചാം മന്ത്രിക്കൊപ്പം അനൂപും സത്യപ്രതിജ്ഞ ചെയ്താല്‍ മതി എന്നാണ് ലീഗ്ഭീഷണി. ഇതിനിടെ ശക്തന്‍നാടാരെ മന്ത്രിയാക്കണമെന്ന് തിരുവനന്തപുരത്ത് നാടാര്‍ സമുദായസംഘടനയും പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. ആറുമാസം മുമ്പ് തങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കണം എന്നാണവര്‍ പറയുന്നത്. ലീഗില്‍ നുഴഞ്ഞുകയറിയ മുസ്ലിം തീവ്രവാദികള്‍ ഭരണത്തില്‍ ഇടപെടാന്‍ ശ്രമിക്കുകയാണ.് ലീഗിന് സ്വാധീനമുള്ള പല മേഖലകളിലും പൊലീസ് സ്റ്റേഷന്‍ അവരുടെ നിയന്ത്രണത്തിലാണ്. കോണ്‍ഗ്രസ് അടക്കം മറ്റു പാര്‍ടികള്‍ക്കൊന്നും പ്രവര്‍ത്തിക്കാനാകുന്നില്ല. തീവ്രവാദശക്തികളെ നിയന്ത്രിക്കാന്‍ ലീഗ് നേതൃത്വത്തിനാവുന്നില്ല. കാസര്‍കോട് ലീഗ് പരിപാടിക്കെത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ പി എ മജീദിനെയും ഇ ടി മുഹമ്മദ്ബഷീറിനെയും കൈയേറ്റം ചെയ്യുന്ന സ്ഥിതിയുണ്ടായി. കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലും സംഘര്‍ഷമുണ്ടായി.
പിറവത്തെ ജയത്തില്‍ സംശയം തോന്നിയപ്പോള്‍ ഉമ്മന്‍ചാണ്ടിയും ചില സാമുദായികകേന്ദ്രങ്ങളും നടത്തിയ ഗൂഢാലോചനയാണ് ശെല്‍വരാജിന്റെ രാജി. എംഎല്‍എമാരെ ചാക്കിട്ടുപിടിക്കുന്ന യദ്യൂരപ്പയുടെ തന്ത്രമാണ് ഉമ്മന്‍ചാണ്ടി പയറ്റിയത്. കര്‍ണാടകമല്ല കേരളമെന്ന് നെയ്യാറ്റിന്‍കരയില്‍ ജനം തെളിയിക്കും. സംസ്ഥാനത്ത് ഇതുവരെ 35 എംഎല്‍എമാര്‍ രാജിവച്ചിട്ടുണ്ട്. അതില്‍ 34 പേരും പരസ്യമായാണ് രാജിവച്ചത്. ശെല്‍വരാജ് മാത്രമാണ് രഹസ്യമായി രാജി നല്‍കിയത്. ഒന്നിനു പകരം മൂന്ന് എംഎല്‍എമാരെ തരാം എന്നാണ് ചിലര്‍ ഞങ്ങളോട് പറഞ്ഞത്. ജനപ്രതിനിധികളെ ചാക്കിട്ടു പിടിക്കുന്ന ഉത്തരേന്ത്യന്‍ മോഡല്‍ "ആയാറാം ഗയാറാം" രാഷ്ട്രീയത്തിന് സിപിഐ എമ്മിനു താല്‍പ്പര്യമില്ല. കുംഭകോണങ്ങളുടെ കുംഭമേളയാണ് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ നടക്കുന്നത്. കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്യാതെ കുത്തകകള്‍ക്ക് പാട്ടത്തിന് നല്‍കിയതിനു പിന്നില്‍ പത്തുലക്ഷം കോടിയുടെ അഴിമതിയുണ്ടെന്നാണ് സിഎജി പറഞ്ഞത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണിതെന്നും കോടിയേരി പറഞ്ഞു.
deshabhimani 250312

ReplyDelete