Sunday, March 25, 2012

കോളേജ് ക്യാമ്പസുകളില്‍ എംഎസ്എഫ് നടത്തുന്നത് തീവ്രവാദ മോഡല്‍ ആക്രമണം

കാസര്‍കോട് ജില്ലയുടെ വടക്കന്‍ മേഖലയിലെ കോളേജ് ക്യാമ്പസുകളില്‍ എംഎസ്എഫ് നേതൃത്വത്തില്‍ തീവ്രവാദ മോഡല്‍ അക്രമമാണ് നടക്കുന്നതെന്നും വിദ്യാര്‍ഥികളെ അണിനിരത്തി ഇതിനെ പ്രതിരോധിക്കുമെന്നും എസ്എഫ്ഐ നേതാക്കള്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. കാസര്‍കോട് ഗവ. കോളേജില്‍ ഇത്തരത്തില്‍ തീവ്രവാദ മോഡല്‍ അക്രമം നടത്തുന്നത് എംഎസ്എഫുകാര്‍ പതിവാക്കി. വെള്ളിയാഴ്ച പകല്‍ ക്ലാസിലിരിക്കുന്ന എസ്എഫ്ഐ പ്രവര്‍ത്തകന്‍ ഋഷിദേവിന്റെ കണ്ണില്‍ മുളകുപൊടി വിതറി മാരകായുധങ്ങളുമായി മര്‍ദിക്കുകയായിരുന്നു. തലയ്ക്കും ചെവിക്കും ഗുരുതരമായി പരിക്കേറ്റ ഋഷിദേവ് ഇപ്പോഴും ചികിത്സയിലാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ അബ്ദുള്‍സത്താര്‍ , മുഹമ്മദ് ഷെബീര്‍ , മൊയ്തീന്‍ നിസാമുദ്ദീന്‍ , ഹര്‍ഷാദ്, മുര്‍ഷിദ്, നവാസ്, അബ്ദുള്‍റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. ക്യാമ്പസിന് പുറത്തുള്ള ലീഗ് ക്രിമിനലുകളുടെയും നേതാക്കളുടെയും പിന്തുണയോടെയാണ് ഇവര്‍ അക്രമം അഴിച്ചുവിടുന്നത്.

ഗവ. കോളേജിന് സമാനമായ സംഭവങ്ങളാണ് കാസര്‍കോട് ഗവ. ഐടിഐ, എല്‍ബിഎസ് എന്‍ജിനിയറിങ് കോളേജ്, പെര്‍ള നളന്ദ കോളേജ് എന്നിവിടങ്ങളിലുമുണ്ടാകുന്നത്. കോളേജില്‍ എസ്എഫ്ഐയുടെ സംഘടനാപ്രവര്‍ത്തനത്തിന് മുതല്‍ക്കൂട്ടാകുന്ന പ്രവര്‍ത്തകരെ തെരഞ്ഞെുപിടിച്ചാണ് ഇവര്‍ മര്‍ദിക്കുന്നത്. ജില്ലയുടെ വടക്കന്‍ മേഖലയിലെ കലാലയങ്ങളില്‍ എസ്എഫ്ഐക്കുള്ള സ്വാധീനം ഇല്ലാതാക്കാന്‍ തീവ്രവാദികളെ കൂട്ടുപിടിച്ച് അക്രമം അഴിച്ചുവിടാനാണ് എംഎസ്എഫ് ശ്രമിക്കുന്നത്. ക്ലാസുകളിലും ക്യാമ്പസിലും സദാചാര പൊലീസ് ചമഞ്ഞുള്ള അക്രമങ്ങളും ഇവരുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസുള്‍പ്പെടെ എട്ടോളം കേസില്‍ പ്രതികളായ എംഎസ്എഫ് പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ വിലസി നടക്കുകയാണ്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ കോളേജ് അധികാരികളും പൊലീസും തയ്യാറാകാത്തത് അക്രമം ആവര്‍ത്തിക്കാന്‍ കാരണമാകുന്നു. ഗവ. കോളേജ് പ്രിന്‍സിപ്പലാകട്ടെ ഈ അക്രമകാരികള്‍ക്ക് എല്ലാവിധ ഒത്താശയും ചെയ്തുകൊടുക്കുകയാണ്. അക്രമം തടയാന്‍ ചെല്ലുന്ന അധ്യാപകരെയും മര്‍ദിക്കുന്ന അവസ്ഥയാണ് കോളേജിലുള്ളത്. ഫര്‍ണിച്ചറുകളുള്‍പ്പെടെ തകര്‍ത്തിട്ടും കണ്ടില്ലെന്ന് നടക്കുകയാണ് പ്രിന്‍സിപ്പലുള്‍പ്പെടെയുള്ള കോളേജധികൃതര്‍ .

തീവ്രവാദികളെ അണിനിരത്തി ക്യാമ്പസിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിതമായ ഇടപെടലുകള്‍ക്കെതിരെ പൊതുസമൂഹത്തിന്റെ പിന്തുണയോടെ വിദ്യാര്‍ഥികളെ അണിനിരത്തി പ്രതിരോധം തീര്‍ക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ഷാലു മാത്യു, പ്രസിഡന്റ് ടി വി രജീഷ്കുമാര്‍ , പി പി, സിദിന്‍ , എ വി ശിവപ്രസാദ്, സുഭാഷ് പാടി എന്നിവര്‍ പങ്കെടുത്തു.

എംഎസ്എഫ് അക്രമത്തിനെതിരെ ജനകീയ പ്രതിഷേധമുയര്‍ത്തും: ഡിവൈഎഫ്ഐ

കാസര്‍കോട് ഗവ. കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ഋഷിദേവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച എംഎസ്എഫ് അക്രമിസംഘത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

അടുത്തകാലത്തായി മുസ്ലിംലീഗിന് സ്വാധീനമുള്ള പ്രദേശങ്ങളിലെ ക്യാമ്പസുകളിലെ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും പുരോഗമ വിദ്യാര്‍ഥി പ്രസ്ഥാനത്തോടൊപ്പം അണിനിരക്കുന്നതില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന എംഎസ്എഫ്, ക്രിമിനലുകളെ ഉപയോഗിച്ച് വിദ്യാര്‍ഥികളെ ഭീകരമായി മര്‍ദിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. കാസര്‍കോട് ഗവ. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അടക്കമുള്ള വിദ്യാര്‍ഥി നേതാക്കളെ ഒന്നിലേറെ തവണ ഭീകരമായി മര്‍ദിച്ചു. കാസര്‍കോട് ഗവ. ഐടിഐയിലും എല്‍ബിഎസ് എന്‍ജിനിയറിങ് കോളേജിലും പുറമെ നിന്നെത്തുന്ന അക്രമി സംഘങ്ങള്‍ നിരന്തരം കുഴപ്പങ്ങളുണ്ടാക്കുകയാണ്. അധ്യയനവര്‍ഷം അവസാനിക്കാറായ ഘട്ടത്തില്‍ പഠനത്തില്‍ വ്യാപൃതരായ വിദ്യാര്‍ഥികളെ ഭീകരമായി മര്‍ദിച്ച് ക്യാമ്പസുകളിലെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ് ഇക്കൂട്ടര്‍ . ഇത്തരം ആക്രമകാരികളെ ഒറ്റപ്പെടുത്തുന്നതിന് പൊതുസമൂഹവും കര്‍ശന നിയമനടപടി സ്വീകരിക്കുന്നതിന് അധികൃതരും തയ്യാറാകണം.

വിദ്യാര്‍ഥികളുടെ സൈ്വരജീവിതം തകര്‍ക്കുകയും എസ്എഫ്ഐ പ്രവര്‍ത്തകരെയും നേതാക്കളെയും നിരന്തരം ആക്രമിക്കുകയും ചെയ്താല്‍ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിവൈഎഫ്ഐ നേതൃത്വം നല്‍കുമെന്ന് ജില്ലാ സെക്രട്ടറിയറ്റ് പറഞ്ഞു.

എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

എസ്എഫ്ഐ പ്രവര്‍ത്തകന്റെ കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ച സംഭവത്തില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കാസര്‍കോട് ഗവ. കോളേജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായ മാങ്ങാട്ടെ നാരായണന്റെ മകന്‍ സി എല്‍ ഋഷിദേവി (20)നെ അക്രമിച്ച സംഭവത്തിലാണ് എംഎസ്എഫ് പ്രവര്‍ത്തകരായ ഷെബീര്‍ , അബ്ദുള്‍സത്താര്‍ , അബ്ദുള്‍റഹ്മാന്‍ , അര്‍ഷാദ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേര്‍ക്കുമെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച പകല്‍ മൂന്നോടെ ക്ലാസ്മുറിയില്‍ റെക്കോഡ് ബുക്ക് എഴുതിക്കൊണ്ടിരിക്കെയാണ് എംഎസ്എഫുകാര്‍ കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.

deshabhimani 250312

1 comment:

  1. കാസര്‍കോട് ജില്ലയുടെ വടക്കന്‍ മേഖലയിലെ കോളേജ് ക്യാമ്പസുകളില്‍ എംഎസ്എഫ് നേതൃത്വത്തില്‍ തീവ്രവാദ മോഡല്‍ അക്രമമാണ് നടക്കുന്നതെന്നും വിദ്യാര്‍ഥികളെ അണിനിരത്തി ഇതിനെ പ്രതിരോധിക്കുമെന്നും എസ്എഫ്ഐ നേതാക്കള്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. കാസര്‍കോട് ഗവ. കോളേജില്‍ ഇത്തരത്തില്‍ തീവ്രവാദ മോഡല്‍ അക്രമം നടത്തുന്നത് എംഎസ്എഫുകാര്‍ പതിവാക്കി. വെള്ളിയാഴ്ച പകല്‍ ക്ലാസിലിരിക്കുന്ന എസ്എഫ്ഐ പ്രവര്‍ത്തകന്‍ ഋഷിദേവിന്റെ കണ്ണില്‍ മുളകുപൊടി വിതറി മാരകായുധങ്ങളുമായി മര്‍ദിക്കുകയായിരുന്നു. തലയ്ക്കും ചെവിക്കും ഗുരുതരമായി പരിക്കേറ്റ ഋഷിദേവ് ഇപ്പോഴും ചികിത്സയിലാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ അബ്ദുള്‍സത്താര്‍ , മുഹമ്മദ് ഷെബീര്‍ , മൊയ്തീന്‍ നിസാമുദ്ദീന്‍ , ഹര്‍ഷാദ്, മുര്‍ഷിദ്, നവാസ്, അബ്ദുള്‍റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. ക്യാമ്പസിന് പുറത്തുള്ള ലീഗ് ക്രിമിനലുകളുടെയും നേതാക്കളുടെയും പിന്തുണയോടെയാണ് ഇവര്‍ അക്രമം അഴിച്ചുവിടുന്നത്.

    ReplyDelete