ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപം 26 ശതമാനത്തില്‍ നിന്നും 49 ശതമാനമാക്കി ഉയര്‍ത്തുന്നതിനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ചു. ബി ജെ പി, സമാജ്‌വാദിപാര്‍ട്ടി, ബി എസ് പി കക്ഷികളുടെ പിന്തുണ നേടാനാണ് ശ്രമം. നടപ്പ് ബജറ്റ്‌സമ്മേളനത്തില്‍ത്തന്നെ ഇതിനായുള്ള ബില്‍ അവതരിപ്പിച്ചേക്കും. ധനപരിഷ്‌കരണങ്ങള്‍ക്കായുള്ള യശ്വന്ത്‌സിന്‍ഹ കമ്മിറ്റി ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപ പരിധി ഉയര്‍ത്തുന്നതിനെ എതിര്‍ത്തിരുന്നു. ആഭ്യന്തരവിപണിയില്‍ നിന്നുതന്നെ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് ആവശ്യമായ വിഭവങ്ങള്‍ സമാഹരിക്കണമെന്നായിരുന്നു യശ്വന്ത് സിന്‍ഹകമ്മിറ്റിയുടെ നിര്‍ദേശം. എന്നാല്‍ ഉദാരവത്കരണനയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ഏതു നീക്കങ്ങള്‍ക്കും ബി ജെ പി നേതാവു കൂടിയായ യശ്വന്ത്‌സിന്‍ഹ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. വിദേശനിക്ഷേപപരിധി ഉയര്‍ത്തുന്നതിനോട് ബി ജെ പി യോജിക്കുന്നില്ലെങ്കില്‍ത്തന്നെയും എസ് പി, ബി എസ് പി കക്ഷികളുടെ പിന്തുണയോടെ ബില്‍ പാസാക്കിയെടുക്കാന്‍ കഴിയുമെന്നാണ് യു പി എയുടെ പ്രതീക്ഷ.
വിദേശ ഇന്‍ഷുറന്‍സ് കമ്പനികളെ യാതൊരുവിധ നിയന്ത്രണങ്ങള്‍ക്കും വിധേയമാക്കാതെ പ്രത്യേക സാമ്പത്തികമേഖല(എസ് ഇ ഇസഡ്)കളില്‍ പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കണമെന്നതാണ് ബില്ലിലെ മറ്റൊരു നിര്‍ദേശം. രാജ്യത്തെ ഇന്‍ഷുറന്‍സ് നിയമങ്ങള്‍ ഈ കമ്പനികള്‍ക്ക് ബാധകമാക്കണമോയെന്നത് ഗവണ്‍മെന്റിന്റെ വിവേചനാധികാരത്തിനു വിട്ടുകൊടുത്തിരിക്കുകയാണ്. പ്രത്യേക സാമ്പത്തികമേഖലകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലാത്ത വിദേശ ഇന്‍ഷുറന്‍സ് കമ്പനികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത് രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയെ തകര്‍ക്കുമെന്ന് യശ്വന്ത് സിന്‍ഹ കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യത്തിലും കമ്മിറ്റിയുടെ എതിര്‍പ്പിനെ അവഗണിക്കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നീക്കം. ബി ജെ പി ഇടഞ്ഞുനിന്നാല്‍പ്പോലും എസ് പി, ബി എസ് പി കക്ഷികളുടെ പിന്തുണയോടെ ബില്‍ പാസാക്കാന്‍ കഴിയുമെന്നുതന്നെയാണ് പ്രതീക്ഷ.
വൈദ്യുതി, വ്യോമയാനം, ചെലവുകുറഞ്ഞ ഭവനനിര്‍മ്മാണം, ദേശീയപാത തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വിദേശത്തു നിന്നും കടംവാങ്ങുന്നതിനുള്ള പരിധി ഉയര്‍ത്തുന്നതിനുള്ള നീക്കവും കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ട്. നിലവില്‍ 3000 കോടി ഡോളറാണ് പരിധി. ഇത് ഉയര്‍ത്തുന്നതിലൂടെ ഈ കമ്പനികളുടെ ഓഹരിമൂലധനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
2012-13 വര്‍ഷത്തേക്ക് ധനമന്ത്രി അവതരിപ്പിച്ച ബജറ്റിനോട് ബി ജെ പി പുലര്‍ത്തുന്ന മൃദുസമീപനമാണ് വിവാദമായ ഇന്‍ഷുറന്‍സ് ബില്‍ വീണ്ടും അവതരിപ്പിക്കുന്നതിന് ഗവണ്‍മെന്റിന് ധൈര്യം പകര്‍ന്നിട്ടുള്ളത്. ബി ജെ പി എതിര്‍ത്താല്‍ പോലും എസ് പി, ബി എസ് പി കക്ഷികളുടെ പിന്തുണയോടെ ബില്‍ പാസാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇരുകക്ഷികള്‍ക്കും കൂടി ലോക്‌സഭയില്‍ 40ലേറെയും രാജ്യസഭയില്‍ 20ലേറെയും അംഗങ്ങളുണ്ട്.
janayugom 250312

ReplyDelete