കല്‍പ്പറ്റ: മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ നേതാക്കള്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം അന്വേഷിക്കാന്‍ ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍ ചേര്‍ന്ന യോഗത്തിലാണ് പാര്‍ടിക്ക് തിരിച്ചടിയായ സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കാന്‍ ധാരണയായത്. ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റിയിലെ രണ്ട് നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തകരും ആദിവാസി സംഘവും പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മണ്ഡലം കമ്മിറ്റിയില്‍ രൂക്ഷമായ തര്‍ക്കം ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് അന്വേഷണം നടത്താന്‍ ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. പി ജി ആനന്ദകുമാര്‍ , പി കെ മാധവന്‍ , പത്മനാഭന്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മീഷനാണ് അന്വേഷണം നടത്തുന്നത്.
പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പരാതി ഒതുക്കിതീര്‍ക്കാന്‍ നേതാക്കള്‍ പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ രക്ഷിതാവ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. ഈ ബന്ധം ഉപയോഗിച്ച് കേസ് ഒതുക്കിതീര്‍ക്കാമെന്നുള്ള വ്യവസ്ഥയനുസരിച്ച് പണം വാങ്ങിയെന്നാണ് ആരോപണം. ബിജെപി ജില്ലാ നേതൃത്വവും മഹിള മോര്‍ച്ച സംസ്ഥാന നേതാക്കളും ഈ കേസില്‍ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നപ്പോഴാണ് ബിജെപി മണ്ഡലം നേതാക്കള്‍ കൈക്കൂലി വാങ്ങിയ സംഭവം പുറത്തായത്. ഇത് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ശക്തമായ നടപടി ആവശ്യപ്പെട്ട് ബിജെപിയിലെ ഒരു വിഭാഗം രംഗത്തെത്തിയത്.
deshabhimani 080312
മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ നേതാക്കള്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം അന്വേഷിക്കാന്‍ ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍ ചേര്‍ന്ന യോഗത്തിലാണ് പാര്‍ടിക്ക് തിരിച്ചടിയായ സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കാന്‍ ധാരണയായത്.
ReplyDelete