Thursday, March 8, 2012
മനോരമയുടെ ചതിക്കും വഞ്ചനയ്ക്കും കണക്കില്ല: വി എസ്
മലയാള മനോരമ കാണിച്ച ചതിയ്ക്കും വിശ്വാസ വഞ്ചനയ്ക്കും കണക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് പറഞ്ഞു. പന്തലൂര്‍ ക്ഷേത്രത്തിന്റെ നിത്യച്ചെലവിന് ഉപയോഗിക്കേണ്ട ഭൂമിയിലെ പണമാണ് മനോരമ കുടുംബം കട്ടുതിന്നുന്നത്. പാട്ടക്കരാര്‍ ലംഘിച്ച് ഭൂമി പതിച്ചുനല്‍കാനും ശ്രമം നടക്കുന്നുണ്ട്. മനോരമ കുടുംബം കൈയടക്കിയ ക്ഷേത്രഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് പന്തലൂര്‍ ഭഗവതി ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികള്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പന്തലൂര്‍ ദേവസ്വത്തിന്റെ ഭൂമി കൈയേറിയ സംഭവത്തില്‍ കോടതി സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു മാസത്തിനകം നല്കാന് ആവശ്യപ്പെട്ട റിപ്പോര്‍ട്ട് ഏഴുമാസമായിട്ടും നല്‍കിയിട്ടില്ല. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന് തയ്യാറാക്കിയ റിപ്പോര്‍ട്ട് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസ് പൂഴ്ത്തിയിരിക്കയാണ്. 60 വര്‍ഷത്തെ പാട്ടക്കരാറിനാണ് മനോരമ കുടുംബത്തിലുള്ള കോട്ടയം കടപ്രമറിയില് തയ്യില്‍ മാമന് മകന് ചെറിയാന് എന്നയാള്‍ക്ക് 1943ല്‍ ഭൂമി പാട്ടത്തിന് നല്‍കിയത്. കഴിഞ്ഞ 27 വര്‍ഷമായി കരാര്‍ പ്രകാരമുള്ള വാടകപോലും നല്‍കിയിട്ടില്ല.
ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രേറ്റഡ് ഫിനാന്‍സ് കമ്പനിയുടെ പേരില്‍ 200 കോടി രൂപയാണ് ജനങ്ങളില്‍നിന്ന് പിരിച്ചെടുത്തത്. പലിശയുള്‍പ്പെടെ വലിയ തുക തിരിച്ചുനല്‍കുമെന്ന് വാഗ്ദാനം ചെയ്താണ് പണം പിരിച്ചത്. ഇത് നല്‍കിയിട്ടില്ല. ഈ തുക രാജ്യത്തെ ബാങ്കുകളില്‍ നിക്ഷേപിക്കാതെ ജര്‍മനിയിലാണ് നിക്ഷേപിച്ചത്. വിദേശരാജ്യത്തെ ബാങ്കുകളില്‍ നിക്ഷേപമുള്ള 16 ഇന്ത്യക്കാരില്‍ ഒരാള്‍ മനോരമ പത്രാധിപര്‍ കെ എം മാത്യുവിന്റെ സഹോദരന് കെ എം ഫിലിപ്പാണെന്നാണ് തെഹല്‍ക മാസിക പുറത്തുവിട്ടത്. ഈ പണമെല്ലാം എങ്ങനെ സമ്പാദിച്ചതാണെന്ന് സര്‍ക്കാര്‍ അന്വേഷിക്കണം. കൈയേറ്റക്കാരെ സഹായിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായ സമരത്തില്‍ എല്ലാ വിശ്വാസികളും പിന്തുണയ്ക്കണമെന്നും വി എസ് പറഞ്ഞു.
deshabhimani 080312
Labels:
വാർത്ത
Subscribe to:
Post Comments (Atom)

ReplyDelete