Sunday, March 25, 2012

വലതുപക്ഷ മാധ്യമങ്ങള്‍ പ്രതികരണശേഷിയില്ലാത്ത സമൂഹത്തെ സൃഷ്ടിക്കുന്നു: ഇ പി

വലതുപക്ഷ മാധ്യമങ്ങള്‍ പ്രതികരണശേഷിയില്ലാത്ത സമൂഹസൃഷ്ടിക്കായി ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് "ദേശാഭിമാനി" ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ പറഞ്ഞു. ഇടപ്പള്ളിക്കോട്ടയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ചവറ ഏരിയയിലെ ദേശാഭിമാനി പത്രവരിസംഖ്യ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ഇ പി.
കേരളത്തില്‍ ദിവസം 50 ലക്ഷം പ്രസിദ്ധീകരണങ്ങളാണ് ജനങ്ങളിലെത്തുന്നത്. കേരളത്തിലെ 70 ശതമാനം വീടുകളിലും ടിവി ചാനലുകളുണ്ട്. അതില്‍ മഹാഭൂരിപക്ഷവും വലതുപക്ഷ രാഷ്ട്രീയ നിലപാട് പ്രചരിപ്പിക്കുന്നവയാണ്. അവയില്‍ അമേരിക്കന്‍ സാമ്രാജ്യത്വനിലപാടുകളും മതഭീകരവാദവും സംരക്ഷിക്കുന്ന മാധ്യമങ്ങളുമുണ്ട്. നിഷ്പക്ഷമെന്ന മുഖംമൂടിയണിഞ്ഞ് കുത്തകമാധ്യമങ്ങള്‍ വലതുപക്ഷചിന്ത ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നു. അപകടകരമായ സ്ഥിതിവിശേഷമാണിത്. സമൂഹം നേരിടുന്ന പ്രശ്നങ്ങളോട് പ്രതികരിക്കാന്‍ മടിക്കുന്ന യുവതലമുറയെ വാര്‍ത്തെടുക്കുകയാണ് വലതുപക്ഷ മാധ്യമങ്ങള്‍ . അവയെ പ്രതിരോധിക്കാന്‍ ദേശാഭിമാനി പോലുള്ള ഇടതുപക്ഷ മാധ്യമങ്ങളുടെ പ്രചാരണം കൂടുതല്‍ വ്യാപകമാകണം.

സിപിഐ എമ്മിന്റെ മുഖപത്രമായ ദേശാഭിമാനി സമൂഹത്തിന്റെയാകെ നന്മ ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ആധുനിക കാലത്തെ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ശരിയായ വാര്‍ത്ത ജനങ്ങളില്‍ എത്തിക്കാനാണ് ദേശാഭിമാനി ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ ദേശാഭിമാനി കൂടുതല്‍ ജനങ്ങിലേക്ക് എത്തിക്കാനുള്ള ശ്രമം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും ഇ പി പറഞ്ഞു. സിപിഐ എം ചവറ ഏരിയസെക്രട്ടറി ടി മനോഹരന്‍ ചടങ്ങില്‍ അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗം എം കെ ഭാസ്കരന്‍ , ജില്ലാകമ്മിറ്റി അംഗം ജി വിക്രമന്‍ എന്നിവര്‍ സംസാരിച്ചു. ചവറ ഏരിയയിലെ എട്ട് ലോക്കല്‍കമ്മിറ്റികള്‍ ചേര്‍ത്ത പത്ര വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും ഇ പി ജയരാജന്‍ ഏറ്റുവാങ്ങി.

deshabhimani 250312

1 comment:

  1. കേരളത്തില്‍ ദിവസം 50 ലക്ഷം പ്രസിദ്ധീകരണങ്ങളാണ് ജനങ്ങളിലെത്തുന്നത്. കേരളത്തിലെ 70 ശതമാനം വീടുകളിലും ടിവി ചാനലുകളുണ്ട്. അതില്‍ മഹാഭൂരിപക്ഷവും വലതുപക്ഷ രാഷ്ട്രീയ നിലപാട് പ്രചരിപ്പിക്കുന്നവയാണ്. അവയില്‍ അമേരിക്കന്‍ സാമ്രാജ്യത്വനിലപാടുകളും മതഭീകരവാദവും സംരക്ഷിക്കുന്ന മാധ്യമങ്ങളുമുണ്ട്. നിഷ്പക്ഷമെന്ന മുഖംമൂടിയണിഞ്ഞ് കുത്തകമാധ്യമങ്ങള്‍ വലതുപക്ഷചിന്ത ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നു. അപകടകരമായ സ്ഥിതിവിശേഷമാണിത്. സമൂഹം നേരിടുന്ന പ്രശ്നങ്ങളോട് പ്രതികരിക്കാന്‍ മടിക്കുന്ന യുവതലമുറയെ വാര്‍ത്തെടുക്കുകയാണ് വലതുപക്ഷ മാധ്യമങ്ങള്‍ . അവയെ പ്രതിരോധിക്കാന്‍ ദേശാഭിമാനി പോലുള്ള ഇടതുപക്ഷ മാധ്യമങ്ങളുടെ പ്രചാരണം കൂടുതല്‍ വ്യാപകമാകണം.

    ReplyDelete