Friday, March 9, 2012
ഉമ്മന്‍ചാണ്ടി ജനാധിപത്യം കുരുതി കൊടുത്തു പിണറായി
കാലുമാറ്റരാഷ്ട്രീയത്തിലൂടെ യു.ഡി.എഫ് സര്‍ക്കാരിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സഹപ്രവര്‍ത്തകരും പാര്‍ലമെന്ററി ജനാധിപത്യത്തെ കുരുതികഴിച്ചിരിക്കുകയാണെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് എം.എല്‍ .എയുടെ രാജി. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലെ ഏറ്റവും കുല്സിതമായ കാലുമാറ്റ രാഷ്ട്രീയം സംഘടിപ്പിച്ച് തന്റെ സര്‍ക്കാരിനെ രക്ഷിക്കാമെന്ന ഉമ്മന്‍ചാണ്ടിയുടെ ചിന്ത അപകടകരമാണ്. കൂറുമാറ്റ നിരോധന നിയമം നിലവിലുള്ളതുകൊണ്ട് അതിനെ മറികടക്കാനാണ് എം.എല്‍ .എയെ വ്യത്യസ്ത രൂപത്തില്‍ പ്രലോഭിപ്പിച്ച് രാജിവെയ്പ്പിച്ചത്. രാജിയ്ക്കുമുമ്പ് മുഖ്യമന്ത്രി പങ്കാളിയായ രാഷ്ട്രീയ ഗൂഢാലോചനയുമുണ്ടായി. ഇതിലൂടെ 1991 മുതല്‍ 96 വരെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു അതിവിദഗ്ധമായി നടത്തിയ കാലുമാറ്റ രാഷ്ട്രീയം കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടി പകര്‍ത്തി. എം.പിമാരെ വിലയ്ക്കെടുക്കാന്‍ കോടികളാണ് റാവുവും കോണ്‍ഗ്രസും ഒഴുക്കിയത്.
കാലുമാറ്റക്കാരെ ഉള്‍പ്പെടുത്തുന്ന ചാക്കുകൊണ്ട് സ്വന്തം സര്‍ക്കാരിന് ഈടുനല്കാമെന്ന ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയം പ്രബുദ്ധകേരളം തള്ളും. പിറവം ഉപതെരഞ്ഞെടുപ്പിലെ പരാജയഭീതിയുടെകൂടി പശ്ചാത്തലത്തിലാണ് എം.എല്‍ .എയെ കൂറുമാറ്റി രാജിവെയ്പിച്ചത്. സി.പി.ഐ എം ഉം എല്‍ .ഡി.എഫും കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടുപോകണമെന്ന സന്ദേശം ഈ സംഭവം നല്‍കുന്നുണ്ട്. പിറവത്ത് വോട്ടര്‍മാരെ പാട്ടിലാക്കാന്‍ വന്‍തോതില്‍ യുഡിഎഫ് പണമൊഴുക്കും. ഇതിനെതിരായ ജാഗ്രത എല്‍ .ഡി.എഫ് കാട്ടണം. ഒപ്പം വോട്ടര്‍മാരെ ഇക്കാര്യം ബോധ്യപ്പെടുത്തുകയും വേണം. കാലുമാറ്റ രാഷ്ട്രീയത്തിനെതിരായ കനത്ത പ്രഹരം പിറവത്തെ വോട്ടര്‍മാര്‍ നല്‍കണമെന്നും പിണറായി അഭ്യര്‍ത്ഥിച്ചു.
deshabhimani news
Labels:
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)
കാലുമാറ്റരാഷ്ട്രീയത്തിലൂടെ യു.ഡി.എഫ് സര്‍ക്കാരിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സഹപ്രവര്‍ത്തകരും പാര്‍ലമെന്ററി ജനാധിപത്യത്തെ കുരുതികഴിച്ചിരിക്കുകയാണെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് എം.എല്‍ .എയുടെ രാജി. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലെ ഏറ്റവും കുല്സിതമായ കാലുമാറ്റ രാഷ്ട്രീയം സംഘടിപ്പിച്ച് തന്റെ സര്‍ക്കാരിനെ രക്ഷിക്കാമെന്ന ഉമ്മന്‍ചാണ്ടിയുടെ ചിന്ത അപകടകരമാണ്. കൂറുമാറ്റ നിരോധന നിയമം നിലവിലുള്ളതുകൊണ്ട് അതിനെ മറികടക്കാനാണ് എം.എല്‍ .എയെ വ്യത്യസ്ത രൂപത്തില്‍ പ്രലോഭിപ്പിച്ച് രാജിവെയ്പ്പിച്ചത്. രാജിയ്ക്കുമുമ്പ് മുഖ്യമന്ത്രി പങ്കാളിയായ രാഷ്ട്രീയ ഗൂഢാലോചനയുമുണ്ടായി. ഇതിലൂടെ 1991 മുതല്‍ 96 വരെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു അതിവിദഗ്ധമായി നടത്തിയ കാലുമാറ്റ രാഷ്ട്രീയം കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടി പകര്‍ത്തി. എം.പിമാരെ വിലയ്ക്കെടുക്കാന്‍ കോടികളാണ് റാവുവും കോണ്‍ഗ്രസും ഒഴുക്കിയത്
ReplyDelete