സിപിഐ എം കോട്ടയം ജില്ലാ ജില്ലാ കമ്മിറ്റി അംഗവും കര്‍ഷക സംഘം കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറിയും മികച്ച സംഘാടകനുമായ അഡ്വ. കെ എസ് കൃഷ്ണന്‍കുട്ടി നായര്‍ (48) അന്തരിച്ചു. തിരുവനന്തപുരം ആര്‍സിസിയില്‍ വെള്ളിയാഴ്ച്ച രാവില 11.40നായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച്ച കോട്ടയത്ത്.
ദീര്‍ഘനാളായി അസുഖ ബാധിതനായി തിരുവനന്തപുരത്ത് ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു. ഭഭാര്യ: രാജലക്ഷ്മി (ഇറിഗേഷന്‍ വകുപ്പ്, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസ്, കോട്ടയം). മക്കള്‍ : ഗൗരി, ഗൗതം. ഇരുവരും കളത്തിപ്പടി എസ്ഡിഎ സ്കൂള്‍ വിദ്യാര്‍ഥികള്‍ .
കൃഷ്ണന്‍കുട്ടി കിടങ്ങൂര്‍ കട്ടച്ചിറ കുന്നത്ത് കുടുംബാംഗമാണ്. കോട്ടയം മാണിക്കുന്നത്ത് വീട്ടിലാണ് താമസം. എസ്എഫ്ഐയിലൂടെ സംഘടനാ പ്രവര്‍ത്തനരംഗത്ത് വന്ന കൃഷ്ണന്‍കുട്ടി ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, കേന്ദ്രകമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. എം ജി സര്‍വകലാശാല യൂണിയന്റെ ആദ്യ ജനറല്‍ സെക്രട്ടറിയുമായിരുന്നു. കിടങ്ങൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി 20 വര്‍ഷത്തോളം പ്രവര്‍ത്തിക്കുന്നു. കാര്‍ഷിക യന്ത്രോപകരണ സഹകരണ സ്ഥാപനമായ റെയ്ഡ്കോയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചു. 2006 ലെ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായും മത്സരിച്ചു.
മികച്ച പ്രാസംഗികനായിരുന്ന കൃഷ്ണന്‍കുട്ടി സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ബിരുദവും ചങ്ങനാശേരി എന്‍എസ്എസ് കോളേജില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടിയ ശേഷം പാലാ, ഏറ്റുമാനൂര്‍ കോടതികളില്‍ പ്രാക്ടീസ് ചെയ്തുവരികയായിരുന്നു. സിപിഐ എം കിടങ്ങൂര്‍ ലോക്കല്‍ കമ്മിറ്റിയിലും പിന്നീട് അയര്‍ക്കുന്നം ഏരിയകമ്മിറ്റി രൂപീകരിക്കപ്പെട്ട നാള്‍ മുതല്‍ ഏരിയകമ്മിറ്റിയംഗവുമായിരുന്നു.
deshabhimani
സിപിഐ എം കോട്ടയം ജില്ലാ ജില്ലാ കമ്മിറ്റി അംഗവും കര്‍ഷക സംഘം കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറിയും മികച്ച സംഘാടകനുമായ അഡ്വ. കെ എസ് കൃഷ്ണന്‍കുട്ടി നായര്‍ (48) അന്തരിച്ചു. തിരുവനന്തപുരം ആര്‍സിസിയില്‍ വെള്ളിയാഴ്ച്ച രാവില 11.40നായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച്ച കോട്ടയത്ത്.
ReplyDelete