നെല്‍പ്പാടങ്ങളുടെയും തണ്ണീര്‍ത്തടങ്ങളുടെയും സംരക്ഷണത്തിന് 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ -തണ്ണീര്‍ത്തട സംരക്ഷണനിയമത്തില്‍ വെള്ളം ചേര്‍ക്കുന്നു. തരിശുപാടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്താന്‍ അനുമതി നല്‍കാനാണ് യുഡിഎഫ് സര്‍ക്കാര്‍ നീക്കം. ടൂറിസം ലോബിയും ഭൂമാഫിയയും വന്‍കിട നിര്‍മാണകമ്പനികളുമാണ് സംസ്ഥാനത്ത് വന്‍ പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാനത്തിനു പിന്നില്‍ . 2005 ജനുവരി ഒന്നിനുമുമ്പ് രൂപാന്തരം വരുത്തിയ വയലുകള്‍ക്കും തണ്ണീര്‍ത്തടങ്ങള്‍ക്കും നിയമപരമായി അംഗീകാരം നല്‍കാനാണ് മന്ത്രിസഭാതീരുമാനം. റവന്യൂമന്ത്രിയുടെ ഓഫീസില്‍ ഇതിനുള്ള ഉത്തരവ് തയ്യാറായിവരുന്നു.
കൃഷിയോഗ്യമായതും വര്‍ഷങ്ങളായി കൃഷി നിലച്ചതുമായ നിരവധി പാടശേഖരങ്ങളാണ് സംസ്ഥാനത്തുള്ളത്. പുതിയ ഉത്തരവ് വരുന്നതോടെ ഇവ നികത്തി നിര്‍മാണം ആരംഭിക്കാം. തുച്ഛമായ ഫീസ് ഒടുക്കിയാല്‍ മതിയെന്നാണ് ഫെബ്രുവരി എട്ടിനു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. ആലപ്പുഴ ജില്ലയിലെ കിടങ്ങറ, പുളിങ്കുന്ന്, കാവാലം, ചമ്പക്കുളം, വീയപുരം, എടത്വ, കൈനകരി, മാര്‍ത്താണ്ഡം, കോട്ടയം ജില്ലയിലെ കുമരകം, കല്ലറ, ചങ്ങനാശേരി, വൈക്കം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഏക്കറുകണക്കിന് പാടങ്ങള്‍ തരിശുണ്ട്. ഇവയില്‍ ഭൂരിഭാഗവും 2005 നു മുമ്പേ കൃഷി നിലച്ചവയാണ്. വയല്‍ നികത്താനുള്ള അനുമതിക്കായി ഒട്ടേറെ അപേക്ഷകള്‍ സര്‍ക്കാരിനു മുമ്പിലുണ്ട്. അതിലൊന്നാണ് 415 ഏക്കറുള്ള കുമരകത്തെ മെത്രാന്‍ കായല്‍ പാടശേഖരം. ആദ്യം മത്സ്യകൃഷി നടന്ന ഈ പാടം തരിശുനിലമായിട്ട് ഏഴുവര്‍ഷത്തിലേറെയായി. ഗോള്‍ഫ് കളിസ്ഥലവും റിസോര്‍ട്ടുമടക്കം വമ്പന്‍ പദ്ധതിയാണ് സ്ഥലം കൈവശപ്പെടുത്തിയ ടൂറിസം ഗ്രൂപ്പിന്റെ ലക്ഷ്യം.
2010ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം 1974-75ല്‍ സംസ്ഥാനത്ത് 8.18 ലക്ഷം ഹെക്ടറിലായിരുന്നു നെല്‍കൃഷി. 2007-08 ആയപ്പോള്‍ 2.29 ലക്ഷം ഹെക്ടറായും ഉല്‍പ്പാദനം 5.28 ലക്ഷം മെട്രിക് ടണ്ണായും ചുരുങ്ങി. 45 ലക്ഷം മെട്രിക്ടണ്‍ അരിയാണ് കേരളത്തിന് ആവശ്യം. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാനയം പ്രഖ്യാപിച്ചതും 2008ല്‍ നെല്‍വയല്‍ സംരക്ഷണ നിയമം പാസാക്കിയതും. അതോടെ ഈ രംഗത്ത് വലിയ മാറ്റമുണ്ടായി. 2008-09ല്‍ 2.34 ലക്ഷം ഹെക്ടറായി കൃഷി ഭൂമി ഉയര്‍ന്നു. ഉല്‍പ്പാദനം 5.90 ലക്ഷം മെട്രിക് ടണ്ണുമായി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളായിരുന്നു ഇതെല്ലാം.
എന്നാല്‍ , ഇത്തവണ ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തില്‍ ഭക്ഷ്യസുരക്ഷയെക്കുറിച്ച് സര്‍ക്കാര്‍ മിണ്ടിയില്ല. വയലുകള്‍ രൂപമാറ്റം വരുത്താന്‍ അനുവദിക്കുന്നത് നെല്‍വയല്‍ -തണ്ണീര്‍ത്തട സംരക്ഷണനിയമത്തിന്റെ ലംഘനമാണെന്ന് തിരുവനന്തപുരത്തെ തണല്‍ പ്രോഗ്രാം ഡയറക്ടര്‍ ആര്‍ ശ്രീധര്‍ പറയുന്നു. കൃഷിയോഗ്യമായ വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും നികത്തിയവയുടെയും വിവരങ്ങളടങ്ങിയ ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കണമെന്ന് നെല്‍വയല്‍ നിയമത്തിലുണ്ട്. എന്നാല്‍ , ഇക്കാര്യത്തില്‍ ചെറുവിരലനക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. നിലം നികത്തിയാല്‍ ബന്ധപ്പെട്ട കര്‍ഷകനെ മാത്രമല്ല, ആര്‍ഡിഒ, കൃഷി ഓഫീസര്‍ എന്നിവരെയും കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിക്കാമെന്നാണ് പുതിയ നിയമത്തിലുള്ളതെന്ന് ശ്രീധര്‍ പറഞ്ഞു.
(സിബി ജോര്‍ജ്)
deshabhimani 090312

ReplyDelete