ഒഴുകിപ്പടര്‍ന്ന ചോരയില്‍ കൈമുക്കി ലോക്കപ്പില്‍ അരിവാള്‍ചുറ്റിക വരച്ചശേഷം ചേതനയറ്റുകിടക്കുന്ന മണ്ടോടി കണ്ണനെയും കല്‍ത്തുറങ്കും സഹപോരാളികളുടെ ധീരോദാത്ത പോരാട്ടവും പ്രദര്‍ശനനഗരിയില്‍ പുനരാവിഷ്കരിച്ചതു കാണുന്നത് കമ്യൂണിസ്റ്റുകാരനാണെങ്കില്‍ ഇങ്ക്വിലാബ് വിളിക്കാതിരിക്കാനാവില്ല. ഒരു കല്‍ത്തുറുങ്കിനും പീഡനത്തിനും നശിപ്പിക്കാനാവാത്ത ധീരതയുടെ പ്രതീകമായ ഒഞ്ചിയവും കയ്യൂരും വയലാറുമെല്ലാം പാര്‍ടി കോണ്‍ഗ്രസ് പ്രദര്‍ശനമായ "സോഷ്യലിസമാണ് ഭാവി" യില്‍ പുനരാവിഷ്കരിച്ചിരിക്കുകയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനം ഹൃദയത്തിലേറ്റുവാങ്ങിയ പോരാളികള്‍ വീണ പടനിലങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ശില്‍പഭാഷ്യം ആയിരങ്ങള്‍ക്കാണ് ആവേശം പകരുന്നത്.
മാര്‍ക്സ്, ഏംഗല്‍സ്, ലെനിന്‍ എന്നിവരുടെ വലിയ ശില്‍പങ്ങള്‍ സ്വാഗതമോതുന്ന പ്രദര്‍ശന നഗരിയില്‍ ജീവന്‍ തോമസിന്റെയും ശെല്‍വരാജിന്റെയും കരവിരുതിലാണ് സൃഷ്ടി. രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്താണ് ശെല്‍വരാജും സംഘവും ഒഞ്ചിയത്തെ പോരാട്ടം പുനരാവിഷ്കരിച്ചത്. വിനോദ് (അന്തിക്കാട്), ഉത്തമന്‍ (താനൂര്‍), ജോബിന്‍ (പെരുവ), ശരത് (കൊല്ലം), ദിനേശന്‍ (കണ്ണൂര്‍) എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍ . പ്രദര്‍ശനനഗരിയിലെ സംഘാടകന്‍ കൂടിയാണ് ശെല്‍വരാജ്. വെള്ളിയാഴ്ച മുതല്‍ കയ്യൂര്‍ സമരം സജ്ജമാകും. ജീവന്‍ തോമസും സംഘവുമാണ് കല്‍ത്തുറങ്കുകള്‍ ഭേദിച്ച ആ ചരിത്രനിമിഷങ്ങള്‍ പുനരാവിഷ്കരിക്കുന്നത്.
വയലാറിന്റെ മണല്‍ത്തരികളെപ്പോലും വിസ്മയിപ്പിച്ച പോരാട്ടത്തിന്റെ പുനരാവിഷ്കരണം ഉദ്ഘാടന ദിവസം മുതല്‍ പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണമാണ്. കേരളത്തിലെ മുഴുവന്‍ പോരാട്ടങ്ങളുടെയും ചരിത്രമെഴുതിയ പോസ്റ്ററുകളും ആകര്‍ഷകങ്ങളാണ്. വ്യാഴാഴ്ച മുന്‍ മന്ത്രി ബിനോയ് വിശ്വം ഉള്‍പ്പെടെ 6000 പേര്‍ പ്രദര്‍ശനം കാണാനെത്തി. വ്യാഴാഴ്ചത്തെ ക്വിസ് മത്സരവിജയികള്‍ : പി ബാലചന്ദ്രന്‍ (നിലാവ്, വര്‍ക്കല), സജിത (ചേമ്പോളിപ്പറമ്പ്, മോരിക്കര, കക്കോടി), ദീപ്തി (തണല്‍ , എആര്‍ ക്യാമ്പ് റോഡ്, കോഴിക്കോട്-12). ആദ്യ രണ്ടുദിവസത്തെ സമ്മാനര്‍ഹര്‍ക്ക് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ സമ്മാനം നല്‍കി.
അരങ്ങിന്റെ അഭിവാദ്യമായി ഒരുങ്ങുന്നു "ജനകീയ സാക്ഷ്യം"
കോഴിക്കോട്: നാടകകലയുടെ ഈറ്റില്ലത്തില്‍ ആദ്യമായെത്തുന്ന പാര്‍ടി കോണ്‍ഗ്രസിന് രംഗകലയുടെ സമര്‍പ്പണമാകാന്‍ അരങ്ങിലെ "ജനകീയ സാക്ഷ്യം". പച്ചയായ മനുഷ്യരുടെ കണ്ണീരും കിനാവും പോരാട്ടങ്ങളും അടയാളപ്പെടുത്തി മലയാള നാടകവേദിയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച പതിനഞ്ചോളം നാടകങ്ങള്‍ സംയോജിപ്പിച്ച് ഇരുന്നൂറ്റമ്പതോളം അഭിനയ പ്രതിഭകള്‍ ഒന്നിക്കുന്ന ഡോക്യു ഡ്രാമയാണ് "ജനകീയ സാക്ഷ്യം". 11 സംവിധായകരാണ് ഈ കൂട്ടായ്മ വേദിയിലെത്തിക്കുന്നത്. നാടക പ്രസ്ഥാനത്തിന്റെ ആരംഭകാലത്ത് പാടത്തും നാട്ടുകൂട്ടങ്ങളിലും അവതരിപ്പിക്കപ്പെട്ട പൊറാട്ട് നാടകത്തില്‍ തുടങ്ങി കുത്തക മുതലാളിത്തത്തില്‍ ഇരകളാകുന്നവരുടെ സ്വപ്ന ഭംഗങ്ങള്‍ അവതരിപ്പിക്കുന്ന ആധുനിക നാടകങ്ങളില്‍വരെ നടത്തിയ അന്വേഷണത്തിന്റെ ഫലമാണ് ഡോക്യു ഡ്രാമ. ജനകീയ നാടകപ്രസ്ഥാന ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലെ പ്രശസ്ത നാടകഭാഗങ്ങളെ ഇഴചേര്‍ത്ത് വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന രണ്ടു പഥികര്‍ പങ്കുവയ്ക്കുന്ന വ്യഥകളിലൂടെയാണ് "ജനകീയ സാക്ഷ്യം" അവതരിപ്പിക്കുക. മലബാറിലെ നാടക സംഘങ്ങളിലെ പ്രശസ്തരായ കലാകാരന്മാര്‍ അഭിനയിക്കും.
പൊറാട്ട് നാടകം, വി ടിയുടെ "അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്, വിദ്വാന്‍ പി കേളുനായരുടെ "പാക്കനാര്‍ ചരിതം", കെ ദാമോദരന്റെ "പാട്ടബാക്കി", ചെറുകാടിന്റെ "നമ്മളൊന്ന്", ഇടശേരിയുടെ "കൂട്ടുകൃഷി", തോപ്പില്‍ഭാസിയുടെ "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി", ഇ കെ അയമുവിന്റെ "ജ്ജ് നല്ലൊരു മന്സ്സനാകാന്‍ നോക്ക്", കെ ടിയുടെ "ഇതു ഭൂമിയാണ്", പി ജെ ആന്റണിയുടെ "ഇങ്ക്വിലാബിന്റെ മക്കള്‍", പി എം താജിന്റെ "രാമുണ്ണി", എ ശാന്തകുമാറിന്റെ "ന്റ പുള്ളിപ്പയ്യ് കരയാണ്", റഫീഖ് മംഗലശേരിയുടെ "ജിന്ന് കൃസ്ണന്‍" എന്നീ നാടകങ്ങളുടെ പ്രസക്ത ഭാഗങ്ങളാണ് ജനകീയസാക്ഷ്യത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന റിഹേഴ്സല്‍ ക്യാമ്പുകള്‍ അവസാന ഘട്ടത്തിലാണ്. പാര്‍ടി കോണ്‍ഗ്രസ് സാംസ്കാരിക വിഭാഗം ഒരുക്കുന്ന നാടകത്തിന്റെ രചന സുലൈമാന്‍ കക്കോടിയും ഗിരീഷ് കളത്തിലും ചേര്‍ന്നാണ്. ജയപ്രകാശ് കാര്യാല്‍ , എ രത്നാകരന്‍ , ടി സുരേഷ്ബാബു, വിജയന്‍ കാരന്തൂര്‍ , പ്രിയദര്‍ശന്‍ കാല്‍വരിഹില്‍സ്, എം വി സുരേഷ്ബാബു, മാവൂര്‍ വിജയന്‍ , റങ്കൂണ്‍ റഹ്മാന്‍ , കെ എം സി പെരുമണ്ണ, എം സി സന്തോഷ്കുമാര്‍ , ഷിബു മുത്താട്ട് എന്നിവരാണ് സംവിധായകര്‍ . വിജയന്‍ കോവൂര്‍ , വിത്സന്‍ സാമുവല്‍ എന്നിവരുടേതാണ് സംഗീതം. നാടകോത്സവത്തില്‍ ജനകീയസാക്ഷ്യം വേദിയിലെത്തും.
കള്ളപ്രചാരണം പൊളിഞ്ഞു: സ്റ്റേഡിയത്തില്‍ ലൈറ്റുകള്‍ പ്രകാശിച്ചു
കോഴിക്കോട്: കോര്‍പറേഷനെതിരെ മാധ്യമങ്ങള്‍ നടത്തുന്ന കള്ളപ്രചരണങ്ങളെ നിഷ്പ്രഭമാക്കി ഇ എം എസ് സ്റ്റേഡിയത്തിലെ മുഴുവന്‍ ലൈറ്റുകളും തെളിഞ്ഞു. വെള്ളിയാഴ്ച നായനാര്‍ സ്വര്‍ണകപ്പ് ഫുട്ബോള്‍ നടക്കാനിരിക്കെയാണ് അറ്റകുറ്റപ്പണികള്‍ക്ക് ശേഷം കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ നാല് ടവറുകളിലെയും ലൈറ്റുകള്‍ തെളിയിച്ചത്. മേയര്‍ എ കെ പ്രേമജം, ഡെപ്യൂട്ടി മേയര്‍ പി ടി അബ്ദുള്‍ ലത്തീഫ്, വര്‍ക്സ് കമ്മിറ്റി ചെയര്‍മാന്‍ എം മോഹനന്‍ , വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ , കൗണ്‍സിലര്‍ സുജന്‍ , ടൂര്‍ണമെന്റ് കമ്മിറ്റി ഭാരവാഹികളായ ടി പി ദാസന്‍ , ഒ രാജഗോപാലന്‍ , എം ഭാസ്കരന്‍ , കെഡിഎഫ്എ ഭാരവാഹികള്‍ , പിഡബ്ല്യുഡി എന്‍ജിനിയര്‍മാര്‍ എന്നിവരും സന്നിഹിതരായി.
2010ല്‍ ഐ ലീഗ് മത്സരത്തിനിടെ സാങ്കേതിക തകരാര്‍ കാരണം അണഞ്ഞുപോയ ഫ്ളഡ്ലിറ്റ് അറ്റകുറ്റപ്പണികള്‍ക്ക് ശേഷമാണ് ടൂര്‍ണമെന്റിനായി തെളിയിച്ചത്. നിയമ നടപടികള്‍ പാലിച്ചാണ് ഫ്ളഡ്ലിറ്റ് നിര്‍മാണം ഡല്‍ഹി ആസ്ഥാനമായ സ്പെയ്സ് ഏജ് എന്ന കമ്പനിയെ കോര്‍പ്പറേഷന്‍ ഏല്‍പ്പിച്ചത്. നായനാര്‍ കപ്പ് ഫുട്ബോള്‍ അട്ടിമറിക്കാന്‍ മനോരമയുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ കള്ള പ്രചാരണം നടത്തുന്നതിനിടെയാണ് സ്റ്റേഡിയത്തിലെ മുഴുവന്‍ ലൈറ്റുകളും തെളിച്ചത്. 15 വര്‍ഷത്തിന് ശേഷം കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ മത്സരം കായിക പ്രേമികള്‍ക്ക് ആവേശം പകരുന്നതാകും.
deshabhimani 090312
ഒഴുകിപ്പടര്‍ന്ന ചോരയില്‍ കൈമുക്കി ലോക്കപ്പില്‍ അരിവാള്‍ചുറ്റിക വരച്ചശേഷം ചേതനയറ്റുകിടക്കുന്ന മണ്ടോടി കണ്ണനെയും കല്‍ത്തുറങ്കും സഹപോരാളികളുടെ ധീരോദാത്ത പോരാട്ടവും പ്രദര്‍ശനനഗരിയില്‍ പുനരാവിഷ്കരിച്ചതു കാണുന്നത് കമ്യൂണിസ്റ്റുകാരനാണെങ്കില്‍ ഇങ്ക്വിലാബ് വിളിക്കാതിരിക്കാനാവില്ല. ഒരു കല്‍ത്തുറുങ്കിനും പീഡനത്തിനും നശിപ്പിക്കാനാവാത്ത ധീരതയുടെ പ്രതീകമായ ഒഞ്ചിയവും കയ്യൂരും വയലാറുമെല്ലാം പാര്‍ടി കോണ്‍ഗ്രസ് പ്രദര്‍ശനമായ "സോഷ്യലിസമാണ് ഭാവി" യില്‍ പുനരാവിഷ്കരിച്ചിരിക്കുകയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനം ഹൃദയത്തിലേറ്റുവാങ്ങിയ പോരാളികള്‍ വീണ പടനിലങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ശില്‍പഭാഷ്യം ആയിരങ്ങള്‍ക്കാണ് ആവേശം പകരുന്നത്.
ReplyDelete