യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ പെന്‍ഷന്‍ കിട്ടുന്നതില്‍ കാലതാമസമുണ്ടായി. തുടക്കത്തില്‍ തട്ടിയുംമുട്ടിയും നീങ്ങിയ പെന്‍ഷന്‍ വിതരണം ഒക്ടോബറോടെ പൂര്‍ണമായി നിലച്ചു. മാസം പകുതിയോടെ കര്‍ഷകര്‍ക്ക് കിട്ടുന്ന പെന്‍ഷന്‍ നല്‍കാന്‍ ഫണ്ടില്ലെന്നാണ് താഴേത്തട്ടിലുളള ഉദ്യോഗസ്ഥര്‍ക്ക് അറിയിപ്പ് ലഭിച്ചത്. പതിനാലായിരത്തോളം കര്‍ഷകരാണ് ഇപ്പോള്‍ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്ളത്. പാലക്കാട് ജില്ലയിലുള്ളവരാണ് പദ്ധതിയില്‍ കൂടുതല്‍ . ആലപ്പുഴ, തൃശൂര്‍ ജില്ലകളിലുള്ളവര്‍ തൊട്ടടുത്തുണ്ട്.
നെല്‍കര്‍ഷകര്‍ക്ക് കുടിശ്ശികയുണ്ടെന്ന് സംസ്ഥാന കൃഷിവകുപ്പ് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. അഞ്ചുമാസത്തെ കുടിശ്ശികയുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ഈ ഇനത്തില്‍ രണ്ടര കോടി രൂപയാണ് കുടിശ്ശിക. പുതിയ ബജറ്റില്‍ തുക അനുവദിച്ചതിനാല്‍ ഏപ്രിലില്‍ പെന്‍ഷന്‍ നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. എല്ലാ കര്‍ഷകര്‍ക്കും പെന്‍ഷന്‍ നല്‍കുമെന്നും തുക 400 രൂപയാക്കുമെന്നും പ്രഖ്യാപനമുണ്ട്. പെന്‍ഷന്‍ മുടങ്ങിയതിന് ഒരു ന്യായീകരണവുമില്ലെന്ന് മുന്‍ കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ ജാഗ്രതയുണ്ടായിരുന്നു. പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ മാത്രം പോര, കര്‍ഷകര്‍ക്ക് ഗുണം കിട്ടണമെന്ന് അദ്ദേഹം പറഞ്ഞു.
(ആര്‍ രഞ്ജിത്)
deshabhimani 250312
സംസ്ഥാനത്ത് നെല്‍കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ നിലച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച "കിസാന്‍ അഭിമാന്‍" പെന്‍ഷന്‍ പദ്ധതിയാണ് ആറുമാസമായി മുടങ്ങിയത്. കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ പണമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. രണ്ട് ഹെക്ടറില്‍താഴെ ഭൂമിയില്‍ നെല്‍കൃഷി സ്വന്തമായോ പാട്ടത്തിനെടുത്തോ ചെയ്യുന്ന 60 വയസ്സ് കഴിഞ്ഞ കര്‍ഷകര്‍ക്ക് പ്രതിമാസം 300 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിക്ക് 2008ലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ടത്. 2009 അവസാനത്തോടെ കര്‍ഷകര്‍ക്ക് പണം ലഭിച്ചുതുടങ്ങി. കുറഞ്ഞ സംഖ്യയാണെങ്കിലും പ്രായമായ കര്‍ഷകര്‍ക്ക് ഇത് ആശ്വാസമായിരുന്നു. എല്ലാ മാസവും മുടങ്ങാതെ പണം ലഭിക്കുകയുംചെയ്തു.
ReplyDelete