ഐസിടി അക്കാദമി നിയമനത്തില്‍ അരുണ്‍കുമാറിനെതിരെ നിയമസഭാസമിതി സമര്‍പ്പിച്ചത് അപൂര്‍ണ്ണമായ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അപൂര്‍ണ്ണമായതിനാല്‍ സഭയുടെ മേശപ്പുറത്തു വെക്കരുതെന്ന പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആവശ്യം അംഗീകരിച്ചില്ല. വി ഡി സതീശന്‍ ചെയര്‍മാനായ സമിതി പ്രതിപക്ഷാംഗങ്ങളുടെ വിയോജനക്കുറിപ്പ് രേഖപ്പെടുത്താതെയാണ് റിപ്പോര്‍ട്ട് സഭയില്‍ വെച്ചത്.
മിനുട്സില്‍ പ്രതിപക്ഷാംഗങ്ങളുടെ വിയോജനക്കുറിപ്പ് ചേര്‍ത്തിട്ടുണ്ടെന്നും മിനുട്സ് റിപ്പോര്‍ട്ടിന്റെ ഭാഗമാണെന്നും സമിതി ചെയര്‍മാന്‍ വി ഡി സതീശന്‍ പറഞ്ഞു. ഇക്കാര്യം ചര്‍ച്ചക്കെടുക്കുമ്പോള്‍ പരിഗണിക്കാമെന്ന് സ്പീക്കര്‍ ആദ്യം റൂളിങ്ങ് നല്‍കിരുന്നുവെങ്കിലും പിന്നീട് അനുവദിച്ചു. പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങളുടെ വിയോജനക്കുറിപ്പും സഭയില്‍ വെക്കാന്‍ സ്പീക്കര്‍ അനുവദിച്ചു. അതേസമയം വിയോജകനക്കുറിപ്പ് റിപ്പോര്‍ട്ടിന്റെ ഭാഗമായി ചേര്‍ക്കേണ്ടതില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
അരുണ്‍കുമാറിനെ ഐ സി ടി ചെയര്‍മാനായി നിയമിച്ചതും ഐഎച്ച്ആര്‍ഡി അഡീഷണല്‍ ഡയറക്ടറായി നിയമിച്ചതും ക്രമവിരുദ്ധമാണെന്ന് നിയമസഭാസമിതി അധ്യക്ഷന്‍ വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പി സി വിഷ്ണുനാഥ് എംഎല്‍എ ഉന്നയിച്ച ആരോപണം വസ്തുതാപരമാണെന്നും സതീശന്‍ അവകാശപ്പെട്ടു. സ്പേസ് എന്ന സ്ഥാപനത്തിന് വഴിവിട്ട് 5.5 കോടി രൂപ നല്‍കിയെന്ന വിഷ്ണുനാഥിന്റെ ആരോപണം സമിതി തള്ളി. അരുണ്‍കുമാറിനെതിരായ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു.
നിയമസഭാസമിതി റിപ്പോര്‍ട്ട് അപൂര്‍ണ്ണം കോടിയേരി
അരുണ്‍കുമാറിനെതിരെയുള്ള നിയമസഭാസമിതി റിപ്പോര്‍ട്ട് അപൂര്‍ണ്ണമായതിനാല്‍ സഭയുടെ മേശപ്പുറത്തു വെക്കരുതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷാംഗങ്ങളുടെ വിയോജനക്കുറിപ്പ് രേഖപ്പെടുത്താതെയാണ് റിപ്പോര്‍ട്ട് സഭയില്‍ വെക്കുന്നത്. ഇത് അനുവദിക്കരുത്. മിനുട്സില്‍ പ്രതിപക്ഷാംഗങ്ങളുടെ വിയോജനക്കുറിപ്പ് ചേര്‍ത്തിട്ടുണ്ടെന്നും മിനുട്സ് റിപ്പോര്‍ട്ടിന്റെ ഭാഗമാണെന്നും സമിതി ചെയര്‍മാന്‍ വി ഡി സതീശന്‍ പറഞ്ഞു. ഇക്കാര്യം ചര്‍ച്ചക്കെടുക്കുമ്പോള്‍ പരിഗണിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു.
സഹകരണഓര്‍ഡിനന്‍സ്: പ്രതിപക്ഷം സഭ വിട്ടിറങ്ങി
സഹകരണഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള ശ്രദ്ധക്ഷണിക്കല്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ടു. ഇ പി ജയരാജനാണ് ശ്രദ്ധ ക്ഷണിക്കല്‍ അവതരിപ്പിച്ചത്. ഓര്‍ഡിനന്‍സ് പിന്‍വലിക്കാനാവില്ലെന്ന് സര്‍ക്കാരിനുവേണ്ടി സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണന്‍ അറിയിച്ചു. ഓര്‍ഡിനന്‍സിലൂടെ സംസ്ഥാന-ജില്ലാ സഹകരണബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഓശാന ദിവസത്തെ പ്രവേശനപരീക്ഷ മാറ്റിവെപ്പിക്കാന്‍ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വെമ്പായം വട്ടപ്പാറയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആര്യ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചത്. പെണ്‍കുട്ടികള്‍ക്ക് സ്വന്തം വീട്ടില്‍പ്പോലും കഴിയാനാവാത്ത സ്ഥിതിയുണ്ടെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് കോലിയക്കോട് കൃഷ്ണന്‍നായര്‍ ചൂണ്ടിക്കാട്ടി. ഇത്രയേറെ പൈശാചികമായ സംഭവം അടുത്ത കാലത്തുണ്ടായിട്ടില്ല. സംശയമുള്ള ഒരാളെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. നിര്‍ധനകുടുംബത്തിന് സാമ്പത്തികസഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. സാമ്പത്തികലാഭത്തിനായാണ് കുറ്റകൃത്യം നടത്തിയതെന്നാണ് പ്രാഥമികനിഗമനം. ധനസഹായം നല്‍കുന്ന കാര്യം പിന്നീട് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഭിന്നാഭിപ്രായമുള്ളതായി ചോദ്യോത്തരവേളയില്‍ പ്രതിപക്ഷം ആരോപിച്ചു. പുതിയ അണക്കെട്ടിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും തീരുമാനത്തിനു കാത്തിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ പൊട്ടിയാലും ഇടുക്കി അണക്കെട്ട് താങ്ങുമെന്ന് റിപ്പോര്‍ട്ടു നല്‍കിയ സര്‍ക്കാര്‍ ഇതിനാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ എടുത്തിട്ടുണ്ടോയെന്നും വ്യക്തമാക്കണം. ദുരന്തമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് മന്ത്രി പി ജെ ജോസഫ് പറഞ്ഞു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. തമിഴ്നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്തി അണക്കെട്ട് നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
deshabhimani news
ഐസിടി അക്കാദമി നിയമനത്തില്‍ അരുണ്‍കുമാറിനെതിരെ നിയമസഭാസമിതി സമര്‍പ്പിച്ചത് അപൂര്‍ണ്ണമായ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അപൂര്‍ണ്ണമായതിനാല്‍ സഭയുടെ മേശപ്പുറത്തു വെക്കരുതെന്ന പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആവശ്യം അംഗീകരിച്ചില്ല. വി ഡി സതീശന്‍ ചെയര്‍മാനായ സമിതി പ്രതിപക്ഷാംഗങ്ങളുടെ വിയോജനക്കുറിപ്പ് രേഖപ്പെടുത്താതെയാണ് റിപ്പോര്‍ട്ട് സഭയില്‍ വെച്ചത്.
ReplyDelete