Monday, March 5, 2012

പ്രധാനമന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണം: മേധ പട്കര്‍

കൂടംകുളം ആണവനിലയത്തിനെതിരെ സമരം ചെയ്യുന്ന സംഘടനകള്‍ രാജ്യത്തിന്റെ വികസനത്തെ അട്ടിമറിക്കാന്‍ വിദേശശക്തികളില്‍നിന്ന് പണം വാങ്ങുന്നവരാണെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന് പരിസ്ഥിതിപ്രവര്‍ത്തക മേധ പട്കര്‍ പറഞ്ഞു. തൃശൂരില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മേധ.
കൂടംകുളം വിഷയത്തില്‍ തങ്ങളുടെ ജീവല്‍പ്രശ്നമുയര്‍ത്തിയാണ് നാട്ടുകാര്‍ സമരം ചെയ്യുന്നത്. അതിനു പിന്തുണ നല്‍കുകയാണ് സാമൂഹ്യ-പരിസ്ഥിതിപ്രവര്‍ത്തകരും അനുബന്ധസംഘടനകളും. സമൂഹത്തിന്റെ നിലനില്‍പ്പിനുവേണ്ടിയുള്ള സമരത്തെ വിദേശശക്തികളില്‍നിന്ന് പണം വാങ്ങിയുള്ള സമരമായി ചിത്രീകരിക്കുന്നതിനെ വെറും പ്രസ്താവനയായിമാത്രം കാണാനാവില്ല. ഇത്തരത്തില്‍ സംസാരിക്കാന്‍ ധാര്‍മികമായ അവകാശം ഇല്ലാത്തവരാണ് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ . ലോകബാങ്കിന്റെയും സാമ്രാജ്യത്വ കുത്തകകളുടെയും സാമ്പത്തികതാല്‍പ്പര്യങ്ങള്‍ നടപ്പാക്കി ജനങ്ങളെ കൊള്ളയടിക്കുന്നവരാണിവര്‍ . ഇതു തിരുത്തിക്കാന്‍ കൂടംകുളം വിഷയത്തില്‍ കൂടുതല്‍ ജനങ്ങള്‍ അണിനിരക്കണം. ആണവ വൈദ്യുതി നിലയങ്ങളല്ല രാജ്യത്തിന്റെ വികസനസൂചിക. പ്രകൃതിസ്രോതസ്സുകളുപയോഗിച്ചുള്ള വൈദ്യുതിയുപ്പാദനത്തിലാണ് ഭരണകൂടം ശ്രദ്ധിക്കേണ്ടതെന്നും മേധ പട്കര്‍ പറഞ്ഞു.

deshabhimani 050312

No comments:

Post a Comment