Monday, March 26, 2012

ജന്തര്‍ മന്തറില്‍ വീണ്ടും ഹസാരെയുടെ ഉപവാസം

അഴിമതിക്കെതിരെ പ്രതികരിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ ഉപവസിച്ചു. അഴിമതിക്കെതിരെ പോരാടുന്നവര്‍ കൊല്ലപ്പെടുമ്പോഴും സര്‍ക്കാര്‍ നിശബ്ദത തുടരുകയാണെന്ന് ഹസാരെ പറഞ്ഞു. ശക്തമായ ലോക്പാല്‍ പാസാക്കാന്‍ സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ല. കള്ളപ്പണത്തിനെതിരായി ബാബാ രാംദേവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഹസാരെ വ്യക്തമാക്കി. രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ അനുയായികളോടൊപ്പം സന്ദര്‍ശിച്ച ശേഷമാണ് ഹസാരെ ജന്തര്‍മന്തറില്‍ ഉപവസിച്ചത്.

മധ്യപ്രദേശില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ നരേന്ദ്രകുമാര്‍ സിങ്ങിനെ മാര്‍ച്ച് എട്ടിന് ഖനി മാഫിയ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഹസാരെ പുതിയ മുദ്രാവാക്യം ഉയര്‍ത്തിയത്. ജന്തര്‍മന്തറിലെ ഉപവാസവേദിയില്‍ ഹസാരെയ്ക്ക്&ാറമവെ;പിന്തുണയുമായി നരേന്ദ്രയുടെ കുടുംബാംഗങ്ങളും എത്തി. തങ്ങള്‍ മുന്നോട്ടുവച്ച ജനലോക്പാല്‍ ബില്ലില്‍ അഴിമതിക്കെതിരെ പോരാടുന്നവര്‍ക്ക് സംരക്ഷണംനല്‍കാന്‍ വകുപ്പുള്ളതായി ഹസാരെ സംഘാംഗമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ലോക്ബാല്‍ ബില്ലിന്റെ കാര്യത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കാന്‍ പ്രധാനമന്ത്രി വിളിച്ച രാജ്യസഭാകക്ഷി നേതാക്കളുടെ യോഗം ശനിയാഴ്ച സമവായത്തില്‍ എത്താതെ പിരിഞ്ഞിരുന്നു.

deshabhimani 260312

1 comment:

  1. അഴിമതിക്കെതിരെ പ്രതികരിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ ഉപവസിച്ചു. അഴിമതിക്കെതിരെ പോരാടുന്നവര്‍ കൊല്ലപ്പെടുമ്പോഴും സര്‍ക്കാര്‍ നിശബ്ദത തുടരുകയാണെന്ന് ഹസാരെ പറഞ്ഞു. ശക്തമായ ലോക്പാല്‍ പാസാക്കാന്‍ സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ല. കള്ളപ്പണത്തിനെതിരായി ബാബാ രാംദേവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഹസാരെ വ്യക്തമാക്കി. രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ അനുയായികളോടൊപ്പം സന്ദര്‍ശിച്ച ശേഷമാണ് ഹസാരെ ജന്തര്‍മന്തറില്‍ ഉപവസിച്ചത്.

    ReplyDelete