Saturday, March 2, 2013

വേണ്ടത് 3 ലക്ഷം കോടി; നീക്കിവച്ചത് 10,000 കോടി

യുപിഎ സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച ഭക്ഷ്യസുരക്ഷാ പദ്ധതി അടുത്ത സാമ്പത്തികവര്‍ഷവും വെളിച്ചം കാണില്ല. മൂന്നുലക്ഷം കോടിയെങ്കിലും ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ബജറ്റില്‍ നീക്കിവച്ചത് പതിനായിരം കോടി രൂപ മാത്രം. ഭഭക്ഷ്യസുരക്ഷാ ബില്‍ എത്രയും വേഗം പാര്‍ലമെന്റ് പാസാക്കുമെന്നാണ് പ്രതീക്ഷയെന്ന് ചിദംബരം പറഞ്ഞു. 90,000 കോടിയാണ് സര്‍ക്കാരിന്റെ ആകെ ഭഭക്ഷ്യസബ്സിഡി. ഭക്ഷ്യസുരക്ഷയ്ക്കുള്ള പതിനായിരം കോടി മാറ്റിനിര്‍ത്തിയാല്‍ ഭക്ഷ്യസബ്സിഡി എണ്‍പതിനായിരം കോടിയായി കുറയും. കഴിഞ്ഞ വര്‍ഷം ഭക്ഷ്യസബ്സിഡിയായി 85000 കോടി അനുവദിച്ചിരുന്നു. ഫലത്തില്‍ ഭക്ഷ്യസബ്സിഡിയിലും സര്‍ക്കാര്‍ വെട്ടിക്കുറവ് വരുത്തിയിരിക്കയാണ്.

രാജ്യത്തെ 65 ശതമാനത്തോളം മാത്രം ജനങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഭഭക്ഷ്യസുരക്ഷാ പദ്ധതിക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. പദ്ധതിയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണം എന്ന കാര്യത്തില്‍ മാനദണ്ഡങ്ങളായിട്ടില്ല. രാജ്യത്ത് പൂര്‍ണതോതില്‍ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന് മൂന്നുലക്ഷം കോടിയെങ്കിലും വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, 35 ശതമാനം ജനങ്ങളെ ഒഴിവാക്കി യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ വിഭാവനംചെയ്യുന്ന വിധത്തില്‍ പദ്ധതി തയ്യാറാക്കാന്‍ ഒരു ലക്ഷം കോടിക്ക് അടുത്ത് രൂപയാകും വേണ്ടിവരിക. നിലവില്‍ സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നത് തുടര്‍ന്നുകൊണ്ട് തെരഞ്ഞെടുപ്പിന് മുമ്പായി ഭക്ഷ്യസുരക്ഷാ പദ്ധതി കൊണ്ടുവരാനാകും സര്‍ക്കാര്‍ ശ്രമം. ബില്‍ അടുത്തുതന്നെ പാസായാലും ഒരു വര്‍ഷത്തോളം പദ്ധതിയുടെ പ്രാരംഭഭപ്രവര്‍ത്തനങ്ങള്‍ മാത്രമാകും ഉണ്ടാകുക.

deshabhimani

No comments:

Post a Comment