പ്രമുഖ ട്രേഡ്യൂണിയന്‍ നേതാവും സിപിഐ എം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന വി ബി ചെറിയാന്‍ (68) അന്തരിച്ചു. കുറച്ചുകാലമായി രക്താര്‍ബുദബാധിതനായിരുന്നു. ശ്വാസതടസത്തെത്തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയിലേക്കുകൊണ്ടുപോകുംവഴി ശനിയാഴ്ച വൈകിട്ട് 5.10നായിരുന്നു അന്ത്യം. മൃതദേഹം എളമക്കര കീര്‍ത്തിനഗര്‍ പുത്തന്‍പുര ലൈനിലെ സഹോദരിയുടെ വസതിയിലേക്കു മാറ്റി. ഞായറാഴ്ച 12വരെ ഇവിടെ പൊതുദര്‍ശനത്തിനുവെച്ചശേഷം എംസിപിഐയുവിന്റെ ആലുവ ദേശത്തെ ഓഫീസിലേക്ക് മാറ്റും. പകല്‍ 3ന് ഓഫീസ് വളപ്പില്‍ സംസ്കരിക്കും.
ആലീസാണ് ഭാര്യ. സുധിന്‍ (അമീസ് ബില്‍ഡേഴ്സ്), സോന (അമേരിക്ക) എന്നിവരാണ് മക്കള്‍. മരുക്കള്‍: പ്രസീത, ദിലീഷ് (അമേരിക്ക). സഹോദരങ്ങള്‍: ജയ ഈപ്പന്‍, വി ബി തോമസ് (ഇരുവരും കളമശേരി), ഉഷ വത്സന്‍ (ദുബായ്), സുധ കുഞ്ഞുമോന്‍ (തിരുവനന്തപുരം), വി ബി എബ്രഹാം (ഏലൂര്‍).
തിരുവല്ല നിരണം കടപ്പാറ വാളംപറമ്പില്‍ വി സി ബെഹനാന്റെയും ചിന്നമ്മയുടെയും മൂത്തമകനായി ജനിച്ച വി ബി ചെറിയാന്‍ വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. എസ്എസ്എല്‍സിക്ക് റാങ്കോടെ വിജയിച്ചു. കളമശേരി സെന്റ് പോള്‍സ് കോളേജില്‍ പ്രീഡിഗ്രി പഠനശേഷം തൃശൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍നിന്ന് ഒന്നാം ക്ലാസോടെ എന്‍ജിനിയറിങ് ബിരുദവും നേടി. ഫാക്ടില്‍ എന്‍ജിനിയര്‍ ട്രെയ്നിയായി ജോലിയില്‍ പ്രവേശിച്ചുവെങ്കിലും മാനേജ്മെന്റ് പൊതുപ്രവര്‍ത്തനം വിലക്കിയതിനാല്‍ ജോലി ഉപേക്ഷിച്ചു. തുടര്‍ന്ന് വൈദ്യുതി ബോര്‍ഡില്‍ എന്‍ജിനിയറായി. ഒപ്പം ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനവും തുടര്‍ന്നു. പിന്നീട് ഈ ജോലിയും ഉപേക്ഷിച്ച് മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകനാവുകയായിരുന്നു. "82ലെ എല്‍ഡിഎഫ് മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി ടി കെ രാമകൃഷ്ണന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1987ല്‍ കുന്നത്തുനാട്ടിലും "96ല്‍ എറണാകുളത്തും നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. സിഐടിയു മുന്‍ ദേശീയ സെക്രട്ടറിയാണ്. ഇപിഎഫ് ബോര്‍ഡ് ട്രസ്റ്റി, കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ എംസിപിഐ യു സംസ്ഥാന സെക്രട്ടറിയാണ്.
സംഘടനാസാമര്‍ഥ്യം തെളിയിച്ചു: പിണറായി
തിരു: വി ബി ചെറിയാന്റെ നിര്യാണത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചിച്ചു. സംഘടനാപരവും രാഷ്ട്രീയവുമായ വ്യതിയാനങ്ങളാല്‍ ചെറിയാന്‍, പിന്നീട് എംസിപിഐ(യു) നേതാവായി മാറി. എങ്കിലും മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രം മുറുകെപ്പിടിക്കുന്ന വീക്ഷണം പല ഘട്ടങ്ങളിലും പ്രകടിപ്പിച്ചു. സിഐടിയുവിന്റെ ദേശീയസെക്രട്ടറിയായി വരെ പ്രവര്‍ത്തിച്ച ചെറിയാന്‍ ട്രേഡ്യൂണിയന്‍ രംഗത്തടക്കം തന്റെ പ്രഗത്ഭമായ സംഘടനാസാമര്‍ഥ്യം തെളിയിച്ചിരുന്നു. യുവജന സംഘടനാ പ്രവര്‍ത്തകനായി സിപിഐ എമ്മിലെത്തിയ അദ്ദേഹം എല്‍ഡിഎഫ് മന്ത്രിസഭയില്‍ അംഗമായിരുന്ന ടി കെ രാമകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായും പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. ശാസ്ത്രസാങ്കേതിക വിഷയങ്ങളെ മാര്‍ക്സിസ്റ്റ് വീക്ഷണത്തോടെ സമീപിക്കാനുള്ള ആര്‍ജവം സമീപകാലത്ത് നന്നായി പ്രകടിപ്പിച്ചിരുന്നെന്നും പിണറായി അനുശോചനസന്ദേശത്തില്‍ അനുസ്മരിച്ചു.
deshabhimani
പര്ടിക്കുള്ളിലെ വിഭാഗീയതയില്‍ ചവിട്ടിയരക്കപെട്ടു പുരന്തല്ലപെട്ടപ്പോഴും പാര്‍ട്ടി അങ്ങത്വം തിരികെ ലഭിക്കാന്‍ പരമാവധി പോരാടി, ജനാധിപത്യ വിരുദ്ധമായി എന്ന് പറയാതെ വയ്യാ ,അതിനുള്ള അവസരവും നഷ്ടപ്പെട്ട് പുറത്തു പോയപ്പോള്‍ സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും സി പി എമിനോടുള്ള സമീപനം തികച്ചും ആശയപരം മാത്രം ആയിരുന്നു......... തങ്ങള്‍ പാര്‍ട്ടിക്ക് പുരതാകപ്പെടുവാന്‍ നേതൃത്വം നല്കിയവരെയോ കൂട്ടളികലെയോ ഒരിക്കല്‍ പോലും വ്യക്തി പരമായി ആക്ഷേപിക്കാനോ വിമര്‍ശിക്കാനോ ഒരു വാക്ക് പോലും ഉച്ചരിചിരുന്നില്ല സ: ചെറിയാന്‍....... കേവലം വിമര്‍ശനങ്ങളും തിരുത്തല്‍ ശ്രമങ്ങളും ഉണ്ടാകുമ്പോള്‍ പോലും മാധ്യമങ്ങളെ ഉപയോഗിച്ച് പാര്‍ട്ടിയെ തന്നെ ആക്രമിക്കുന്ന മുതിര്‍ന്നവര്‍ ഓര്‍ക്കുക ....... വല്ലപ്പോഴും.......
ReplyDeleteപര്ടിക്കുള്ളിലെ വിഭാഗീയതയില്‍ ചവിട്ടിയരക്കപെട്ടു പുരന്തല്ലപെട്ടപ്പോഴും പാര്‍ട്ടി അങ്ങത്വം തിരികെ ലഭിക്കാന്‍ പരമാവധി പോരാടി, ജനാധിപത്യ വിരുദ്ധമായി എന്ന് പറയാതെ വയ്യാ ,അതിനുള്ള അവസരവും നഷ്ടപ്പെട്ട് പുറത്തു പോയപ്പോള്‍ സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും സി പി എമിനോടുള്ള സമീപനം തികച്ചും ആശയപരം മാത്രം ആയിരുന്നു......... തങ്ങള്‍ പാര്‍ട്ടിക്ക് പുരതാകപ്പെടുവാന്‍ നേതൃത്വം നല്കിയവരെയോ കൂട്ടളികലെയോ ഒരിക്കല്‍ പോലും വ്യക്തി പരമായി ആക്ഷേപിക്കാനോ വിമര്‍ശിക്കാനോ ഒരു വാക്ക് പോലും ഉച്ചരിചിരുന്നില്ല സ: ചെറിയാന്‍....... കേവലം വിമര്‍ശനങ്ങളും തിരുത്തല്‍ ശ്രമങ്ങളും ഉണ്ടാകുമ്പോള്‍ പോലും മാധ്യമങ്ങളെ ഉപയോഗിച്ച് പാര്‍ട്ടിയെ തന്നെ ആക്രമിക്കുന്ന മുതിര്‍ന്നവര്‍ ഓര്‍ക്കുക ....... വല്ലപ്പോഴും.......
ReplyDelete