Sunday, March 3, 2013
മെട്രോയില്‍ സ്വകാര്യ പങ്കാളിത്തം സാധ്യമല്ല: ഇ ശ്രീധരന്‍
മെട്രോ റെയില്‍ പദ്ധതിയില്‍ സ്വകാര്യ പങ്കാളിത്തം അസാധ്യമാണെന്ന് ഡിഎംആര്‍സി പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ഇ ശ്രീധരന്‍ പറഞ്ഞു. കൊച്ചി മെട്രോ നേരിടുന്ന പ്രധാന വെല്ലുവിളിയായ സ്ഥലലഭ്യത യഥാസമയം ഉറപ്പാക്കാമെന്ന് സര്‍ക്കാര്‍ വാക്ക് നല്‍കിയിട്ടുണ്ട്. ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് എന്‍ജിനിയേഴ്സ് കേരള സെന്‍റര്‍ സംഘടിപ്പിച്ച പരിപാടിയില്‍ "ഡെല്‍ഹി മെട്രോ: ഒരു വിജയഗാഥ" എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മെട്രൊയില്‍ പൊതുഗതാഗത സംവിധാനമാണ്. അതില്‍ വലിയ തോതില്‍ ലാഭം കിട്ടാന്‍ സാധ്യതയില്ല. സ്വകാര്യ നിക്ഷേപകര്‍ പദ്ധതികളില്‍ പണം മുടക്കുന്നത് ലാഭം കിട്ടാനാണ്. മെട്രോയുടെ ഏക വരുമാനം ടിക്കറ്റ് ചാര്‍ജാണ്. ഇത് സാധാരണക്കാരന് താങ്ങാവുന്നതില്‍ അധികം ഈടാക്കാന്‍ കഴിയില്ല. ഭൂമി ഏറ്റെടുത്ത് വാണിജ്യാവശ്യങ്ങള്‍ക്ക് വേണ്ടി സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടുകൊടുത്താല്‍ കൂടുതല്‍ വരുമാനം കിട്ടും. നിക്ഷേപകര്‍ പ്രതീക്ഷിക്കുന്ന ലാഭമുണ്ടാക്കാന്‍ ഇതിലൂടെ കഴിയും. എന്നാല്‍, സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുന്നത് ശരിയായ രീതിയല്ല. ലോകത്ത് ഒരിടത്തും സ്വകാര്യ പങ്കാളിത്തമുള്ള മെട്രോ പദ്ധതി വിജയച്ചിട്ടില്ല. മുംബൈ മെട്രോ വഴിതെറ്റി. ഹെദരാബാദ് മെട്രൊയില്‍ ചെലവ് താങ്ങാനാകുന്നില്ല. അതിനാല്‍ സ്വകാര്യ പങ്കാളിത്തം മെട്രാ പദ്ധതിയില്‍ കഴിയുന്നില്ല. സര്‍ക്കാര്‍ വിഭാവനംചെയ്യുന്ന ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ നിലവിലെ അവസ്ഥയില്‍ നടപ്പാക്കാം. ഭൂമി ഏറ്റെടുക്കലും കുടിയൊഴിപ്പിക്കലും കുറവായിരിക്കും. ജപ്പാെന്‍റ സാമ്പത്തിക വളര്‍ച്ചയില്‍ ബുള്ളറ്റ് ട്രെയിന്‍ വഹിച്ച പങ്ക് വലുതാണ്. സമാനമായ സംഭാവനകള്‍ കേരളത്തിന് ലഭിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
deshabhimani 030313
Subscribe to:
Post Comments (Atom)
No comments:
Post a Comment