കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ ജനകീയ പോരാട്ടത്തിന് ആഹ്വാനംചെയ്തുള്ള സമരസന്ദേശയാത്രയ്ക്ക് എങ്ങും ഉജ്വല വരവേല്‍പ്പ്. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന തെക്കന്‍ജാഥ കര്‍ണാടകത്തിലെ ദൊഡ്ഡബല്ലാപുര, ഗൗരിബുധനൂര്‍, ഗുഡിബണ്ഡെ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം ബാഗേപ്പള്ളിയില്‍ സമാപിച്ചു.
പാര്‍ടി ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് നേതൃത്വം നല്‍കുന്ന കിഴക്കന്‍ജാഥ പശ്ചിമബംഗാളിലെ ഖനി- വ്യാവസായിക മേഖലകളില്‍ ആയിരക്കണക്കിന് ജനങ്ങളുടെ അഭിവാദ്യം ഏറ്റുവാങ്ങി പുരുളിയയില്‍ ഞായറാഴ്ചത്തെ പര്യടനം പൂര്‍ത്തിയാക്കി. രാജ്യത്തിന്റെ സില്‍ക്ക് പട്ടണമെന്ന് അറിയപ്പെടുന്ന ദൊഡ്ഡബല്ലാപുരയില്‍ നൂറുകണക്കിന് പേരാണ് തെക്കന്‍ജാഥയെ വരവേല്‍ക്കാന്‍ എത്തിയത്. തുടര്‍ന്ന് ഗൗരിബുധനൂരില്‍ എത്തിയ ജാഥയെ സ്ത്രീകള്‍ അടക്കം ആയിരക്കണക്കിന് ആളുകള്‍ സ്വീകരിച്ചു. ഇവിടെനിന്നും ഗുഡിബണ്ഡെയില്‍ എത്തിയ ജാഥയെ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെയും മറ്റു വാഹനങ്ങളുടെയും അകമ്പടിയോടെയാണ് സമാപനകേന്ദ്രമായ ബാഗേപ്പള്ളിയിലേക്ക് ആനയിച്ചത്. ആന്ധ്ര- കര്‍ണാടക അതിര്‍ത്തിഗ്രാമം കൂടിയായ ബാഗേപ്പള്ളിയില്‍ ആയിരക്കണക്കിന് സ്ത്രീകളും യുവാക്കളും അടക്കം പതിനായിരത്തിലേറെപ്പേര്‍ ജാഥയെ വരവേറ്റു. വിവിധ കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റന്‍ എസ് രാമചന്ദ്രന്‍പിള്ള, അംഗങ്ങളായ എം എ ബേബി, വി ശ്രീനിവാസറാവു, സുധ സുന്ദരരാമന്‍, സിപിഐ എം കര്‍ണാടക സംസ്ഥാനസെക്രട്ടറി ജി വി ശ്രീരാംറെഡ്ഡി, സെക്രട്ടറിയറ്റംഗങ്ങളായ വി ജെ കെ നായര്‍, ജി എന്‍ നാഗരാജ്, എസ് വരലക്ഷ്മി, കെ ഗൗരമ്മ എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച പാവഗഡയില്‍ നിന്നാരംഭിച്ച് വെങ്കിടാപുരയിലെ സ്വീകരണത്തിനുശേഷം ചെല്ലക്കര, ബെല്ലാരി എന്നിവിടങ്ങളില്‍ പര്യടനം നടത്തും. തുടര്‍ന്ന് ജാഥ ആന്ധ്രയിലേക്ക് പ്രവേശിക്കും.
ശനിയാഴ്ച ദുര്‍ഗാപുരയില്‍ നിന്നാണ് പ്രകാശ് കാരാട്ട് നയിക്കുന്ന കിഴക്കന്‍മേഖല ജാഥ പര്യടനം തുടങ്ങിയത്. ബംഗാളിലെ വ്യാവസായിക, ഖനി തൊഴിലാളി മേഖലകളില്‍ പര്യടനം നടത്തിയ ജാഥയ്ക്ക് അത്യാവേശകരമായ വരവേല്‍പ്പാണ് ലഭിച്ചത്. റാണിഗഞ്ച് വ്യാവസായികമേഖലയില്‍ നിരവധി തൊഴിലാളികള്‍ ജാഥയെ വരവേറ്റു. സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് അനവധി ജീവനക്കാരും ജാഥയെ സ്വീകരിക്കാനെത്തി. തുടര്‍ന്ന് അന്‍സോള്‍ രബീന്ദ്രഭവന്‍ പരിസരത്തായിരുന്നു സ്വീകരണം. സ്ത്രീകളും കുട്ടികളും യുവാക്കളുമടക്കം ആയിരക്കണക്കിന് ആള്‍ക്കാര്‍ ജാഥയെ സ്വീകരിക്കാനെത്തി. വാഹനങ്ങളുടെയും ബൈക്കുകളുടെയും അകമ്പടിയോടെയായിരുന്നു സ്വീകരണം. തുടര്‍ന്ന് ബര്‍ദ്വമാന്‍, പുരുളിയ ജില്ലകളില്‍ പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ പ്രകാശ് കാരാട്ടിനു പുറമെ ബിമന്‍ബസു, നിരുപംസെന്‍, ജോഗേന്ദ്രശര്‍മ, കേന്ദ്രകമ്മിറ്റിയംഗം ജെ എസ് മജുംദാര്‍ എന്നിവര്‍ സംസാരിച്ചു.
deshabhimani 030313
No comments:
Post a Comment