Sunday, March 3, 2013
അമേരിക്കയില്‍ ചെലവുകുറക്കല്‍ പ്രാബല്യത്തിലായി
വാഷിങ്ങ്ടണ്‍: അമേരിക്കയില്‍ ചെലവുകുറക്കലിന്റെ ഭാഗമായ നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലായി. ഇതോടെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുള്ള ബജറ്റ് വിഹിതത്തില്‍ നിന്നും 85,000 കോടി ഡോളര്‍ വെട്ടിക്കുറച്ചു. വെട്ടിക്കുറക്കല്‍ ഒഴിവാക്കുന്നതു സംബന്ധിച്ച് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും തമ്മില്‍ ധാരണയിലെത്താന്‍ കഴിഞ്ഞില്ല. ബദല്‍മാര്‍ഗ്ഗങ്ങളേര്‍പ്പെടുത്തുന്നതിന് ഒത്തുതീര്‍പ്പിലെത്താനുമായില്ല. കടുത്ത ചെലവു ചുരുക്കല്‍ നടപടികളാണ് ഐഎംഎഫ് അമേരിക്കക്ക് നിര്‍ദേശിച്ചിട്ടുള്ളത്. അത് നടപ്പാക്കാത്ത പക്ഷം മറ്റൊരു മാന്ദ്യകാലം കൂടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. ഏജന്‍സികള്‍ക്കുള്ള ഫണ്ട് റദ്ദാക്കല്‍ സൈനികരംഗത്തെയും ബാധിക്കും. സ്ഥിരമായ ഒരു നടപടിയല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അരശതമാനം വരുന്ന "കണ്ടുകെട്ട"ലിലൂടെ 75,000 തൊഴിലവസരങ്ങള്‍ പകരം നല്‍കേണ്ടി വരും. സര്‍ക്കാര്‍ ജീവനക്കാരെയും ബാധിക്കും. ഒറ്റയടിക്ക് തിക്തഫലം നേരിടേണ്ടി വരില്ലെങ്കിലും എല്ലാവരിലും പ്രതിഫലിക്കുമെന്നും ഒബാമ പറഞ്ഞു. സമ്പദ്വ്യവസ്ഥക്ക് വേഗത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്നും ഒബാമ പ്രത്യാശിച്ചു.
വന്‍കിടക്കാര്‍ക്കുള്ള നികുതിവര്‍ധന പ്രസിഡന്റ് ബറാക് ഒബാമ ബില്ലില്‍ ഒപ്പിട്ടതോടെ നടപ്പിലായി. സാമ്പത്തിക മാന്ദ്യം തടയാനുള്ള ബില്ലിന് അമേരിക്കന്‍ കോണ്‍ഗ്രസ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. നികുതികളെല്ലാം കുത്തനെ ഉയര്‍ത്തി ചെലവു ചുരുക്കല്‍ നടപടികളിലേക്ക് വേഗത്തില്‍ സര്‍ക്കാര്‍ നീങ്ങുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിസമ്പന്നര്‍ക്ക് കൂടുതല്‍ നികുതിയേര്‍പ്പെടുത്തണമെന്ന നിര്‍ദേശം മുന്നോട്ടു വച്ചത് ഒബാമ തന്നെയാണ്. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച പാക്കേജിന്റെ കാലാവധി ജനുവരിയില്‍ അവസാനിച്ചു.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment