Sunday, March 3, 2013
സൂര്യനെല്ലിക്കേസ്: പെണ്‍കുട്ടിയുടെ ഹര്‍ജി പീരുമേട് കോടതി തള്ളി
സൂര്യനെല്ലിക്കേസിലെ മൂന്നാം പ്രതി ധര്‍മരാജന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പി ജെ കുര്യനെതിരെ പുതിയ അന്വേഷണം ആവശ്യപ്പെട്ട്് പെണ്‍കുട്ടി നല്‍കിയ ഹര്‍ജി പീരുമേട് കോടതി തള്ളി. ഹര്‍ജിയില്‍ പ്രഥമദൃഷ്ട്യാ പുതിയ തെളിവില്ലെന്നും മുമ്പ് ഈ ആവശ്യം ഉന്നയിച്ച് നല്‍കിയ ഹര്‍ജി പരിശോധിച്ചിട്ടുണ്ടെന്നും ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ ഷാജി നിരീക്ഷിച്ചു. വിശദമായ വാദം കേള്‍ക്കാന്‍ കേസ് മാറ്റിവയ്ക്കണമെന്ന പരാതിക്കാരിയുടെ വാദത്തിന് സാഹചര്യമില്ലെന്ന് മജിസ്ട്രേറ്റ് വ്യക്തമാക്കി. നേരത്തെ നല്‍കിയ പരാതിയെ തുടര്‍ന്ന് പി ജെ കുര്യന്‍ ഈ കോടതിയില്‍നിന്നും ജാമ്യം എടുത്തിട്ടണ്ട്. വിചാരണ നടപടികള്‍ക്കായി മേല്‍ക്കോടതികളെ സമീപിച്ചതാണ്- കോടതി ചൂണ്ടിക്കാട്ടി.
സ്വകാര്യ അന്യായം സമര്‍പ്പിക്കാന്‍ പെണ്‍കുട്ടിയും മാതാപിതാക്കളും അഭിഭാഷകരും ശനിയാഴ്ച 12.35ന് കോടതിയിലെത്തി. വാദംകേട്ടശേഷം വിധിപറയുന്നത് ഉച്ചകഴിഞ്ഞത്തേക്ക് മാറ്റി. തന്റെ കാറിലാണ് പി ജെ കുര്യനെ കുമളി ഗസ്റ്റ് ഹൗസിലെത്തിച്ചതെന്ന് ധര്‍മരാജന്‍ സ്വകാര്യചാനലിലൂടെ വെളിപ്പെടുത്തിയതിെന്‍റ അടിസ്ഥാനത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അത് വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ധര്‍മരാജന്റെ വെളിപ്പെടുത്തലിന്റെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തില്‍ കുര്യനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മേല്‍ക്കോടതികളെ സമീപിക്കുമെന്ന് പെണ്‍കുട്ടിക്കുവേണ്ടി ഹാജരായ അനില ജോര്‍ജ്, സൂരജ് എം കര്‍ത്താ, കെ എസ് അനില്‍കുമാര്‍ തുടങ്ങിയ അഭിഭാഷകര്‍ വ്യക്തമാക്കി.
deshabhimani 030313
Subscribe to:
Post Comments (Atom)
No comments:
Post a Comment