പത്തനംതിട്ട: കേന്ദ്രസര്‍ക്കാരിന്റെ പുത്തന്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരേ പോര്‍മുഖംതുറന്ന് പട്ടികജാതി ക്ഷേമസമിതി (പികെഎസ്)ജില്ലാ കണ്‍വന്‍ഷന്‍ ചേര്‍ന്നു."മാറ്റുവിന്‍ ചട്ടങ്ങളെ, സ്വകാര്യമേഖലയിലും സംവരണം നിയമം മൂലം നടപ്പാക്കുക" എന്ന മുദ്രവാക്യമുയര്‍ത്തി ഞായറാഴ്ച നടന്ന കണ്‍വന്‍ഷനില്‍ നൂറ്കണക്കിന്പ്രവര്‍ത്തകരും നേതാക്കളും അണിനിരന്നു കണ്‍വന്‍ഷന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാസെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ മുഖ്യപ്രഭാഷണം നടത്തി.
പട്ടികജാതി വിഭാഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വംവഹിക്കാന്‍ പട്ടികജാതി ക്ഷേമസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. സാമുദായിക സംഘടനകള്‍ അവരുടെ ജാതി രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാനുള്ള സങ്കുചിത സമ്മര്‍ദ്ദതന്ത്രങ്ങളാണ് നടത്തുന്നത്.പട്ടികജാതിക്കാരുടെ സ്വതന്ത്രസംഘടനയെന്ന നിലയില്‍ പട്ടികജാതിക്ഷേമ സമിതിക്ക് ഏറെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം ആര്‍ ഉണ്ണികൃഷ്ണപിള്ള ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ജാതിരാഷ്ട്രീയം സമ്മര്‍ദ്ദമാക്കുന്ന കടലാസു സംഘടനകളുടെ പിടിയില്‍ നിന്നും പട്ടികജാതിവിഭാഗങ്ങളെ സംരക്ഷിക്കാന്‍ പൊതുവായ സംഘടനയെന്ന നിലയില്‍ പട്ടികജാതിക്ഷേമസമിതിക്ക് കഴിയണമെന്ന് ഉണ്ണികൃഷ്ണപിള്ള ആഹ്വനംചെയ്തു. യുഡിഎഫ് ഭരണകാലത്ത് അധികൃതര്‍ പട്ടികജാതിവിഭാഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് നമ്മള്‍ തിരികെ പോരാടി പിടിക്കണം. വിവാഹപത്രികയും, ജാതി സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ ഒരുസമുദായസംഘടനയുടെയും കുത്തക അവകാശമല്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ക്ഷേമസമിതി പ്രസിഡന്റ് കെ എം ഗോപി അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി പി ജെ അജയകുമാര്‍, പട്ടികജാതി ക്ഷേമസമിതി സെക്രട്ടറി പി കെ കുമാരന്‍ എന്നിവര്‍ സംസാരിച്ചു.
പട്ടികജാതി വിഭാഗങ്ങളുടെ മോചനം ക്ഷേമസമിതിയുടെ ലക്ഷ്യം
കൊല്ലം: പതിറ്റാണ്ടുകളായി സാമൂഹിക സാമ്പത്തിക മേഖലകളില്‍ പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി വിഭാഗങ്ങളുടെ മോചനവും അടിസ്ഥാനസൗകര്യവികസനവുമാണ് പട്ടികജാതി ക്ഷേമസമിതിയുടെ ലക്ഷ്യമെന്ന് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് കെ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. പട്ടികജാതി ക്ഷേമസമിതി ജില്ലാകണ്‍വന്‍ഷന്‍ പോളയത്തോട് എന്‍ എസ് സ്മാരകമന്ദിരത്തില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യം കിട്ടിയിട്ട് 65 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോഴും പട്ടികജാതി-പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ സാമൂഹികമായി ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരാണ്. 22 കോടിയിലധികംവരുന്ന ജനവിഭാഗങ്ങളാണ് പട്ടികജാതി-പട്ടികവര്‍ഗക്കാര്‍. കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് ശക്തിയുള്ള സ്ഥലങ്ങളില്‍ മാത്രമെ ഈ വിഭാഗത്തിന് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ ഉന്നതിയുള്ളത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് അടിസ്ഥാനപരമായ വികസനമുണ്ടാകണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. പോളയത്തോട് എന്‍ എസ് സ്മാരകഹാളില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ പികെഎസ് സംസ്ഥാന സെക്രട്ടറി അഡ്വ. സോമപ്രസാദ് അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി കെ രാജഗോപാല്‍, കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ബി രാഘവന്‍ എന്നിവര്‍ സംസാരിച്ചു.
deshabhimani 110313
No comments:
Post a Comment