Friday, March 1, 2013

ബജറ്റിനു പിന്നാലെ ഇരട്ടപ്രഹരം


പെട്രോള്‍ വില കൂട്ടി

ന്യൂഡല്‍ഹി: പെട്രോള്‍ വില വീണ്ടും കൂട്ടി. ലിറ്ററിന് 1 രൂപ 40 പൈസയാണ് വര്‍ധിപ്പിച്ചത്. വര്‍ധന വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. വിദേശ വിപണിക്കൊപ്പം ഇന്ധന വിലകള്‍ വര്‍ധിപ്പിക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി സൂചിപ്പിച്ചിരുന്നു. ഡീസലിന് പ്രതിമാസം 50 പൈസ വീതം വര്‍ധിപ്പിക്കാനുള്ള അനുമതി പെട്രോളിയം കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

ബജറ്റിനു പിന്നാലെ ഇരട്ടപ്രഹരം

ന്യൂഡല്‍ഹി: കേന്ദ്രബജറ്റ് അവതരണത്തിന് തൊട്ടുപിന്നാലെ പെട്രോളിന് 1.40 രൂപ വില കൂട്ടി. ആഗോളവിപണിയില്‍ ക്രൂഡോയില്‍ വില കഴിഞ്ഞ മാസത്തേക്കാള്‍ കുറയുകയും ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം മെച്ചപ്പെടുകയും ചെയ്തിട്ടും ജനങ്ങളെ വെല്ലുവിളിച്ച് പെട്രോളിന് വില കൂട്ടുകയായിരുന്നു. അന്താരാഷ്ട്രവിപണിയില്‍ ഫെബ്രുവരി ഒന്നുമുതല്‍ 15 വരെ ക്രൂഡോയില്‍വില ബാരലിന് 113.86 ഡോളറായിരുന്നു. ഫെബ്രുവരി 28ന് 109.74 ഡോളറിലേക്ക് താഴ്ന്നു. ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം കഴിഞ്ഞ മാസത്തേക്കാള്‍ മെച്ചപ്പെട്ടു. ഫെബ്രുവരി ഒന്നുമുതല്‍ 15 വരെയുള്ള കാലയളവില്‍ ഒരു ഡോളറിന് 54.12 രൂപയായിരുന്നു വിനിമയനിരക്ക്. അത് 53.77 രൂപയായി കുറയുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ പെട്രോള്‍വില കൂട്ടാന്‍ ന്യായമില്ല. കേന്ദ്രസര്‍ക്കാര്‍ പെട്രോളിന് സബ്സിഡി നല്‍കുന്നില്ല. പാചകവാതകം, മണ്ണെണ്ണ, ചെറുകിട ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന ഡീസല്‍ എന്നിവയ്ക്കുമാത്രമേ ഇപ്പോള്‍ സബ്സിഡി നല്‍കുന്നുള്ളൂ. 2004 മേയില്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോള്‍ ലിറ്ററിന് 35.71 രൂപ (ഡല്‍ഹിയില്‍) ആയിരുന്നു വില. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2009 മേയില്‍ അത് 44.72 രൂപയായി. 2010 ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെ വിലനിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കി. ഇതോടെ എണ്ണക്കമ്പനികള്‍ തോന്നിയപോലെ വില കൂട്ടാന്‍ തുടങ്ങി. വെള്ളിയാഴ്ച വില 71.28 രൂപ
(വി ജയിന്‍)

deshabhimani

No comments:

Post a Comment