Friday, March 1, 2013
കെഎസ്ആര്‍ടിസിയ്ക്കുള്ള ഡീസല്‍വില വീണ്ടും കൂട്ടി
സാമ്പത്തിക പ്രതിസന്ധിമൂലം നട്ടംതിരിയുന്ന കെഎസ്ആര്‍ടിസിയ്ക്ക് കനത്ത പ്രഹരമായി വീണ്ടും ഡീസല്‍ വിലവര്‍ധനവ്. വന്‍കിട ഡീസല്‍ ഉപഭോക്താക്കള്‍ക്കുള്ള നിരക്ക് ലിറ്ററിന് 1 രൂപ 19 പൈസയാണ് കൂട്ടിയത്. ഇതോടെ കെഎസ്ആര്‍ടിസിയും റെയില്‍വെയുമടക്കമുള്ള ഉപഭോക്താക്കള്‍ ഒര് ലിറ്റര്‍ ഡീസലിന് 63 രൂപ 69 പൈസ നല്‍കണം.
നിരക്ക് വര്‍ധിച്ചതോടെ പ്രതിദിനം കെഎസ്ആര്‍ടിസിയ്ക്ക് 6,97,500 രൂപയുടെ അധിക ബാധ്യത വരും. ഒര് മാസത്തെ അധികബാധ്യത 2 കോടി കവിയുകയും ചെയ്യും. വന്‍കിട ഡീസല്‍ ഉപഭോക്താക്കളുടെ പട്ടികയില്‍പ്പെടുത്തി ഡീസല്‍ സബ്സിഡി ഒഴിവാക്കിയതോടെ കെഎസ്ആര്‍ടിസിയ്ക്ക് ഒര് മാസം 15 കോടിയോളം രൂപയുടെ അധികബാധ്യത നേരിടേണ്ടിവന്നിരുന്നു.
കഴിഞ്ഞമാസം ഡീസല്‍ വില 50 പൈസ കൂട്ടിയപ്പോള്‍ കെഎസ്ആര്‍ടിസിയ്ക്ക് ലിറ്ററിന് രണ്ട് രൂപയിലധികം വര്‍ധിച്ചിരുന്നു. ഇതോടെ മാസം രണ്ട് കോടിയിലേറെ രൂപയുടെ അധികബാധ്യതയും കോര്‍പ്പറേഷന്‍ നേരിട്ടിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം പെന്‍ഷന്‍ ആനുകൂല്യങ്ങളടക്കം മുടങ്ങിയ സാഹചര്യത്തിലാണ് ഡീസലിന് വീണ്ടും വില വര്‍ധിപ്പിച്ചിരിക്കുന്നത്.
deshabhimani
Labels:
പൊതുഗതാഗതം
Subscribe to:
Post Comments (Atom)
No comments:
Post a Comment