Monday, March 7, 2011

സ്വകാര്യ ക്ഷേത്ര ജീവനക്കാര്‍ക്ക് ക്ഷേമനിധി: സ്വാഗതം ചെയ്തു

കോഴിക്കോട്: സംസ്ഥാനത്തെ  സ്വകാര്യ ക്ഷേത്രങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കുവേണ്ടി ക്ഷേമനിധി രൂപീകരിക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കേരള സ്റ്റേറ്റ് ടെംബിള്‍ ജനറല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എം വി ശശി സ്വാഗതം ചെയ്തു. സംസ്ഥാനത്തെ ഏകദേശം 30,000ത്തോളം ജീവനക്കാര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

കേരള ക്ഷേത്രജീവനക്കാരുടെ ക്ഷേമനിധി എന്ന പേരിലായിരിക്കും പദ്ധതി തുടങ്ങുക. ദേവസ്വം ബോര്‍ഡുകളില്‍ ഉള്‍പ്പെടാത്തതും പൂജാരിമാര്‍ ഒഴികെയുള്ളതുമായ മുഴുവന്‍ ജീവനക്കാര്‍ക്കും പദ്ധതിയില്‍ അംഗമാകാം. ക്ഷേത്രജീവനക്കാര്‍ 20 രൂപയും ക്ഷേത്രമാനേജ്‌മെന്റ് 20 രൂപയും സര്‍ക്കാര്‍ വിഹിതവും ചേര്‍ന്നതാണ് ക്ഷേമനിധി. പെന്‍ഷന്‍, കുടുംബപെന്‍ഷന്‍, പ്രസവാനുകൂല്യം, വിവാഹാനുകൂല്യം, ചികിത്സാ സഹായം, വിദ്യാഭ്യാസാനുകൂല്യം, അംഗത്തിന്റെ മരണാനന്തര സഹായം തുടങ്ങിയ ആനുകൂല്യങ്ങള്‍ അംഗങ്ങള്‍ക്ക് ലഭിക്കും. അഞ്ച് വര്‍ഷമെങ്കിലും അംശാദായമടച്ച 60 വയസ് പൂര്‍ത്തിയായതും ആരോഗ്യ കാരണങ്ങളാല്‍ ജോലി തുടരാന്‍ കഴിയാത്തവരുമായ അംഗങ്ങള്‍ക്കു പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും. പദ്ധതിയുടെ നടത്തിപ്പിനു വേണ്ടി ഭരണസമിതി രൂപീകരിക്കും.

കേരളാ ഷോപ്പ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി വഴിയാണ് പദ്ധതി നടപ്പാക്കുക.

ജനയുഗം 070311

1 comment:

  1. സംസ്ഥാനത്തെ സ്വകാര്യ ക്ഷേത്രങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കുവേണ്ടി ക്ഷേമനിധി രൂപീകരിക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കേരള സ്റ്റേറ്റ് ടെംബിള്‍ ജനറല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എം വി ശശി സ്വാഗതം ചെയ്തു. സംസ്ഥാനത്തെ ഏകദേശം 30,000ത്തോളം ജീവനക്കാര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

    ReplyDelete