Wednesday, April 3, 2013
സൂര്യനെല്ലി: സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണ്ടെന്ന് സര്‍ക്കാര്‍
സൂര്യനെല്ലി കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യത്തെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു. കേസ് സര്‍ക്കാര്‍ ഗൗരവത്തിലാണ് കാണുന്നതെന്നും മുമ്പ് ഹൈക്കോടതിയില്‍ അപ്പീല്‍ വന്നപ്പോഴും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉണ്ടായിരുന്നില്ലെന്നുമാണ് സര്‍ക്കാര്‍ നല്കിയ വിശദീകരണം.
പി ജെ കുര്യന് അനുകൂലമായി നിയമോപദേശം നല്കിയ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറെ വിശ്വാസമില്ലെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചില്ലെങ്കില്‍ തനിക്ക് നീതി ലഭിക്കില്ലെന്നും പെണ്‍കുട്ടി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി സ്പെഷല്‍ കോടതിയില്‍ ഹാജരായ സുരേഷ് ബാബു തോമസിനെയോ, ടി എസ് അജയനെയോ നിയമിക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു.
deshabhimani 030413
Labels:
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment