അതേസമയം മിസൈല്‍ ആക്രമണ വാര്‍ത്ത അമേരിക്ക നിഷേധിച്ചു. ആക്രമണം നടത്തിയിട്ടില്ലെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. മെഡിറ്ററേനിയന്‍ കടലില്‍ നിന്ന് മിസൈല്‍ പരീക്ഷണം നടത്തിയതായി ഇസ്രയേല്‍ വ്യക്തമാക്കി. ഒരു തവണ മിസൈല്‍ പരീക്ഷണം നടത്തിയെന്നാണ് ഇസ്രയേല്‍ അവകാശപ്പെട്ടത്. സിറിയ ആക്രമണത്തിന് യുഎസ് കോണ്‍ഗ്രസിന്റെ അനുമതി തേടിയ അമേരിക്കന്‍ ഭരണകൂടം കോണ്‍ഗ്രസ് അംഗങ്ങളെ സ്വാധീനിക്കാന്‍ നടപടി തുടങ്ങിയ സാഹചര്യത്തിലാണ് മിസൈല്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട് വന്നത്.
സിറിയക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച് അറബ് ലീഗ് വീണ്ടും രംഗത്തെത്തിയതിനൊപ്പം അമേരിക്കയ്ക്ക് ശക്തമായ പിന്തുണ നല്‍കുമെന്ന് ഓസ്ട്രേലിയ വ്യക്തമാക്കി. തന്റെ കടമ നിര്‍വഹിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറലിനോട് സിറിയന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചതായി "സനാ" വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്ചെയ്തു. സിറിയക്കെതിരായ ഏതുതരത്തിലുള്ള അധിനിവേശനീക്കവും ചെറുക്കാന്‍ യുഎന്‍ ശ്രമിക്കണം. സിറിയയിലെ പ്രശ്നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കാണാന്‍ സഹായിക്കണമെന്നും യുഎന്നിലെ സിറിയയുടെ സ്ഥിരം പ്രതിനിധി ബഷാര്‍ അല്‍ ജാഫ്രി എഴുതിയ കത്തില്‍ അഭ്യര്‍ഥിച്ചു.
സിറിയക്കെതിരായ ഏത് ആക്രമണവും അല്‍ഖായ്ദയടക്കമുള്ള ഭീകരരെ പിന്തുണയ്ക്കുന്നതാകുമെന്ന് ഉപവിദേശമന്ത്രി ഫൈസല്‍ മുഖ്ദാദ് ചൂണ്ടിക്കാട്ടി. സിറിയയില്‍ വിമതകലാപകാരികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ജബാഅത് അല്‍ നുസ്റയും സ്റ്റേറ്റ് ഓഫ് ഇസ്ലാമും അല്‍ഖായ്ദയുടെ ശാഖകളാണ്. സിറിയയില്‍ ബഷാര്‍ അല്‍ അസദിന്റെ സര്‍ക്കാരിനെതിരായ കലാപത്തില്‍ ഇവരുടെ സജീവമായ പങ്കാളിത്തമുണ്ട്. അമേരിക്കയുടെ ഇടപെടല്‍ വെറുപ്പ് വര്‍ധിപ്പിക്കുമെന്നും പശ്ചിമേഷ്യയിലാകെ അസ്ഥിരത പടര്‍ത്തുമെന്നും മുഖ്ദാദ് മുന്നറിയിപ്പ് നല്‍കി.
അമേരിക്കയുടെ വിമാനവാഹിനിക്കപ്പല്‍ ചെങ്കടലില്‍ പടിഞ്ഞാറേക്ക് നീങ്ങുകയാണെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട്ചെയ്തു. മറ്റ് പടക്കപ്പലുകള്‍ സിറിയയിലേക്ക് ഏതുനിമിഷവും മിസൈല്‍ തൊടുക്കാന്‍ തയ്യാറായി മെഡിറ്ററേനിയനില്‍ നങ്കൂരമിട്ടിരിക്കുകയാണെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.
യുഎസ് അധിനിവേശനീക്കം യുഎന്‍ തടയണം: സിറിയ
ഡമാസ്കസ്: അമേരിക്കയുടെ അധിനിവേശനീക്കം ചെറുക്കാന്‍ രംഗത്തിറങ്ങണമെന്ന് ഐക്യരാഷ്ട്രസഭയോട് സിറിയ അഭ്യര്‍ഥിച്ചു. അതേസമയം, സിറിയ ആക്രമണത്തിന് യുഎസ് കോണ്‍ഗ്രസിന്റെ അനുമതി തേടിയ അമേരിക്കന്‍ ഭരണകൂടം കോണ്‍ഗ്രസ് അംഗങ്ങളെ സ്വാധീനിക്കാന്‍ നടപടി തുടങ്ങി. സിറിയക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച് അറബ്ലീഗ് വീണ്ടും രംഗത്തെത്തിയതിനൊപ്പം അമേരിക്കയ്ക്ക് ശക്തമായ പിന്തുണ നല്‍കുമെന്ന് ഓസ്ട്രേലിയ വ്യക്തമാക്കി. തന്റെ കടമ നിര്‍വഹിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറലിനോട് സിറിയന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചതായി "സനാ" വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്ചെയ്തു. സിറിയക്കെതിരായ ഏതുതരത്തിലുള്ള അധിനിവേശനീക്കവും ചെറുക്കാന്‍ യുഎന്‍ ശ്രമിക്കണം. സിറിയയിലെ പ്രശ്നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കാണാന്‍ സഹായിക്കണമെന്നും യുഎന്നിലെ സിറിയയുടെ സ്ഥിരം പ്രതിനിധി ബഷാര്‍ അല്‍ ജാഫ്രി എഴുതിയ കത്തില്‍ അഭ്യര്‍ഥിച്ചു.
സിറിയക്കെതിരായ ഏത് ആക്രമണവും അല്‍ഖായ്ദയടക്കമുള്ള ഭീകരരെ പിന്തുണയ്ക്കുന്നതാകുമെന്ന് ഉപവിദേശമന്ത്രി ഫൈസല്‍ മുഖ്ദാദ് ചൂണ്ടിക്കാട്ടി. സിറിയയില്‍ വിമതകലാപകാരികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ജബാഅത് അല്‍ നുസ്റയും സ്റ്റേറ്റ് ഓഫ് ഇസ്ലാമും അല്‍ഖായ്ദയുടെ ശാഖകളാണ്. സിറിയയില്‍ ബഷാര്‍ അല്‍ അസദിന്റെ സര്‍ക്കാരിനെതിരായ കലാപത്തില്‍ ഇവരുടെ സജീവമായ പങ്കാളിത്തമുണ്ട്. അമേരിക്കയുടെ ഇടപെടല്‍ വെറുപ്പ് വര്‍ധിപ്പിക്കുമെന്നും പശ്ചിമേഷ്യയിലാകെ അസ്ഥിരത പടര്‍ത്തുമെന്നും മുഖ്ദാദ് മുന്നറിയിപ്പ് നല്‍കി.
സിറിയയില്‍ ഉടന്‍ വ്യോമാക്രമണം നടത്താനുള്ള തീരുമാനത്തിന് പ്രസിഡന്റ് ബറാക് ഒബാമ യുഎസ് കോണ്‍ഗ്രസിന്റെ അനുമതി തേടിയതോടെ സിറിയയില്‍ ആക്രമണഭീതി താല്‍ക്കാലികമായി ഒഴിവായിട്ടുണ്ട്. യുഎസ് കോണ്‍ഗ്രസ് സമ്മേളിക്കുന്ന സെപ്തംബര്‍ ഒമ്പതുവരെ ആക്രമണം ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി. യുഎസ് സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുണ്ടെങ്കിലും ജനപ്രതിനിധിസഭയില്‍ റിപ്പബ്ലിക്കന്മാര്‍ക്കാണ് മുന്‍തൂക്കം. പ്രതിപക്ഷ അംഗങ്ങളെയടക്കം സ്വാധീനിക്കാനുള്ള ലോബീയിങ് വൈറ്റ്ഹൗസ് കേന്ദ്രീകരിച്ചുതന്നെ തകൃതിയായി നടക്കുകയാണ്. ഒബാമയ്ക്കൊപ്പം വൈസ്പ്രസിഡന്റ് ജോ ബൈഡന്‍, വൈറ്റ്ഹൗസ് സുരക്ഷാമേധാവി ഡെന്നിസ് മക്ഡോണോഹ് തുടങ്ങിയവരും കോണ്‍ഗ്രസ് അംഗങ്ങളെ ഓരോരുത്തരെയായി ഫോണ്‍ചെയ്ത് കാര്യങ്ങള്‍ വിശദീകരിച്ചു. ഞായറാഴ്ച കാപ്പിറ്റോള്‍ ഹില്ലില്‍ നടന്ന കൂടിക്കാഴ്ചയില്‍ രഹസ്യാന്വേഷണ വിവരമടക്കം ജനപ്രതിനിധികള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, സിറിയയില്‍ സൈനിക ഇടപെടല്‍ നടത്തുന്നതിനെ അംഗീകരിക്കാന്‍ പലരും തയ്യാറായില്ല.
അമേരിക്കയുടെ വിമാനവാഹിനിക്കപ്പല്‍ ചെങ്കടലില്‍ പടിഞ്ഞാറേക്ക് നീങ്ങുകയാണെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട്ചെയ്തു. മറ്റ് പടക്കപ്പലുകള്‍ സിറിയയിലേക്ക് ഏതുനിമിഷവും മിസൈല്‍ തൊടുക്കാന്‍ തയ്യാറായി മെഡിറ്ററേനിയനില്‍ നങ്കൂരമിട്ടിരിക്കുകയാണ്. ബ്രിട്ടന്റെ പിന്മാറ്റത്തിനുശേഷം അമേരിക്കയ്ക്കൊപ്പമുള്ള പ്രബല ശക്തിയായ ഫ്രാന്‍സിലും എംപിമാരെ സ്വാധീനിക്കാന്‍ സര്‍ക്കാര്‍ ശ്രമം ഊര്‍ജിതമാക്കി. സിറിയന്‍ സൈന്യമാണ് രാസായുധം പ്രയോഗിച്ചതെന്ന് സമര്‍ഥിക്കാനുള്ള "തെളിവുകള്‍" സര്‍ക്കാര്‍ കൈമാറി. അതിനിടെ, അമേരിക്കയ്ക്ക് ശക്തമായ പിന്തുണ ഇസ്രയേല്‍ ആവര്‍ത്തിച്ചു. ഒബാമയുടെ നിലപാടില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് ഇസ്രയേലി പ്രധാനമന്ത്രി ഷിമോണ്‍ പെരസ് പറഞ്ഞു.
യുഎസിന്റെ "തെളിവുകള്‍" ബോധ്യപ്പെടുന്നില്ല: റഷ്യ
റഷ്യയുടെ നേതൃത്വത്തില്‍ അധിനിവേശവിരുദ്ധ മുന്നണി കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്. സിറിയന്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചെന്ന് സമര്‍ഥിക്കാന്‍ അമേരിക്ക മുന്നോട്ടുവച്ച തെളിവുകള്‍ ആര്‍ക്കും ബോധ്യപ്പെടാത്തതാണെന്ന് റഷ്യ പ്രതികരിച്ചു. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും കാട്ടിത്തരുന്ന കാര്യങ്ങള്‍ വിശ്വാസയോഗ്യമല്ലെന്ന് റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലവ്റോവ് പറഞ്ഞു. ആക്രമണത്തിന്റേതെന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങളെക്കുറിച്ച് നിരവധി സംശയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ശത്രുക്കളുടെ നീക്കം നിരീക്ഷിക്കുന്ന റഷ്യയുടെ എസ്എസ്വി 201 രഹസ്യാന്വേഷണക്കപ്പല്‍ "പ്രയസോവ്യേ" കരിങ്കടലിലെ നാവികതാവളത്തില്‍നിന്ന് സിറിയന്‍ തീരത്തേക്ക് നീങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. അമേരിക്കയുടെയും കൂട്ടാളികളുടെയും നീക്കത്തിനെതിരെ ചൈനയും രംഗത്തെത്തി. ചില രാജ്യങ്ങള്‍ ഏകപക്ഷീയമായ സൈനിക നടപടി സ്വീകരിക്കുന്നതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹോങ് ലീ പറഞ്ഞു. യുഎന്‍ ചാര്‍ട്ടറിലെ തത്വങ്ങള്‍ മാനിച്ചുള്ള നടപടികളേ അന്താരാഷ്ട്ര സമൂഹം സ്വീകരിക്കാവൂ. സിറിയന്‍പ്രശ്നം കൂടുതല്‍ വഷളാകാതെയും പശ്ചിമേഷ്യയില്‍ കൂടുതല്‍ ദുരിതം വരുത്താതെയും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിറിയക്കെതിരായ സൈനിക നടപടിയില്‍ ജര്‍മനി പങ്കെടുക്കില്ലെന്ന് ചാന്‍സലര്‍ ആംഗല മെര്‍ക്കലും അവരുടെ തെരഞ്ഞെടുപ്പ് പ്രതിയോഗി പീര്‍ സ്റ്റെയിന്‍ബ്രൂക്കും ടിവി ചര്‍ച്ചയില്‍ വ്യക്തമാക്കി.
deshabhimani

No comments:
Post a Comment