Tuesday, September 3, 2013

ശ്രീ "അയ്യപ്പന്‍ തീയാട്ടി"ന് സ്വാഗതം; സാംസ്കാരികമന്ത്രി വക

അയ്യപ്പന്‍ തീയാട്ട് ഒരാളോ അനുഷ്ഠാന കലാരൂപമോ... സംശയം സാംസ്കാരികമന്ത്രിക്കാണ്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാര്‍ഷികാഘോഷ ചടങ്ങിലാണ് സദസ്സില്‍ ചിരിപടര്‍ത്തിയ രംഗം അരങ്ങേറിയത്.

അധ്യക്ഷനായ മന്ത്രി കെ സി ജോസഫ് പ്രസംഗത്തിനിടെയാണ് വേദിയിലെ പ്രമുഖര്‍ക്കൊപ്പം ശ്രീ "അയ്യപ്പന്‍ തീയാട്ടി"നെയും അഭിസംബോധന ചെയ്തത്. അയ്യപ്പന്‍ തീയാട്ട് ചടങ്ങില്‍ പങ്കെടുക്കുന്ന ഒരാളാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു മന്ത്രിയുടെ അഭിസംബോധന. പരിപാടിയുടെ നോട്ടീസില്‍ പ്രസംഗകരുടെ താഴെയായി കലാപരിപാടി എന്നെഴുതി അയ്യപ്പന്‍ തീയാട്ട് എന്നെഴുതിയിരുന്നു. ഇതു നോക്കിയാണ് മന്ത്രി അഭിസംബോധന ചെയ്തത്. അയ്യപ്പന്‍ തീയാട്ട് കേരളത്തിലെ അനുഷ്ഠാനകലയാണെന്ന്തിരിച്ചറിയാത്തതുമൂലമാണ് സാംസ്കാരികമന്ത്രിക്ക് അമളി പിണഞ്ഞത്. ചടങ്ങിനുശേഷം അയ്യപ്പന്‍ തീയാട്ട് അവതരിപ്പിക്കാനായി മുളങ്കുന്നത്തുകാവ് തിയ്യാടി രാമന്‍നമ്പ്യാരും സംഘവും എത്തിയിരുന്നു. നേരത്തെ കെ സി ജോസഫിന്റെ നേതൃത്വത്തില്‍ നടന്ന വിശ്വമലയാള മഹോത്സവത്തിന്റെ ഭാഗമായി സി വി രാമന്‍പിള്ളയ്ക്കു പകരം സി വി രാമന്റെ ചിത്രം വച്ചത് വിവാദമായിരുന്നു.

deshabhimani

No comments:

Post a Comment