ഭരണകൂടത്തിന്റെ മര്‍ദനോപാധി, അടിയന്തരാവസ്ഥയുടെ ഹാങ്ഓവര്‍ ഇനിയും മാറാത്ത പീഡകര്‍, വാ തുറന്നാല്‍ അസഭ്യംമാത്രം പറയുന്നവര്‍... പൊലീസിനെക്കുറിച്ച് പൊതുമനസ്സില്‍ കറപിടിച്ചു കിടക്കുന്ന ധാരണകള്‍ ഇനിയും പലതുണ്ട്. പക്ഷേ കേരളത്തില്‍ നാലരവര്‍ഷം കൊണ്ട് പൊലീസില്‍ നടപ്പാക്കിയ പരിഷ്കാരങ്ങളും ആധുനീകരണവും ഈ ധാരണ ഒട്ടൊക്കെ തിരുത്തിയിട്ടുണ്ട്. ജനമൈത്രി പദ്ധതിയിലൂടെ പൊലീസിന്റെ മനുഷ്യമുഖം കേരളം കണ്ടു. കുറ്റവാളികളോട് കാര്‍ക്കശ്യം കാട്ടുന്ന പൊലീസ് തന്നെയാണ് സാധാരണമനുഷ്യരോട് ഉറ്റസുഹൃത്തെന്നപോലെ പെരുമാറുന്നതെന്ന് കേരളം ഇന്ന് മനസ്സിലാക്കുന്നു.
വിശ്വസ്ത സുഹൃത്തിനെ വെട്ടി തുണ്ടംതുണ്ടമാക്കി കായലിലും റോഡരികിലും കൊണ്ടിട്ട ഉന്നതപൊലീസുദ്യോഗസ്ഥരുടെ കഥകളാണ് യുഡിഎഫ് ഭരണത്തിന് പറയാനുണ്ടായിരുന്നതെങ്കില്‍ ഇന്ന് അങ്ങനെയല്ല. കുറ്റവാളികളെ പിടികൂടുന്നതില്‍ സ്കോട്ലന്‍ഡ് യാഡിന് സമാനമായ കൃത്യതയും ശാസ്ത്രീയതയും ഇന്ന് കേരള പൊലീസിന് കൈമുതലായുണ്ട്. ഗുണ്ടാ-മാഫിയ-ക്വട്ടേഷന്‍ സംഘങ്ങള്‍ സ്വൈരജീവിതത്തിന് ഭീഷണി സൃഷ്ടിച്ച യുഡിഎഫ് ഭരണകാലത്തില്‍ നിന്ന് എത്രയോ വിഭിന്നം ഈ കാലം. പൊലീസിലെ ശാസ്ത്രീയമായ പരിഷ്കാരങ്ങള്‍ക്ക് ഫലം കണ്ടുവെന്നതിന്റെ തെളിവാണ് കേരളാ പൊലീസിന് ദേശീയ തലത്തില്‍ ലഭിച്ച അംഗീകാരങ്ങള്‍. ഒരു പൊലീസ് സ്റ്റേഷന് ആദ്യമായിഐഎസ്ഒ അംഗീകാരം ലഭിച്ചത് പൊലീസിന്റെ മികവിന് തെളിവാണ്. ഇരിങ്ങാലക്കുട സ്റ്റേഷനാണ് ഇങ്ങനെ പുരസ്കൃതമായത്. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റേഷനായി പാലക്കാട് സൌത്ത് പോലീസ് സ്റേഷന്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം ലഭിക്കുന്ന സുപ്രധാനമായ ഒരു അംഗീകാരമാണിത്. ആഭ്യന്തരവകുപ്പും തദ്ദേശസ്ഥാപനങ്ങളും കൈകോര്‍ത്തതിന്റെ ഫലസിദ്ധിയാണ് ഈ പുരസ്കാരങ്ങള്‍.
ഇന്ത്യയിലെ ഏറ്റവും മികച്ച ക്രമസമാധാനനിലയുളള സംസ്ഥാനമായി ഇന്ത്യാ ടുഡെ മാഗസിന്‍ കേരളത്തെ തെരഞ്ഞെടുത്തു. മൂന്നു വര്‍ഷമായി ഈ അവാര്‍ഡ് തുടര്‍ച്ചയായി കേരളത്തിനാണ്. പ്രശസ്ത ധനകാര്യ ശാസ്ത്രജ്ഞനായ ബിബേക് ദേബ്റോയി നേതൃത്വം നല്‍കിയ സംഘമാണ് അവാര്‍ഡ് നിര്‍ണയിച്ചത്. കമ്യൂണിറ്റി പൊലീസിംഗ് പ്രവര്‍ത്തനത്തിലൂടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞതിന് ഇന്റര്‍ നാഷണല്‍അസോസിയേഷന്‍ ഓഫ് ചീഫ് ഓഫ് പൊലീസിന്റെ അന്താരാഷ്ട്ര പുരസ്കാരം കൊച്ചി പൊലീസിന് ലഭിച്ചു. ലോകമാകെയുള്ള പൊലീസ് തലവന്മാരുടെ കൂട്ടായ്മയാണ് വസ്തുനിഷ്ഠമായ നിരവധി പരിശോധനയ്ക്ക് ശേഷം പുരസ്കാരം പ്രഖ്യാപിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് കൊച്ചിയില്‍ അടുത്തമാസം നടക്കാനിരിക്കുന്നു കമ്യൂണിറ്റി പൊലീസിങ്ങ് സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം. അമ്പതു രാജ്യങ്ങളിലെ പൊലീസ് മേധാവികള്‍ ഈ കമ്യൂണിറ്റി പൊലീസിങ് കോണ്‍ക്ളേവില്‍ പങ്കെടുക്കുന്നത്.
സംസ്ഥാന ചരിത്രത്തിലെ സുപ്രധാനമായ പരിഷ്കാരങ്ങള്‍ക്കാണ് ആഭ്യന്തര-ജയില്‍- വിജിലന്‍സ് വകുപ്പുകള്‍ നാലു വര്‍ഷം സാക്ഷ്യം വഹിച്ചത്. കാലഹരണപ്പെട്ട അന്വേഷണ രീതികള്‍ ഉപേക്ഷിച്ച് ശാസ്ത്രീയമായ കുറ്റാന്വേഷണത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കി പൊലീസിനെ ജനകീയമാക്കാനുള്ള പരിശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും അത് വലിയ അളവോളം വിജയിപ്പിക്കുകയും ചെയ്തു. ഗുരുതരമായ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ല്‍ ഗണ്യമായ കുറവുണ്ടായി. രാജ്യത്താകെ തീവ്രവാദികള്‍ ചെറുതും വലുതുമായ സ്ഫോടന പരമ്പരകള്‍ നടത്തിയപ്പോള്‍ നമ്മുടെ സംസ്ഥാനത്ത് അത്തരം സംഭവങ്ങളുണ്ടാകാതെ ജാഗ്രത പുലര്‍ത്തി. നിസ്സാരമായ വിവരങ്ങള്‍ പോലും ഗൌരവത്തിലെടുത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവരെ കണ്ടെത്താന്‍ സാധിച്ചു. ട്രാഫിക് അപകടങ്ങള്‍ കുറച്ചുകൊണ്ടു വരുന്നതിന് നടപടികള്‍ സ്വീകരിച്ചു.
deshabhimani 201010

ReplyDeleteENTA KARIATHIL MOONU CASIL VADIYAYIRUNNA ENNA
ReplyDeleteJANAMAITHRI POLICE PIDICHU PRATHIYACKI
!!!!!!NALLA KARYA PRAPTHI ULLA POLICE !!!!!!!!