Tuesday, August 28, 2012
സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു
രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായി മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് രാജ്യസഭയില്‍ ഡോ. ടി എന്‍ സീമയ്ക്ക് മറുപടി നല്‍കി. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2011ല്‍ 228650 കേസാണ് രജിസ്റ്റര്‍ ചെയ്തത്. 2010ല്‍ 213585ഉം 2009ല്‍ 203804ഉം കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി സംസ്ഥാന സര്‍ക്കാരില്‍നിന്ന് കേന്ദ്രം ഏറ്റെടുത്തതായി മന്ത്രി അശ്വിനികുമാര്‍ അറിയിച്ചു. ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലുള്ള ഡിപ്പാര്‍ട്മെന്റ് ഓഫ് ബയോടെക്നോളജി 2007 ഏപ്രില്‍ ഒന്നിനാണ് ആര്‍ജിസിബി ഏറ്റെടുത്തതെന്നു കെ എന്‍ ബാലഗോപാലിന് മന്ത്രി മറുപടി നല്‍കി. ആര്‍ജിസിബിയുടെ ശരാശരി വാര്‍ഷിക ബജറ്റ് 30 കോടി രൂപയാണെന്നും മന്ത്രി അറിയിച്ചു. അടുത്തിടെയുണ്ടായ വൈദ്യുതിത്തകര്‍ച്ചയ്ക്ക് വ്യത്യസ്തമായ കാരണങ്ങള്‍;സംഭവത്തെക്കുറിച്ച് അന്വേഷിച്ച സമിതി കണ്ടെത്തിയതായി മന്ത്രി കെ സി വേണുഗോപാല്‍ അറിയിച്ചു. ദുര്‍ബലമായ പ്രാദേശിക വൈദ്യുത ഇടനാഴികള്‍, ബിനാ-ഗ്വാളിയോര്‍-ആഗ്ര ശൃംഖലയിലെ ഉയര്‍ന്ന ലോഡിങ്്, സംസ്ഥാന ലോഡ് ഡെസ്പാച്ച് സെന്ററുകളുടെ കാര്യക്ഷമതയില്ലായ്മ തുടങ്ങിയവ വൈദ്യുതിത്തകച്ചയ്ക്കു കാരണമായി. വൈദ്യുതി നിയന്ത്രണസംവിധാനം മെച്ചപ്പെടുത്താന്‍ സമിതി നല്‍കിയ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും പി രാജീവിന്റെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.
1970ലെ കരാര്‍ തൊഴിലാളി നിയമം(റഗുലേഷന്‍ ആന്‍ഡ് അബോളിഷന്‍) ഭേദഗതിചെയ്യുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് തൊഴില്‍മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു. ട്രേഡ് യൂണിയന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ നിലവില്‍ സര്‍ക്കാരിനു പരിപാടിയില്ലെന്നും മന്ത്രി പറഞ്ഞു. മനേസര്‍ മാരുതി പ്ലാന്റുമായി ബന്ധപ്പെട്ട് ഗുരുദാസ്ദാസ് ഗുപ്ത അടക്കമുള്ള എംപിമാരുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി.
2012 ജൂണ്‍ വരെ ജമ്മു കശ്മീരിലേക്ക് 38 ഭഭീകരവാദികള്‍ നുഴഞ്ഞുകയറിയതായി പ്രതിരോധമന്ത്രി എ കെ ആന്റണി അറിയിച്ചു. 2011ല്‍ 52 തീവ്രവാദികളാണ് നുഴഞ്ഞുകയറിയത്. പി കരുണാകരന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊച്ചി തുറമുഖത്തിന്റെ നങ്കൂരമുഖത്ത് കപ്പല്‍പാതയുടെ ആഴം കൂട്ടാന്‍ പദ്ധതിയില്ലെന്ന് മന്ത്രി ജി കെ വാസന്‍ കെ പി ധനപാലന്റെ ചോദ്യത്തിന് മറുപടി നല്‍കി. കൊച്ചി തുറമുഖത്തിനായി ഡ്രെഡ്ജിങ് കപ്പല്‍ വാങ്ങാന്‍ പദ്ധതിയില്ലെന്നും മന്ത്രി അറിയിച്ചു.
deshabhimani news
Labels:
ക്രമസമാധാനം,
സ്ത്രീ
Subscribe to:
Post Comments (Atom)
രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായി മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് രാജ്യസഭയില്‍ ഡോ. ടി എന്‍ സീമയ്ക്ക് മറുപടി നല്‍കി. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2011ല്‍ 228650 കേസാണ് രജിസ്റ്റര്‍ ചെയ്തത്. 2010ല്‍ 213585ഉം 2009ല്‍ 203804ഉം കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ReplyDelete