Tuesday, April 9, 2013
സഞ്ജയ് ഗാന്ധിയും ഇടനിലക്കാരനായിരുന്നെന്ന് വിക്കിലീക്സ്
രാജീവ് ഗാന്ധി സ്വീഡിഷ് വിമാന നിര്‍മാണ കമ്പനിക്കുവേണ്ട് ഇടനിലക്കാരനായെന്ന വെളിപ്പെടുത്തലിന് പിന്നാലെ സഞ്ജയ് ഗാന്ധിയും വിദേശ വിമാന കമ്പനികളുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് വിക്കിലീക്സ് പുറത്തുവിട്ട രേഖകളില്‍ പറയുന്നു. ദ ഹിന്ദു പത്രമാണ് വിക്കിലീക്സ് രേഖകള്‍ പുറത്ത് വിട്ടത്.
1976 ല്‍ ബ്രിട്ടീഷ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്‍ തങ്ങളുടെ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് വില്‍ക്കാന്‍ സഞ്ജയ് ഗാന്ധിയുടെ സഹായത്തോടെ അദ്ദേഹത്തിന് മുഖ്യ ഓഹരിപങ്കാളിത്തമുണ്ടായിരുന്ന മാരുതി കമ്പനി മുഖേന ശ്രമിച്ചുവെന്ന് രേഖകളില്‍ പറയുന്നു. അമേരിക്കയിലേയും നെതര്‍ലാന്റിലെയും കമ്പനികളെ ഒഴിവാക്കി കരാര്‍ സംഘടിപ്പിക്കാന്‍ സഞ്ജയ് ഗാന്ധിയുടെ സഹായം ബ്രിട്ടീഷ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന് ലഭിച്ചതായും രേഖകളിലുണ്ട്.
പ്രധാനമന്ത്രിയാകുന്നതിന് മുമ്പുതന്നെ രാജീവ്ഗാന്ധി സ്വീഡിഷ് വിമാന നിര്‍മാണ കമ്പനിക്കുവേണ്ടി ഇടനിലക്കാരനായി എന്ന് "വിക്കിലീക്സ്" കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എഴുപതുകളില്‍ ഇന്ത്യന്‍ വ്യോമസേനയെക്കൊണ്ട് സ്വീഡിഷ് കമ്പനിയായ "സാബ് സ്കാനിയ"യുടെ വിഗന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിപ്പിക്കുന്നതിനാണ് രാജീവ്ഗാന്ധി ഇടനിലക്കാരനായത്. ഹെന്‍ട്രി കിസിഞ്ചര്‍ യുഎസ് വിദേശ സെക്രട്ടറിയായിരിക്കെ ഇന്ത്യയിലെ അമേരിക്കന്‍ എംബസിയില്‍നിന്ന് അയച്ച സന്ദേശത്തിലാണ് രാജീവ് ഗാന്ധിയുടെ "ഇടപെടല്‍" പരാമര്‍ശിക്കുന്നത്.
1974-76 കാലത്ത് ഇന്ത്യയിലെ യുഎസ് എംബസിയില്‍നിന്ന് പോയ "കിസിഞ്ചര്‍ കേബിള്‍സ്" (ഹെന്‍റി ഫോര്‍ഡും റിച്ചാര്‍ഡ് നിക്സണും യുഎസ് പ്രസിഡന്റുമാരായിരുന്നപ്പോള്‍ വിദേശകാര്യ സെക്രട്ടറിയായിരുന്നു ഹെന്‍റി കിസിഞ്ചര്‍) എന്നറിയപ്പെടുന്ന സന്ദേശങ്ങളിലാണ് വിമാന ഇടപാടുമായി ബന്ധപ്പെട്ട് രാജീവിന്റെ പേര് പരാമര്‍ശിക്കുന്നത്. വിക്കിലീക്സ് പുതുതായി പുറത്തുവിട്ട 17 ലക്ഷം കേബിളുകളില്‍ 41 എണ്ണത്തിലാണ് യുദ്ധവിമാന ഇടപാട് പരാമര്‍ശിക്കുന്നത്. രണ്ടിടങ്ങളില്‍ രാജീവ്ഗാന്ധിയുടെ പേര് വരുന്നുണ്ട്. പ്രധാനമന്ത്രിയാകുന്നതിന് ഒരു ദശാബ്ദം മുമ്പുതന്നെ രാജീവ്ഗാന്ധി ആയുധ-വിമാന ഇടപാടുകളില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നെന്നും വിക്കിലീക്സ് രേഖകളില്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ പൈലറ്റായിരുന്നു അദ്ദേഹം.
deshabhimani
വിദേശക്കമ്പനികള്‍ രാഷ്ട്രീയബന്ധമുള്ളവരെ ഉപയോഗിക്കുന്നതിന്റെ തെളിവ്: കാരാട്ട്
Labels:
വാര്‍ത്ത,
വിക്കിലീക്ക്സ്
Subscribe to:
Post Comments (Atom)

No comments:
Post a Comment