അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ സിപിഐ എം നേതാക്കള്‍ പാര്‍ടി നയമാണ് വ്യക്തമാക്കിയതെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡല്‍ഹിയിലായാലും കേരളത്തിലായാലും ഇതുതന്നെയാണ് ചെയ്തത്. സിപിഐ എം നേതാക്കളെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ ഇങ്ങോട്ട് വന്നു കാണുകയായിരുന്നു. മന്ത്രിമാരും നേതാക്കളും പാര്‍ടി നിലപാടാണ് പറഞ്ഞത്. വിദേശനിക്ഷേപം സംബന്ധിച്ച് പാര്‍ടി നേരത്തെ നിലപാട് അറിയിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലും വിദേശനിക്ഷേപം അംഗീകരിക്കുന്നില്ല. ചെറുകിട വ്യാപാരം, ഖനനം, ഉന്നത വിദ്യാഭ്യാസം, അച്ചടിമാധ്യമം എന്നീ മേഖലകളില്‍ വിദേശനിക്ഷേപം വരുന്നതിന് സിപിഐ എം എതിരാണ്. അമേരിക്കയടക്കം ഏതുരാജ്യത്തുനിന്നും വിദേശനിക്ഷേപം സ്വീകരിക്കുന്നതിനും മൂന്ന് ഉപാധികള്‍ പാര്‍ടി മുന്നോട്ടുവച്ചിട്ടുണ്ട്. തൊഴിലവസരം സൃഷ്ടിക്കുന്നതോ, പുതിയസാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതോ, ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതോ ആയ പദ്ധതികള്‍ മാത്രമേ അംഗീകരിക്കേണ്ടതുള്ളൂയെന്നാണ് പാര്‍ടി നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബംഗാളിലും കേരളത്തിലും മന്ത്രിമാരും നേതാക്കളും നയതന്ത്ര പ്രതിനിധികളുമായി സംസാരിച്ചത്. ഇതൊന്നും രഹസ്യ ചര്‍ച്ചയല്ല.
മുഖ്യമന്ത്രിയായിരിക്കെ വി എസ് അച്യുതാനന്ദന്‍ നയതന്ത്ര പ്രതിനിധികളുമായി സംസാരിച്ചത് രഹസ്യമായല്ല. കൂടിക്കാഴ്ചയ്ക്കു ശേഷം വാര്‍ത്താസമ്മേളനം നടത്തിയെന്ന് വിക്കിലീക്സ് തന്നെ പറയുന്നു. ഐടി, ടൂറിസം, ജനിതകസാങ്കേതികവിദ്യ എന്നീ മേഖലകളില്‍ വിദേശനിക്ഷേപം സ്വീകരിക്കുമെന്നാണ് അന്ന് വി എസ് പറഞ്ഞത്. അത് പാര്‍ടി നിലപാടാണ്. എല്‍ഡിഎഫ് പ്രകടനപത്രികയിലും ഇക്കാര്യം പറയുന്നുണ്ട്. അതേസമയം, അമേരിക്കയോടുള്ള പാര്‍ടിയുടെ നയത്തില്‍ ഒരു മാറ്റവുമില്ല. സാമ്രാജ്യത്വ വിരുദ്ധപോരാട്ടം തുടരുക തന്നെ ചെയ്യും-കാരാട്ട് പറഞ്ഞു. ബുദ്ധദേവ് ഭട്ടാചാര്യ ഉന്നതവിദ്യാഭ്യാസമേഖലയിലെ വിദേശ നിക്ഷേപം സംബന്ധിച്ച് പറഞ്ഞത് പാര്‍ടി ഇക്കാര്യത്തില്‍ നിലപാട് എടുക്കുന്നതിനുമുമ്പാണ്. വിശദ ചര്‍ച്ചയ്ക്കുശേഷം ഈ മേഖലയില്‍ വിദേശനിക്ഷേപം വരുന്നത് എതിര്‍ക്കാന്‍ പാര്‍ടി തീരുമാനിച്ചു. സിപിഐ എമ്മിന്റെ എതിര്‍പ്പുമൂലമാണ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്ന ബില്‍ പാര്‍ലമെന്റില്‍ പാസാകാതിരുന്നത്. വസ്തുതകളും, അതിന്റെ അടിസ്ഥാനത്തിലുള്ള വിക്കിലീകസിന്റെ നിരീക്ഷണവും വ്യാഖ്യാനങ്ങളുമാണ് കേബിളുകളിലുള്ളത്. അവരുടെ വ്യാഖ്യാനങ്ങളെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല-കാരാട്ട് പറഞ്ഞു.
deshabhimani 050911
അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ സിപിഐ എം നേതാക്കള്‍ പാര്‍ടി നയമാണ് വ്യക്തമാക്കിയതെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡല്‍ഹിയിലായാലും കേരളത്തിലായാലും ഇതുതന്നെയാണ് ചെയ്തത്. സിപിഐ എം നേതാക്കളെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ ഇങ്ങോട്ട് വന്നു കാണുകയായിരുന്നു. മന്ത്രിമാരും നേതാക്കളും പാര്‍ടി നിലപാടാണ് പറഞ്ഞത്.
ReplyDelete