Friday, September 28, 2012

ഒബാമയെ തുറന്നുകാട്ടി യുഎന്‍ വേദിയില്‍ അസാഞ്ചിന്റെ വീഡിയോ പ്രസംഗം


മധ്യപൗരസ്ത്യദേശത്ത് അഭിപ്രായസ്വാതന്ത്ര്യത്തെ കുറിച്ച് വാചാലനാകുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന അസാഞ്ച് യുഎന്‍ വേദിയില്‍. പാശ്ചാത്യരാഷ്ട്രങ്ങളുടെ ഉപജാപം നേരിടാന്‍ ബ്രിട്ടനിലെ ഇക്വഡോര്‍ നയതന്ത്രകാര്യാലയത്തില്‍ അഭയം തേടിയ അസാഞ്ച് അവിടെ 100 ദിവസം പിന്നിട്ട വേളയിലാണ് യുഎന്‍ പൊതുസഭാ വാര്‍ഷികത്തോടനുബന്ധിച്ചുള്ള സമ്മേളനത്തില്‍ വീഡിയോപ്രസംഗം വഴി അമേരിക്കന്‍ കാപട്യങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ചത്.

അറബ്രാജ്യങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യത്തെ പറ്റി പറയുന്ന ഒബാമ സ്വന്തം രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യം കുറ്റകൃത്യമാക്കിയിരിക്കുകയാണെന്ന് തന്റെ കാര്യം ഉദാഹരിച്ച് അസാഞ്ച് പറഞ്ഞു. ഈജിപ്തിലെ ജനാധിപത്യപ്രക്ഷോഭത്തിന്റെ നാളുകളില്‍ അമേരിക്കന്‍ കണ്ണീര്‍വാതകം പ്രയോഗിച്ചപ്പോള്‍ കണ്ണുതുടച്ച കൗമാരക്കാര്‍ ഇപ്പോള്‍ മധ്യപൗരസ്ത്യദേശത്ത് അമേരിക്ക മാറ്റത്തെ തുണച്ചു എന്ന വാദം കേട്ട് അല്‍ഭുതപ്പെട്ടുകാണുമെന്ന് അസാഞ്ച് പറഞ്ഞു. ഇതേസമയം അസാഞ്ചിന്റെ മോചനം സംബന്ധിച്ച് വ്യാഴാഴ്ച യുഎന്‍ സമ്മേളനത്തിനിടെ ബ്രിട്ടന്റെയും ഇക്വഡോറിന്റെയും വിദേശ സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. അസാഞ്ച് പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യാന്‍ ബ്രിട്ടീഷ് പൊലീസ് ഇക്വഡോറിന്റെ എംബസി വളഞ്ഞിട്ടുണ്ട്.

deshabhimani 280912

1 comment:

  1. മധ്യപൗരസ്ത്യദേശത്ത് അഭിപ്രായസ്വാതന്ത്ര്യത്തെ കുറിച്ച് വാചാലനാകുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന അസാഞ്ച് യുഎന്‍ വേദിയില്‍. പാശ്ചാത്യരാഷ്ട്രങ്ങളുടെ ഉപജാപം നേരിടാന്‍ ബ്രിട്ടനിലെ ഇക്വഡോര്‍ നയതന്ത്രകാര്യാലയത്തില്‍ അഭയം തേടിയ അസാഞ്ച് അവിടെ 100 ദിവസം പിന്നിട്ട വേളയിലാണ് യുഎന്‍ പൊതുസഭാ വാര്‍ഷികത്തോടനുബന്ധിച്ചുള്ള സമ്മേളനത്തില്‍ വീഡിയോപ്രസംഗം വഴി അമേരിക്കന്‍ കാപട്യങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ചത്.

    ReplyDelete