Sunday, February 5, 2012

വിക്കിലീക്‌സ് രേഖ : അമേരിക്കന്‍ സൈനികന്‍ വിചാരണ നേരിടുന്നു

ഹാഹെര്‍സ്ടൗണ്‍ (യു എസ്): വിക്കിലിക്‌സിന് രഹസ്യ രേഖകള്‍ ചോര്‍ത്തിക്കൊടുത്തതിന്റെ പേരില്‍ അമേരിക്കയില്‍ ഒരു പട്ടാളക്കാരനെ വിചാരണ ചെയ്യാന്‍ സൈന്യം ഉത്തരവിട്ടു.
അമേരിക്കയിലെ ഒക്‌ലൊഹാമക്കാരനായ 24 കാരനായ ബ്രാഡ്‌ലിമാനിംഗ് എന്ന പട്ടാളക്കാരനെയാണ് സൈനിക കോടതിയില്‍ വിചാരണ ചെയ്യാന്‍ വാഷിംഗ്ടണ്‍ സൈനിക ജില്ലയുടെ തലവനായ മേജര്‍ ജനറല്‍ മൈക്കല്‍ ലിന്നിംഗ്ടന്‍ ഉത്തരവിട്ടത്. ഇറാഖിലെയും അഫ്ഗാനിലെയും യുദ്ധം സംബന്ധിച്ച ഏഴുലക്ഷത്തില്‍പ്പരം രഹസ്യരേഖകള്‍ വിക്കിലിക്‌സിനു നല്‍കിയെന്നാണ് സൈനികനെതിരായ കുറ്റപത്രത്തില്‍ പറയുന്നത്. രാജ്യദ്രോഹമുള്‍പ്പെടെയുള്ള 22 കുറ്റങ്ങള്‍ക്കായിരിക്കും വിചാരണ. ശിക്ഷിക്കപ്പെട്ടാല്‍ ജീവിതകാലം മുഴുവന്‍ സൈനികന് ജയിലില്‍ കഴിയേണ്ടിവരും.

2009 മുതല്‍ 2010 വരെ ഇറാഖില്‍ മാനിംഗ് സേവനമനുഷ്ഠിച്ചിരുന്നു. മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നയാളാണ് മാനിംഗ് എന്നും അയാളെ ഇറാഖിലേയ്ക്ക് അയക്കുവാനൊ രഹസ്യരേഖകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ നിയമിക്കാനോ പാടില്ലായിരുന്നുവെന്നാണ് പ്രാഥമിക വിചാരണയില്‍ പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. മാനിംഗ് ജോലി ചെയ്തിരുന്ന കമ്പ്യൂട്ടര്‍ മറ്റ് പലരും ഉപയോഗിച്ചിരുന്നുവെന്നതും ഉന്നയിക്കപ്പെട്ടു.

ഇറാഖ്, അഫ്ഘാന്‍ യുദ്ധം സംബന്ധിച്ച് രഹസ്യരേഖകള്‍ക്ക് പുറമെ അമേരിക്കന്‍ സൈന്യത്തിന്റെ ഒരു ഹെലികോപ്റ്റര്‍ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും ചോര്‍ത്തി നല്‍കിയവയില്‍ ഉള്‍പ്പെടുന്നു.

janayugom 050212

1 comment:

  1. വിക്കിലിക്‌സിന് രഹസ്യ രേഖകള്‍ ചോര്‍ത്തിക്കൊടുത്തതിന്റെ പേരില്‍ അമേരിക്കയില്‍ ഒരു പട്ടാളക്കാരനെ വിചാരണ ചെയ്യാന്‍ സൈന്യം ഉത്തരവിട്ടു.

    ReplyDelete