Sunday, September 4, 2011

വിക്കീലിക്സ്: വെളിപ്പെട്ടത് കേന്ദ്രത്തിലെ അമേരിക്കന്‍ സ്വാധീനം കാരാട്ട്

കേന്ദ്രസര്‍ക്കാരില്‍ അമേരിക്ക ചെലുത്തുന്ന സ്വാധീനത്തിന്റെ തെളിവുകളാണ് ഇതുവരെയുള്ള വിക്കീലിക് വെളിപ്പെടുത്തലുകളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അമേരിക്കന്‍ താല്‍പര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നയപരിപാടികളില്‍ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിച്ചതിന്റെ രേഖകളാണവ. അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ സിപിഐ എം മന്ത്രിമാരെയും നേതാക്കളെയും വന്നു കണ്ട് ചര്‍ച്ച നടത്തിയ വേളകളില്‍ അവര്‍ പാര്‍ട്ടി നിലപാടുകളാണ് വ്യക്തമാക്കിയിട്ടുള്ളത്. വിദേശനിക്ഷേപം സംബന്ധിച്ച് പാര്‍ട്ടി നേരത്തെ തന്നെ നിലപാട് അറിയിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലും വിദേശനിക്ഷേപം അംഗീകരിക്കുന്നില്ല. ചെറുകിട വ്യാപാരം, ഖനനം, ഉന്നത വിദ്യാഭ്യാസം, അച്ചടിമാധ്യമം എന്നീ മേഖലകളില്‍ വിദേശനിക്ഷേപം വരുന്നതിന് ഞങ്ങള്‍ എതിരാണ്.

അമേരിക്കയില്‍ നിന്നുള്‍പ്പെടെ ഏത് വിദേശനിക്ഷേപത്തിനും മൂന്നുപാധികള്‍ വച്ചിട്ടുണ്ട്. തൊഴിലവസരം സൃഷ്ടിക്കുന്നവ, പുതിയസാങ്കേതിക വിദ്യയുടെ വളര്‍ച്ചക്ക് സഹായകമായവ, ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നവ എന്നിവയാണ് ഈ മൂന്നുപാധികള്‍ . കോര്‍പറേറ്റുകള്‍ക്ക് ഇന്ത്യയില്‍ ബാങ്ക് തുടങ്ങാന്‍ യുപിഎ സര്‍ക്കാര്‍ അനുവാദം കൊടുത്തിരിക്കുയാണെന്നും ഇത് ഗുരുതരമായ പ്രത്യാഖാതമുണ്ടാക്കുമെന്നും പ്രകാശ്കാരാട്ട് പറഞ്ഞു. ബാങ്ക് ദേശസാല്‍കരണം വഴി ലക്ഷ്യമിട്ട വളര്‍ച്ച ഇതോടെ നഷ്ടമാകും. ബാങ്കുകളുടെ സഹായം സാധാരണക്കാര്‍ക്ക് ലഭിക്കില്ല. രാജ്യത്തിന്റെ പൊതുവായ വളര്‍ച്ചക്കും ഉപകരിക്കില്ല. കോര്‍പറേറ്റ് വ്യവസായങ്ങളെ സഹായിക്കല്‍ മാത്രമാകും കോര്‍പറേറ്റ് ബാങ്കുകളുടെ ചുമതല. അതിന് രാജ്യത്തിന്റെ സമ്പത്ത് പണയം വക്കേണ്ടിവരുമെന്നും കാരാട്ട് പറഞ്ഞു.

deshabhimani news

1 comment:

  1. കേന്ദ്രസര്‍ക്കാരില്‍ അമേരിക്ക ചെലുത്തുന്ന സ്വാധീനത്തിന്റെ തെളിവുകളാണ് ഇതുവരെയുള്ള വിക്കീലിക് വെളിപ്പെടുത്തലുകളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete