അഞ്ഞൂറോളം ജീവനക്കാരെ പട്ടിണിയിലാക്കി യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ തിരുവണ്ണൂര്‍ കോട്ടണ്‍മില്‍ പുതിയ പടവുകളിലേക്ക്. എല്‍ഡിഎഫ് സര്‍ക്കാര്‍ 2006ല്‍ വീണ്ടും തുറന്ന മില്‍ ഡിസംബറില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കോട്ടമില്ലായി മാറും. വ്യവസായരംഗത്ത് മറ്റൊരു കുതിച്ചുചാട്ടത്തിനായി കഴിഞ്ഞദിവസം അഞ്ച് ആധുനികയന്ത്രങ്ങള്‍ കൂടി കോട്ടമില്ലിലെത്തി. ഇതോടെ സ്പിന്‍ഡ്‌ലുകള്‍ 16,122 ആയി വര്‍ധിച്ചു. ഡിസംബറില്‍ നാലാംഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ മലബാര്‍ സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍സ് (തിരുവണ്ണൂര്‍ കോട്ടമില്‍) സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്പിന്‍ഡ്‌ലുകള്‍ ഉള്ള മില്ലാകും. 25,344 സ്പിന്‍ഡ്‌ലുകള്‍ മില്ലിന് ലഭിക്കും. മില്ലിന്റെ മൂന്നാംഘട്ട നവീകരണം ജൂലൈയില്‍ പൂര്‍ത്തിയാകും. മൂന്നാംഘട്ട നവീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ എട്ടുകോടി രൂപയാണ് അനുവദിച്ചത്.
സംസ്ഥാനത്തെ ആദ്യത്തെ ടെക്സ്റ്റൈല്‍സ് മില്ലായി 1890ലാണ് തിരുവണ്ണൂരില്‍ മില്‍ ആരംഭിച്ചത്. ധര്‍മാശുപത്രി, റെസ്റ്റ്ഹൌസ്, ബാങ്ക് എന്നിവയൊക്കെ കമ്പനിയുടെ ഭാഗമായി കോഴിക്കോട്ട് തുടങ്ങി. 1983ലാണ് കമ്പനി സര്‍ക്കാര്‍ ഏറ്റെടുത്തത്. മലബാറിന്റെ സാമ്പത്തിക പുരോഗതിയില്‍തന്നെ നിര്‍ണായകഘടകമായിരുന്ന മില്ല് 2003ലെ യുഡിഎഫ് സര്‍ക്കാറാണ് അടച്ചുപൂട്ടിയത്. സ്ത്രീകളടക്കമുള്ള നിരവധി തൊഴിലാളികളാണ് അന്ന് പട്ടിണിയിലായത്. തുറക്കില്ലെന്നു കരുതിയ തൊഴിലാളികള്‍ക്ക് പ്രതീക്ഷയേകി എല്‍ഡിഎഫ് സര്‍ക്കാര്‍ 2006ല്‍ വീണ്ടും മില്‍ തുറന്നു. സ്വകാര്യമില്ലുകളെപ്പോലും തോല്‍പ്പിക്കുന്ന രീതിയിലാണ് മില്‍ നവീകരിച്ചത്. 25,000 സ്പ്രിന്റലുകള്‍ സ്ഥാപിക്കുന്നതിന് നിര്‍മിച്ച കെട്ടിടത്തില്‍ പുതിയ യന്ത്രങ്ങള്‍ സ്ഥാപിച്ചു. കിര്‍ലോസ്കര്‍-ടൊയോട്ട കമ്പനികളുടെ 1152 സ്പ്രിന്റലുകളുള്ള ഒന്‍പത് സ്പിന്നിങ് യന്ത്രങ്ങളുമായാണ് കോട്ടണ്‍മില്‍ ആരംഭിച്ചത്. അഞ്ചെണ്ണം കൂടി എത്തിയതോടെ നിലവില്‍ 14 യന്ത്രങ്ങളാണ് മില്ലില്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. ട്രുമാക്ക് ബ്ളൂറോമും അതിനോടനുബന്ധിച്ച് പ്രിപ്പറേറ്ററി യന്ത്രങ്ങളും നിലവിലുണ്ട്. യന്തങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ ബാറ്റ്ലിബോയ് ആന്‍ഡ് കമ്പനിയുടെ ഓട്ടോമാറ്റിക് ഹുമിഡിഫിക്കേഷന്‍ പ്ളാന്റും സ്ഥാപിച്ചിട്ടുണ്ട്. 99 സ്ഥിരംജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്. 140ലധികം ട്രെയിനികളും ഉണ്ട്. ട്രെയിനികളുടെ സ്റ്റൈപ്പന്‍ഡ് 50 രൂപയില്‍ നിന്ന് 125 ആയും ഉയര്‍ത്തി. ആറ് മാസം കഴിഞ്ഞ ട്രെയിനികള്‍ക്ക് 175 രൂപയും സ്റ്റൈപ്പന്‍ഡ് നല്‍കുന്നുണ്ട്.
deshabhimani 03062010
അഞ്ഞൂറോളം ജീവനക്കാരെ പട്ടിണിയിലാക്കി യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ തിരുവണ്ണൂര്‍ കോട്ടമില്‍ പുതിയ പടവുകളിലേക്ക്. എല്‍ഡിഎഫ് സര്‍ക്കാര്‍ 2006ല്‍ വീണ്ടും തുറന്ന മില്‍ ഡിസംബറില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കോട്ടമില്ലായി മാറും. വ്യവസായരംഗത്ത് മറ്റൊരു കുതിച്ചുചാട്ടത്തിനായി കഴിഞ്ഞദിവസം അഞ്ച് ആധുനികയന്ത്രങ്ങള്‍ കൂടി കോട്ടമില്ലിലെത്തി. ഇതോടെ സ്പ്രിന്റലുകള്‍ 16,122 ആയി വര്‍ധിച്ചു. ഡിസംബറില്‍ നാലാംഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ മലബാര്‍ സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍സ് (തിരുവണ്ണൂര്‍ കോട്ടമില്‍) സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്പ്രിന്റലുകളുള്ള മില്ലാകും. 25,344 സ്പ്രിന്റലുകള്‍ മില്ലിന് ലഭിക്കും. മില്ലിന്റെ മൂന്നാംഘട്ട നവീകരണം ജൂലൈയില്‍ പൂര്‍ത്തിയാകും. മൂന്നാംഘട്ട നവീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ എട്ടുകോടി രൂപയാണ് അനുവദിച്ചത്.
ReplyDeleteകോട്ടമില്ലല്ല, കോട്ടണ്‍ മില്‍, സ്പ്രിന്റല്‍ അല്ല സ്പിന്‍ഡ്ല്‍
ReplyDeleteനന്ദി കാലിക്കോ. തിരുത്തിയിട്ടുണ്ട്. യൂണിക്കോഡാക്കുമ്പോള്‍ ‘ണ്‍’ എന്ന പദം മിസ് ആകുന്നതാണ് പ്രശ്നം. മിക്കവാറും തിരുത്താറുണ്ട്. ചില സമയത്ത് വിട്ടുപോകും.
ReplyDelete