Thursday, June 24, 2010

ബംഗാളില്‍ സിപിഐ എമ്മിനെ വേട്ടയാടുന്നത് തുടരുന്നു

മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനുശേഷം ബംഗാളിലൊട്ടാകെ തൃണമൂല്‍ കോണ്‍ഗ്രസ് - മാവോയിസ്റ്റ് കൂട്ടു കെട്ടും കോണ്‍ഗ്രസും സിപിഐ (എം)നും ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കുമെതിരെ വ്യാപകമായ കൊലപാതകവും ആക്രമണവുമാണ് അഴിച്ചു വിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ നടന്ന ആക്രമണത്തില്‍ ഇതിനകം 13 പേര്‍ കൊല്ലപ്പെട്ടു. അതില്‍ 11 പേരും സിപിഐ (എം) പ്രവര്‍ത്തകരാണ്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയേക്കാള്‍ കൂടുതല്‍ല്‍ സ്ഥലങ്ങളില്‍ ജയിക്കാന്‍ കഴിഞ്ഞ തൃണമൂലുകാര്‍ സംസ്ഥാനത്തിന്റെ അധികാരം മൊത്തം കയ്യടക്കിയ ഗര്‍വോടെയാണ് സിപിഐ (എം) വേട്ട നടത്തുന്നത്. തൃണമൂലിന്റ വിജയം മൂലം അവരെ പൂര്‍ണമായി പിന്തുണയ്ക്കുന്ന മാവോയിസ്റ്റുകള്‍ക്കും സിപിഐ (എം) ഉന്മൂലനവീര്യം വര്‍ദ്ധിച്ചു. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍കോണ്‍ഗ്രസ് നേടിയ വിജയത്തില്‍ല്‍ അവരെ അനുമോദിച്ചു കൊണ്ട് മാവോയിസ്റ്റ് സംസ്ഥാനകമ്മറ്റി പ്രസ്താവന പുറപ്പെടുവിക്കുകയും ഇടതുമുന്നണി സര്‍ക്കാര്‍ ഉടന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് പ്രത്യേകം ശ്രദ്ധേയമാണ്.

മെയ് മുപ്പതിനാണ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടന്നത്. അതിന്റെ തൊട്ടടുത്ത ദിവസം ബര്‍ദ്വമാന്‍ ജില്ലയിലെ ഖേതുഗ്രാം ബ്ളോക്കില്‍പ്പെട്ട അംഗാഡിയ ഗ്രാമവാസികളായിരുന്ന സിപിഐ (എം) പ്രവര്‍ത്തകരെ ടിഎംസി ക്കാര്‍ വകവരുത്തി. ലക്ഷ്മി ഹജറ (21), ബനേശ്വര്‍ ഹജറ (20) എന്നിവരാണ് തൃണമൂല്‍ അക്രമത്തില്‍ കൊല്ലപ്പെട്ടത്. ജോലികഴിഞ്ഞ് തിരിച്ചെത്തിയ ഏതാനും പാര്‍ടി പ്രവര്‍ത്തകര്‍ കവലയില്‍ ഒരു ചായക്കടയില്‍ ഇരിക്കവെ അറിയപ്പെടുന്ന തൃണമൂല്‍കോണ്‍ഗ്രസ് ഗുണ്ടകളായ സാവൂദ് മിയ്ജാ, ആപേള്‍ ഷേക്ക് എന്നിവരുടെ നേതൃത്വത്തില്‍15 പേരടങ്ങുന്ന അക്രമിസംഘം തോക്കും ബോംബും മറ്റ് ആയുധങ്ങളുമായി പാര്‍ടി പ്രവര്‍ത്തകരെ അക്രമിക്കുകയായിരുന്നു. അക്രമം ഉണ്ടായതിനെ തുടര്‍ന്ന് എല്ലാവരും പല ഭാഗത്തേക്കും ഓടി. അവരെ പിന്തുടര്‍ന്ന അക്രമികള്‍ ലക്ഷ്മിയേയും ബനേശ്വറിനേയും പിടിച്ച് സമീപമുള്ള ഒരു സ്കൂള്‍ ഗ്രൌണ്ടിലേക്ക് കൊണ്ടു പോയി വെടിവെച്ചു കൊല്ലുകയായിരുന്നു. അവരോടൊപ്പമുണ്ടായിരുന്ന തപി ദാസ് എന്ന പാര്‍ടി പ്രവര്‍ത്തകനും അക്രമികളുടെ കൈയ്യില്‍പെട്ടെങ്കിലും വീണ്ടും ഓടി രക്ഷപ്പെട്ടു. അക്രമികളെ നേരിടാന്‍ ഗ്രാമീണര്‍ ശ്രമിച്ചെങ്കിലും ബോംബ് എറിഞ്ഞും തോക്കുചൂണ്ടിയും അവരെ ഭയപ്പെടുത്തി അക്രമികള്‍ കടന്നു. അംഗാഡിയായിലും പരിസര ഗ്രാമങ്ങളിലും ആധിപത്യം സ്ഥാപിക്കാനും ഗ്രാമം പിടിച്ചെടുക്കാനും കഴിഞ്ഞ കുറെ നാളുകളായി തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായ അക്രമമാണ് അഴിച്ചു വിട്ടത്. അതിനെ ഗ്രാമീണര്‍ ശക്തമായി ചെറുത്തു നിന്നു. അതിന്റെ പക തീര്‍ക്കാനാണ് സിപിഐ (എം) പ്രവര്‍ത്തകരെ ഒറ്റപ്പെടുത്തി വകവരുത്തിയത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന്റെ അടുത്ത ദിവസം ബിര്‍ഭൂം ജില്ലയിലെ ലാല്‍പൂര്‍ ബ്ളോക്കില്‍ പെട്ട ദാഗാര്‍ ഗ്രാമത്തില്‍ ഒരു കൂട്ടു കുടുംബത്തില്‍പെട്ട സഹോദരങ്ങളായ മൂന്നു സിപിഐ (എം) പ്രവര്‍ത്തകരെ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ അടിച്ചു കൊന്നു. അക്രമത്തില്‍ ഒരാള്‍ക്ക് ഗുരുതരമായ പരിക്കുപറ്റി. സിപിഐ (എം) പ്രവര്‍ത്തനമുപേക്ഷിച്ച് തൃണമൂലില്‍ ചേരണമെന്ന ആവശ്യം നിരാകരിച്ചതിന്റെ പ്രതികാരമാണ് കൊലപാതകം. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട കുദ്ദുന്‍ ഷേക്ക് (45), ദാനു ഷേക്ക് (40) ദാം ഷേക്ക് (50) എന്നീ സഹോദരങ്ങളാണ് കൊല്ലപ്പെട്ടത്. ഇവരുടെ സഹോദരനായ ജമാല്‍ ഷേക്കിന് അക്രമത്തില്‍ല്‍ ഗുരുതരമായ പരിക്കു പറ്റി. .

ദാഗാര്‍ ഗ്രാമം സിപിഐ (എം)ന് താരതമ്യേന ശക്തി കുറഞ്ഞ പ്രദേശമാണ് . തൃണമൂലാണ് അവിടെ പ്രധാന രാഷ്ട്രീയശക്തി. പഞ്ചായത്തും അവരാണ്് ഭരിക്കുന്നത്. സിപിഐ (എം)ന്റെ സജീവ അനുഭാവികളും പ്രവര്‍ത്തകരുമാണ് ഷേക്ക് കൂടുംബം. സിപിഐ (എം)പ്രവര്‍ത്തനം ഉപേക്ഷിച്ച് തങ്ങളുടെ കൂടെ ചേരണമെന്ന് ഇവരോട് തൃണമൂല്‍ കോണ്‍ഗ്രസ് നിരന്തരമായി ആവശ്യപ്പെടുകയും അതിനായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. പലപ്പോഴും അവരെ അക്രമിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. എന്നാല്‍ല്‍ അതൊന്നും വകവെക്കാതെ അവര്‍ പാര്‍ടി പ്രവര്‍ത്തനം തുടര്‍ന്നു. മുനിസിപ്പല്‍ല്‍ തെരഞ്ഞെടുപ്പിന്റെ വിജയ ലഹരിയില്‍ ഷേക്ക് കൂടുംബത്തെ വകവരുത്താന്‍ തൃണമൂലുകാര്‍ പദ്ധതിയിടുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നന്നദിവസം തൃണമൂലുകാര്‍ ഗ്രാമത്തില്‍ പ്രകടനം നടത്തി. ഷേക്ക് കുടുംബത്തിനെതിരെ പോര്‍ വിളിയും നടത്തി. പിറ്റേദിവസം വെളുപ്പിന് അറിയപ്പെടുന്ന ഗുണ്ടയായ അനാറൂള്‍ എന്നയാളിന്റെ നേതൃത്വത്തില്‍ല്‍ ഒരു സംഘം തൃണമൂല്‍കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷേക്കുമാരുടെ വീട് ആക്രമിക്കുകയും അവരെ ബലാല്‍കാരമായി പിടിച്ചു പുറത്തു കൊണ്ടു പോയി ഇരുമ്പ് വടിയും മറ്റ് ആയുധങ്ങളുമുപയോഗിച്ച് അടിച്ചു കൊല്ലുകയുമായിരുന്നു. ബഹളം കേട്ട് ആളുകള്‍ ഓടിയെത്തിയപ്പോള്‍ അക്രമികള്‍ സ്ഥലം വിട്ടു.

മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഉന്മാദത്തില്‍ തൃണമൂല്‍കോണ്‍ഗ്രസ് സംസ്ഥാനത്തൊട്ടാകെ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നത്. സിപിഐ (എം) പ്രവര്‍ത്തകരെ ആക്രമിക്കുകയും പാര്‍ടി ഓഫീസുകള്‍ തകര്‍ക്കുകയും ചെയ്യുന്നു. ഹൂഗ്ളി, ബര്‍ദ്വമാന്‍, ബിര്‍ഭൂം, ഉത്തര ദക്ഷിണ 24 പര്‍ഗാനാസ്, മിഡ്നാപൂര്‍, ബാങ്കുറ, പുരൂളിയ ജില്ലകളിലാണ് അക്രമം കൂടുതലും അരങ്ങു തകര്‍ക്കുന്നത്. ഹൂഗ്ളി ജില്ലയിലെ പുരുസുര പഞ്ചായത്തില്‍ല്‍ മുന്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് അര്‍ച്ചന മണ്ഡലിന്റെ ഉള്‍പ്പെടെ പത്ത് സിപിഐ (എം) പ്രവര്‍ത്തകരുടെ വീടുകള്‍ ടിഎംസിക്കാര്‍ തീയ്യിട്ടു നശിപ്പിച്ചു. ഹൂഗ്ളി ബസാറില്‍ല്‍ സിപിഐ (എം) പ്രവര്‍ത്തകരായ കച്ചവടക്കാരുടെ കടകള്‍ അടിച്ചു തകര്‍ത്തു. ആക്രമണത്തില്‍ല്‍ നിരവധി പേര്‍ക്ക് പരിക്കു പറ്റി. ഉത്തര ഡം ഡം മുനിസിപ്പാലിറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സിപിഐ (എം) അംഗം തപതി റായിയെ തൃണമൂലുകാര്‍ ബോംബെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ചു. പരിക്കുകളോടെ അവര്‍ രക്ഷപ്പെട്ടു. കൊല്‍ക്കത്തയിലും വന്‍ അക്രമമാണ് വിജയാഘോഷത്തിന്റെ പേരില്‍ല്‍ നടമാടുന്നത്.

തൃണമൂലിന്റെ വിജയം ആഘോഷിക്കുകയും മമതയെ മുഖ്യമന്ത്രിസ്ഥാനത്ത് അവരോധിക്കാന്‍ പെടാപ്പാട് നടത്തുകയും ചെയ്യുന്ന മാധ്യമങ്ങളൊക്കെ അവരുടെ ഈ അരും കൊലകളും അക്രമ പരമ്പരയും കണ്ടില്ലെന്നു നടിക്കുകയാണ്. ചെറിയൊരു സംഭവംപോലും മാര്‍ക്സിസ്റ്റ് അക്രമമായി പെരുപ്പിച്ച് കഥ മെനയുന്ന മുഖ്യധാരാ മാധ്യമങ്ങളൊന്നും സിപിഐ (എം) പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നത് അറിയുന്നതേയില്ല.

സിപിഐ (എം) നിഗ്രഹത്തിലും അക്രമത്തിലും കോണ്‍ഗ്രസും തങ്ങളാല്‍ല്‍ കഴിയുന്നതെല്ലാം ചെയ്യുന്നു. തങ്ങള്‍ക്ക് താരതമ്യേന ശക്തിയുള്ള മൂര്‍ഷിദാബാദ്, മാള്‍ദ ജില്ലകളിലാണ് കോണ്‍ഗ്രസ് അക്രമ അരങ്ങേറ്റം സംഘടിപ്പിക്കുന്നത്. മൂര്‍ഷിദാബാദില്‍ ബഡലാ എന്ന സ്ഥലത്ത് സിപിഐ (എം) ലോക്കല്‍ല്‍ കമ്മറ്റിയംഗവും സുന്ദര്‍പൂര്‍ പഞ്ചായത്തു മെമ്പറുമായ അബ്ദുള്‍ ഹമീദിനെ കോണ്‍ഗ്രസുകാര്‍ വകവരുത്തി. മുനിസിപ്പല്‍ല്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ജില്ലയില്‍ കോണ്‍ഗ്രസുകാര്‍ നടത്തിയ അക്രമത്തിനെതിരെ പാര്‍ടി സംഘടിപ്പിച്ച ഒരു പ്രതിഷേധ യോഗത്തില്‍ല്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ കോണ്‍ഗ്രസ് അക്രമികള്‍ അദ്ദേഹത്തെ വഴിയില്‍ തടഞ്ഞു നിര്‍ത്തി വെടിവെച്ചു കൊല്ലുകയായിരുന്നു. ഇതിനു മുമ്പും കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അതില്‍നിന്ന് രക്ഷപ്പെട്ട അദ്ദേഹത്തെ അവസാനം വകവരുത്തുന്നതില്‍ല്‍ കോണ്‍ഗ്രസ് വിജയിച്ചു. ജില്ലയുടെ പല ഭാഗങ്ങളിലും പാര്‍ടി പ്രവര്‍ത്തകരുടെ നേരെ വ്യാപകമായ ആക്രമണമാണ് കോണ്‍ഗ്രസ് അഴിച്ചു വിട്ടത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നന്നമാവോയിസ്റ്റുകള്‍ക്ക്് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനുശേഷം കൂടുതല്‍ തൃണമൂല്‍ ഉര്‍ജ്ജം ലഭിച്ചു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ മാവോയിസ്റ്റുകള്‍ ഇതുവരെ ഏഴുപേരെയാണ് വകവരുത്തിയത്. അതില്‍ അഞ്ചുപേരും സിപിഐ (എം)കാരാണ്്. രണ്ടുപേര്‍ മാവോയിസറ്റ് പ്രവര്‍ത്തനങ്ങളെ എതിര്‍ത്ത ഗ്രാമീണരും. പുരൂളിയ ജില്ലയിലെ ബലരാംപൂരിനടുത്ത് കേഡുവ ഗ്രാമത്തില്‍ അമൂല്യ മണ്ഡ, പശ്ചിമ മിഡ്നാപൂര്‍ ജില്ലയില്‍ കാന്‍ഡംഗ ഗ്രാമത്തിലെ നിര്‍മ്മല്‍ല്‍ സിംങ്, ജാര്‍ഗ്രാമിന് സമീപം കുല്‍ദിയ ഗ്രാമവാസിയായ ഗോപാല്‍ മഹതൊ, ബിണ്‍പൂര്‍ പാലാസബണി ഗ്രാമക്കാരായ ഇയാക്കൂര്‍ അലി, വിശ്വനാഥ് പാല്‍ എന്നീ പാര്‍ടി പ്രവര്‍ത്തകരെയാണ് മാവോയിസ്റ്റുകള്‍ കശാപ്പ് ചെയ്തത്. ഇവരെയെല്ലാം അവരുടെ വീടുകള്‍ ആക്രമിച്ച് പിടിച്ചിറക്കി കൊണ്ടുപോയി വെടിവെച്ചു കൊല്ലുകയായിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടുള്ള മാവോയിസ്റ്റു പോസ്റ്ററുകളും മൃതദേഹത്തിന് സമീപം പതിച്ചിരുന്നു.

മാവോയിസ്റ്റ് - തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്നന്ന പോലീസ് അതിക്രമ പ്രതിരോധ കമ്മറ്റിക്കാര്‍ (പിസിപിഎ) മെയ് ആറിന് ജാര്‍ഗ്രാമിലെ സിപിഐ (എം) പ്രവര്‍ത്തകരുടെ നേരെ വ്യാപകമായ അക്രമം നടത്തുകയും പാര്‍ടി ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും തല്ലി തകര്‍ക്കുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയോടെയാണ് അക്രമം സംഘടിപ്പിച്ചത്. ഞയാറാഴ്ച പ്രതിരോധ കമ്മറ്റിക്കാര്‍ ടൌണില്‍ നടത്തിയ റാലിയില്‍ പങ്കെടുക്കാന്‍ പാര്‍ടി പ്രവര്‍ത്തകരെ നിര്‍ബന്ധിച്ചു. അതിനു വിസമ്മതിച്ചനെ തുടര്‍ന്നാണ് അക്രമം അരങ്ങേറിയത്. രാത്രിയില്‍ വീണ്ടും സംഘടിതമായി എത്തിയ കമ്മറ്റിക്കാര്‍ വിവിധ ഭാഗങ്ങളിലായിട്ടാണ് അക്രമം അഴിച്ചു വിട്ടത്. സിപിഐ (എം) ജാര്‍ഗ്രാം ലോക്കല്‍ കമ്മറ്റിയംഗം ഗൌര്‍ പാല്‍, പാര്‍ടിയുടെ സജീവ പ്രവര്‍ത്തകന്‍ പിനാകി മിത്ര എന്നിവരുടെ വീടുകള്‍ പൂര്‍ണമായി അടിച്ചു തകര്‍ത്തു. അക്രമത്തില്‍ല്‍ നിരവധി പേര്‍ക്കു പരിക്കു പറ്റി.

സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവരെയെല്ലാം വകവരുത്തുമെന്നും അവരുടെ വീടും സ്വത്തുമെല്ലാം നശിപ്പിക്കുമെന്നും അറിയിച്ചുകൊണ്ട് മാവോയിസ്റ്റ് ധരംപൂര്‍ ലോക്കല്‍ കമ്മറ്റിയുടെ പേരില്‍ പറപ്പെടുവിച്ച ഒരു നോട്ടീസ് വ്യാപകമായി പ്രചരിപ്പിക്കുന്നു. തൃണമൂല്‍കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇത് പലയിടത്തും വിതരണം നടത്തിയത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ല്‍ തൃണമൂല്‍കോണ്‍ഗ്രസ് നേടിയ വിജയത്തില്‍ അവരെ അനുമോദിച്ചു കൊണ്ട് മാവോയിസ്റ്റ് സംസ്ഥാനകമ്മറ്റി പ്രസ്താവന പുറപ്പെടുവിച്ചു. ഇടതുമുന്നണി സര്‍ക്കാര്‍ ഉടന്‍ രാജിവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റിയംഗം ആകാഷിന്റെ പേരില്‍ല്‍ വാര്‍ത്താ മാധ്യമങ്ങളുടെ ഓഫീസുകളിലാണ് പ്രസ്താവനയെത്തിയത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പശ്ചിമ ബംഗാളില്‍ല്‍ തൃണമൂല്‍കോണ്‍ഗ്രസ് - മാവോയിസ്റ്റ് കൂട്ടുകെട്ടിന്റെ ആക്രമണത്തില്‍ല്‍ 222 സിപിഐ (എം) പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. അതായത് 18 പേരെ വീതമാണ് ശരാശരി ഒരോ മാസവും കൊന്നൊടുക്കിയത്. 2009 മെയ്മാസത്തില്‍ല്‍നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമുണ്ടായന്ന കൊലപാതകത്തിന്റെ കണക്കാണിത്. ലോക് സഭാ തെരഞ്ഞെടുപ്പില്‍ല്‍ തൃണമൂല്‍കോണ്‍ഗ്രസിന് ഇടതുമുന്നണിയേക്കാള്‍ ഏതാനും സീറ്റുകള്‍ കൂടുതല്‍ല്‍ നേടാന്‍ കഴിഞ്ഞതിനുശേഷം സംസ്ഥാനത്ത് അവര്‍ നേരിട്ടും കൊലയാളികളായ മാവോയിസ്റ്റുകള്‍ക്ക് പിന്തുണയും സഹായവും നല്‍കിക്കൊണ്ടും നടത്തിയ അക്രമ കൊലപാതക താണ്ഡവത്തിന്റെ ഫലമാണ് ഈ അരും കൊലപാതക ശൃംഖല. ലോക സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുനേടിയതിനെ ജനാധിപത്യം പുന:സ്ഥാപിക്കപ്പെട്ടതായാണ് തൃണമൂല്‍കോണ്‍ഗ്രസ് സര്‍വാധികാരി മമതാ ബാനര്‍ജി വിശേഷിപ്പിച്ചത്. തങ്ങള്‍ നേടിയ ജനാധിപത്യം സംരക്ഷിക്കാന്‍ എന്തു പ്രവൃത്തിയും സംഘടിപ്പിക്കാനാണ് മമത അനുയായികളോട് നിര്‍ദ്ദേശിച്ചത്. അനുയായികള്‍ പ്രധാന രാഷ്ട്രീയ പ്രതിയോഗിയുടെ പ്രവര്‍ത്തകരെ കൊന്നൊടുക്കി ജനാധിപത്യം സംരക്ഷിക്കുന്ന പ്രവൃത്തി നിര്‍വിഘ്നം തുടരുന്നു. സിപിഐഎമ്മിന്റേയും ഇടതുമുന്നണിയുടേയും പ്രവര്‍ത്തകരെ കൊന്നൊടുക്കിക്കൊണ്ട് സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലായെന്ന മുറവിളി വായടയ്ക്കാതെ തുടരുന്നുണ്ട്. ഫാസിസറ്റ് തന്ത്രങ്ങളെ വെല്ലുന്ന കള്ളപ്രചാരണമാണ് ഇതിനായി അഴിച്ചു വിടുന്നത്.

മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നന്ന മമതാ ബാനര്‍ജി അവരുടെ ഏത് ഹീന പ്രവൃത്തിയേയും പിന്തുണയ്ക്കന്നു. അതിന് തെളിവാണ് നിരപരാധികളായ 149 പേരുടെ മരണത്തിനും 250 പേരുടെ പരിക്കിനും ഇടയാക്കിയ, ജാര്‍ഗ്രാമിനടുത്ത സര്‍ഹിദ എന്ന സ്ഥലത്ത് മാവോയിസ്റ്റുകള്‍ പാളം തകര്‍ത്ത് നടത്തിയ ഹൌറ- കുര്‍ള ജ്ഞാനേശ്വരി എക്സ്പ്രസ് ട്രെയിന്‍ അട്ടിമറി. അതുമായി ബന്ധപ്പെട്ട് മാവോയിസ്റ്റുകാരായ ആറു പേരെ അറസ്റ്റു ചെയ്തിട്ടും അട്ടിമറിക്കു പിന്നില്‍ല്‍ മാവോയിസ്റ്റുകളാണ് എന്ന് സമ്മതിക്കാന്‍ റെയില്‍വെ മന്ത്രി കൂടിയായ മമത ഇതുവരെ തയ്യാറായിട്ടില്ല.

ഗോപി കൊല്‍ക്കത്ത ചിന്ത വാരിക 18062010

2 comments:

  1. മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനുശേഷം ബംഗാളിലൊട്ടാകെ തൃണമൂല്‍ കോണ്‍ഗ്രസ് - മാവോയിസ്റ്റ് കൂട്ടു കെട്ടും കോണ്‍ഗ്രസും സിപിഐ (എം)നും ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കുമെതിരെ വ്യാപകമായ കൊലപാതകവും ആക്രമണവുമാണ് അഴിച്ചു വിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ നടന്ന ആക്രമണത്തില്‍ ഇതിനകം 13 പേര്‍ കൊല്ലപ്പെട്ടു. അതില്‍ 11 പേരും സിപിഐ (എം) പ്രവര്‍ത്തകരാണ്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയേക്കാള്‍ കൂടുതല്‍ല്‍ സ്ഥലങ്ങളില്‍ ജയിക്കാന്‍ കഴിഞ്ഞ തൃണമൂലുകാര്‍ സംസ്ഥാനത്തിന്റെ അധികാരം മൊത്തം കയ്യടക്കിയ ഗര്‍വോടെയാണ് സിപിഐ (എം) വേട്ട നടത്തുന്നത്. തൃണമൂലിന്റ വിജയം മൂലം അവരെ പൂര്‍ണമായി പിന്തുണയ്ക്കുന്ന മാവോയിസ്റ്റുകള്‍ക്കും സിപിഐ (എം) ഉന്മൂലനവീര്യം വര്‍ദ്ധിച്ചു. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍കോണ്‍ഗ്രസ് നേടിയ വിജയത്തില്‍ല്‍ അവരെ അനുമോദിച്ചു കൊണ്ട് മാവോയിസ്റ്റ് സംസ്ഥാനകമ്മറ്റി പ്രസ്താവന പുറപ്പെടുവിക്കുകയും ഇടതുമുന്നണി സര്‍ക്കാര്‍ ഉടന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് പ്രത്യേകം ശ്രദ്ധേയമാണ്.

    ReplyDelete
  2. വേട്ടക്കാരന്‍ വേട്ടയാടപ്പെടുന്നു!!!

    ReplyDelete