Saturday, June 12, 2010

പി സി ജോര്‍ജിന് ഡിവൈഎഫ്ഐയുടെ 10 കല്‍പ്പനകള്‍

ജനവഞ്ചകരായ എംഎല്‍എമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരം തുടങ്ങിയ ഡിവൈഎഫ്ഐക്ക് 'ഉപദേശങ്ങള്‍' നല്‍കാനെത്തിയ പി സി ജോര്‍ജിന് അതേ നാണയത്തില്‍ മറുപടിയുമായി ഡിവൈഎഫ്ഐ രംഗത്ത്. ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനം നടത്തി പി സി ജോര്‍ജിനായി പത്ത് കല്‍പനകളാണ് നല്‍കിയിരിക്കുന്നത്.

1.അവിഹിത സന്തതിക്ക് ജീവനാംശം നല്‍കുക
2.അന്യായമായി കൈവശം വച്ചിരിക്കുന്ന കൈയ്യേറ്റഭൂമി വിട്ട്നല്‍കുക
3.ചെമ്മലമറ്റം ലിറ്റില്‍ഫ്ളവര്‍ സ്കൂളില്‍ അധ്യാപക നിയമനത്തിന് വാങ്ങിയ കോഴ തിരികെ നല്‍കുക
4.കെ എം മാണിയെയും ഭാര്യയെയും പറഞ്ഞ അസഭ്യങ്ങളുടെ പേരില്‍ കുമ്പസാരിച്ച് പ്രായശ്ചിത്തം ചെയ്യുക
5.പി ജെ ജോസഫ് ആകാശത്ത് മാത്രമല്ല ഭൂമിയിലും അസഭ്യമായി പെരുമാറുന്നവനാണെന്ന് പറഞ്ഞത് പിന്‍വലിച്ച് അദ്ദേഹത്തിന്റെ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുക
6.കാഞ്ഞിരപ്പള്ളി ബിഷപ്പിനെ അധോലോക നായകനെന്ന് വിളിച്ചാക്ഷേപിച്ചത് പിന്‍വലിച്ച് മുട്ടില്‍ നീന്തുക
7.മരുമകളെ നിര്‍ബന്ധിച്ച് മതംമാറ്റിയതിന് മാപ്പ് പറയുക
8.അവരെ ഭര്‍തൃവീട്ടില്‍ മാന്യമായി ജീവിക്കാന്‍ അനുവദിക്കുക
9.ക്രൈം വാരികയുടെ ഉടമസ്ഥാവകാശം വിട്ടൊഴിയുക
10.സഭ്യമായി അഞ്ച് വാക്കുകളെങ്കിലും ഉച്ചരിക്കാന്‍ പഠിക്കുക

എന്നിവയാണ് കല്‍പനകള്‍.

ജില്ലാ പ്രസിഡന്റ് കെ രാജേഷ്, സെക്രട്ടറി അഡ്വ. വി ജയപ്രകാശ്, സംസ്ഥാനകമ്മിറ്റിയംഗം പി ആര്‍ രാജേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 11062010

6 comments:

  1. ജനവഞ്ചകരായ എംഎല്‍എമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരം തുടങ്ങിയ ഡിവൈഎഫ്ഐക്ക് 'ഉപദേശങ്ങള്‍' നല്‍കാനെത്തിയ പി സി ജോര്‍ജിന് അതേ നാണയത്തില്‍ മറുപടിയുമായി ഡിവൈഎഫ്ഐ രംഗത്ത്. ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനം നടത്തി പി സി ജോര്‍ജിനായി പത്ത് കല്‍പനകളാണ് നല്‍കിയിരിക്കുന്നത്.

    ReplyDelete
  2. ആ‍ അലവലാതി വായാടന് തികച്ചും യോചിച്ച കല്പനകള്‍..ഇയാള്‍ ഉടുമ്പും ഓന്തുമല്ല, നസ്രേത്തിലെ ഒറ്റുക്കാരന്‍..

    ReplyDelete
  3. http://keralacongressunited.blogspot.com/2010/06/blog-post_893.html

    ReplyDelete
  4. ഡി വൈ എഫ് ഐക്ക് ഉള്ള മറുപടി
    ഡി വൈ എഫ് ഐ ശ്രി. പി സി ജോര്‍ജിന് പത്തു നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നല്ലോ. അത് മുതല്‍ ചില ഡിഫി സഖാക്കള്‍ അതിനു മറുപടി നല്‍കണം എന്നാ ആവശ്യവുമായി പുറകെ ആയിരുന്നു. അതിനുള്ള മറുപടി ഇതാ:

    1.അവിഹിത സന്തതിക്ക് ജീവനാംശം നല്‍കുക

    ഇത് വെറും വ്യാജം ആയ ആരോപണം മാത്രം ആണ്. അഥവാ അങ്ങനെ ഒന്ന് ഉണ്ട്ടെന്നുന്ടെങ്കില്‍ പാര്‍ട്ടിക്ക് പത്രവും ടി വിയും ഒക്കെ ഉണ്ടല്ലോ. പുറത്തു കൊണ്ടുവരട്ടെ. കോടതിയെ സമീപിച്ചു പിതൃത്വം തെളിയിക്കട്ടെ. ഇത് നടന്നാല്‍, ഞാന്‍ ഈ ആരോപണം സത്യം ആണെന്ന് സമ്മതിക്കാം. അത് നടക്കുന്നത് വരെ ഇത് തികച്ചും മ്ലെച്ചം ആയ വ്യക്തിഹത്യ ആയി തുടരും.


    2.അന്യായമായി കൈവശം വച്ചിരിക്കുന്ന കൈയ്യേറ്റഭൂമി വിട്ട്നല്‍കുക

    ഇങ്ങനെ ഒരു കൈവശഭൂമി ഉണ്ടെങ്കില്‍ നിയമപരമായി അതിനെ നേരിടുക. ഭരണം കയ്യില്‍ ഉണ്ടല്ലോ. റെവന്യു വകുപ്പും മറ്റും കയ്യില്‍ ഉണ്ടല്ലോ, അതോ ഭരണസ്തംഭനം കാരണം ഇതൊന്നും ചെയ്യാന്‍ കഴിവില്ലേ?

    3.ചെമ്മലമറ്റം ലിറ്റില്‍ഫ്ളവര്‍ സ്കൂളില്‍ അധ്യാപക നിയമനത്തിന് വാങ്ങിയ കോഴ തിരികെ നല്‍കുക

    ഇങ്ങനെ ഒരു കാര്യത്തിന് തെളിവ് ഉണ്ടെങ്കില്‍ വിജിലന്‍സ് ഇത്യായവ ഉപയോഗിച്ച് ജോര്‍ജിനെ പിടിച്ചു ജയിലില്‍ അടക്കണം ഹേ. തെളിവ് ഇല്ലെങ്കില്‍ ചുമ്മാ അനാവശ്യം വിളിച്ചു പറയരുത്.

    4.കെ എം മാണിയെയും ഭാര്യയെയും പറഞ്ഞ അസഭ്യങ്ങളുടെ പേരില്‍ കുമ്പസാരിച്ച് പ്രായശ്ചിത്തം ചെയ്യുക

    ഡി വൈ എഫ് ഐ എന്നാണു ജോര്‍ജിന്റെ ഇടവക വികാരി ആയതു? അദ്ദേഹം ഏതായാലും ക്രിസ്മസിനും ഈസ്റെരിനും ഒക്കെ കുംബസാരിച്ചിട്ടുണ്ട്. അപ്പോള്‍ ഇതൊക്കെ ഏറ്റു പറഞ്ഞു പ്രായശ്ചിത്തം ചെയ്തിട്ടുണ്ടാവും. ഇല്ലെന്നു തെളിയിക്കാന്‍ പറ്റുമോ? ഇടവക വികാരി ആണേല്‍ കുമ്പസാര രഹസ്യം പുറത്തു വിടില്ല. (അങ്ങനെ ആണ് നിയമം.)

    5.പി ജെ ജോസഫ് ആകാശത്ത് മാത്രമല്ല ഭൂമിയിലും അസഭ്യമായി പെരുമാറുന്നവനാണെന്ന് പറഞ്ഞത് പിന്‍വലിച്ച് അദ്ദേഹത്തിന്റെ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുക

    ഇക്കാര്യത്തിലും മേല്‍പ്പറഞ്ഞ കുമ്പസാരം മാത്രം മതിയാവും. കാല്‍കഴുകല്‍ ശുശ്രുഷ എന്താണെന്നു അറിയാമോ?

    6.കാഞ്ഞിരപ്പള്ളി ബിഷപ്പിനെ അധോലോക നായകനെന്ന് വിളിച്ചാക്ഷേപിച്ചത് പിന്‍വലിച്ച് മുട്ടില്‍ നീന്തുക

    കള്ളം. അങ്ങനെ വിളിച്ചു എന്നതിന് ആദ്യം തെളിവ് ഹാജരാക്കൂ സഘാക്കളെ...

    7.മരുമകളെ നിര്‍ബന്ധിച്ച് മതംമാറ്റിയതിന് മാപ്പ് പറയുക

    മരുമകള്‍ക്ക് സൗകര്യം ഉണ്ടായിട്ടു തന്നെ ആണ് മതം മാറിയത്. അല്ലെന്നു തെളിവുണ്ടോ?

    8.അവരെ ഭര്‍തൃവീട്ടില്‍ മാന്യമായി ജീവിക്കാന്‍ അനുവദിക്കുക

    ഇപ്പോള്‍ സന്തുഷ്ടവും മാന്യവും ആയിട്ട് തന്നെ ആണ് കഴിയുന്നത്‌. നിങ്ങള്‍ ആയിട്ട് കുത്തി ഇളക്കേണ്ട... കുടുംബത്തെ വെറുതെ വിടടോ...

    9.ക്രൈം വാരികയുടെ ഉടമസ്ഥാവകാശം വിട്ടൊഴിയുക

    ജോര്‍ജു എന്നാണ് ക്രൈം വാരികയുടെ ഉടമ ആയതു? തെളിവുണ്ടോ അഥവാ ആണെങ്കില്‍ തന്നെ സി പി എമ്മിനെ വിമര്‍ശിചെന്നുവച്ച് അതൊരു തെറ്റല്ല. നിയമപരം ആയിട്ടാണ് ക്രൈം വാരിക പ്രവര്തിക്കുന്നതെങ്കില്‍ ഇന്ത്യന്‍ ഭരണഘടനാ ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യ പ്രകാരം ഈ മാസിക നടത്താന്‍ അതിന്റെ പത്രാധിപര്‍ക്ക് അവകാശം ഉണ്ട്. ഇതെന്താ അടിയന്തിരവസ്ഥയോ? എന്തെങ്കിലും നിയമം ലംഘിച്ചു എങ്കില്‍ പോലീസും ഒക്കെ ഉണ്ടല്ലോ കയ്യില്‍, അന്വേഷണം നടത്തി തൂക്കി ജയിലില്‍ ഇടണം.

    ReplyDelete
  5. 10.സഭ്യമായി അഞ്ച് വാക്കുകളെങ്കിലും ഉച്ചരിക്കാന്‍ പഠിക്കുക

    ജോര്‍ജു രൂക്ഷമായ വിമര്‍ശനം നടത്താറുണ്ട്‌ എന്നത് ശരി തന്നെ. എന്നാല്‍ പൊതുജനമധ്യത്തില്‍ വച്ച് എന്നാണു ജോര്‍ജു സഭ്യേതര വാക്കുകള്‍ ഉപയോഗിച്ചത്? ചാനല്‍ ഒക്കെ എല്ലാം പിടിക്കുന്നതല്ലേ... എവിടേലും തെളിവുണ്ടെങ്കില്‍ പൊതുസ്ഥലത്ത് അപമര്യാദ ആയി പെരുമാറിയതിന് കേസ് എടുക്കടോ...

    ഡി വൈ എഫ് ഐ ഉന്നയിച്ചിട്ടുള്ള പത്തു കാര്യങ്ങളും തികച്ചും വ്യാജവും അപഹാസ്യവും ആണ്. ഇങ്ങനെ മ്ലെച്ചം ആയ വ്യക്തിഹത്യ നടത്തുന്നതില്‍ നിന്ന് ഡി വൈ എഫ് ഐ പിന്മാറണം.

    പൊതുജന നേതാക്കന്മാര്‍ക്ക് എതിരെ ഏതു തെമ്മാടിക്കും ആരോപണങ്ങള്‍ ഉന്നയിക്കാം. എന്നാല്‍ അത് തെളിയിക്കാന്‍ ഉള്ള കടമ ഉണ്ടെന്നു മാത്രം.

    എന്നാല്‍ അങ്ങനെ ആണോ ഡി വൈ എഫ് ഐ എന്നാ ബഹുജന പ്രസ്ഥാനം? ഇങ്ങനെ എന്തെങ്കിലും ഉണ്ടെന്നു അറിവുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ ഉള്ള കഴിവ് ഉണ്ടായിട്ടും അതിനു തയ്യാറാവാതെ വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് സാംസ്കാരികവും രാഷ്ട്രീയവും ആശയപരവും ആയ ദാരിദ്ര്യത്തെ ആണ് സൂചിപ്പിക്കുനത്‌.

    ഒന്നുകൂടി കൂട്ടിച്ചേര്‍ക്കട്ടെ, ഈ ആരോപണങ്ങളില്‍ ചിലതൊക്കെ ഇന്ത്യന്‍ നിയമ പ്രകാരം കുറ്റകരം ആയ കാര്യങ്ങള്‍ ആണ്. അങ്ങനെ ഇരിക്കെ ഈ കുറ്റങ്ങള്‍ ജോര്‍ജു ചെയ്തു എന്ന് അറിയമായിട്ടു പോലും തെളിവ് മറച്ചു വയ്ക്കുന്നത് കുറ്റകരം ആണ്. ഡി വൈ എഫ് ഐ തെളിവുകള്‍ കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണം. ഇല്ലെങ്കില്‍ കുറ്റങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു എന്ന് വരും.

    അങ്ങനെ കൈമാറാന്‍ തെളിവ് ഇല്ലെങ്കില്‍ ഈ ആരോപണങ്ങള്‍ ഒക്കെ കള്ളം ആണെന്ന് സമ്മതിച്ചു മാപ്പ് പറയണം.

    ReplyDelete