Monday, June 28, 2010

ആദിവാസികള്‍ക്ക് 14185 ഏക്കര്‍ നല്‍കി

ആദിവാസികള്‍ക്ക് 14185 ഏക്കര്‍ നല്‍കി: ബാലന്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരിഞ്ച് ‘ഭൂമിപോലും പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്തിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ ആരോപണം ഹിമാലയന്‍ നുണയും രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്തതുമാണെന്ന് മന്ത്രി എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി എംപിമാരും എംഎല്‍മാരും ഭൂമി വിതരണചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ട്. നാലു വര്‍ഷത്തിനിടെ 14,185 ഏക്കര്‍ ‘ഭൂമി ആദിവാസി വന നിയമം പ്രകാരം മാത്രം ആദിവാസികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ 2,000 ഏക്കര്‍ ‘ഭൂമി ആറളത്ത് 2,000 ആദിവാസി കുടുംബങ്ങള്‍ക്കും 350 ഏക്കര്‍ ‘ഭൂമി ആലക്കോടുമാണ് വിതരണം ചെയ്തത്. മറ്റുജില്ലകളിലായി 9,803 പേര്‍ക്കായി 11,835 ഏക്കര്‍ ‘ഭൂമിയും വിതരണം ചെയ്തു. ഇതിന് പുറമെ മന്ത്രി കെ പി രാജേന്ദ്രന്റെ നേതൃത്വത്തില്‍ റവന്യൂവകുപ്പ് 56 പട്ടയമേളകള്‍ നടത്തി 146000 പേര്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ട്. 13678 പേര്‍ക്ക് ഭൂമി നല്‍കാനായി 20000 ഏക്കര്‍ സ്ഥലത്തിന്റെ സര്‍വ്വെ കഴിഞ്ഞു. വിവിധ ജില്ലകളില്‍ നടന്ന ‘ഭൂമിവിതരണ ചടങ്ങില്‍ മന്ത്രിമാര്‍ക്ക് പുറമെ കോണ്‍ഗ്രസ് എംപിമാരായ എം ഐ ഷാനവാസ്, കെ സുധാകരന്‍, എംഎല്‍എ മാരായ ആര്യാടന്‍ മുഹമ്മദ്, തേറമ്പില്‍ രാമകൃഷ്ണന്‍ തുടങ്ങി ഒട്ടനവധി യുഡിഎഫ് നേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്.

എ കെ ആന്റണി കണ്ടെത്തിയ 17,000 ഏക്കര്‍ ‘ഭൂമിയാണ് വിതരണം ചെയ്യുന്നതെന്ന വാദവും തെറ്റാണ്. ഈ ഭൂമി സംബന്ധിച്ച കേസ് സുപ്രിംകോടതിയല്‍ നടക്കുന്നതിനാല്‍ ഇതില്‍ നിന്ന് ഒരു തുണ്ട് ഭൂമി പോലും വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കോടതി വിധി വന്നശേഷം അതും ഏറ്റെടുത്ത് വിതരണം ചെയ്യും. ‘ഭൂമി ലഭിക്കാത്ത ആദിവാസികള്‍ക്ക് ‘ഭൂമി വിതരണം ചെയ്യുന്നതിന് വയനാട്ടില്‍ 1000 ഏക്കര്‍ കൂടി ഏറ്റെടുക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് വിതരണം ചെയ്ത് സിഎഫ് ലാംപുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പണം തന്നുവെന്ന യുഡിഎഫ് പ്രചാരണം എട്ടുകാലി മമ്മുഞ്ഞിന്റെ അവകാശവാദമാണ്. ഇതിന് കേന്ദ്ര സര്‍ക്കാര്‍ ഒരു ധനസഹായവും നല്‍കിയിട്ടില്ല. സിഎഫ്എല്‍ വിതരണത്തിന് സംസ്ഥാനസര്‍ക്കാര്‍ 40 കോടി രൂപയും വൈദ്യുതി ബോര്‍ഡ് 55 കോടിയുമാണ് ചെലവഴിച്ചത്. ഈ പദ്ധതി പൂര്‍ണമായി സംസ്ഥാന സര്‍ക്കാറിന്റേതാണ്. ഐക്യരാഷ്ട്രസഭയുടെ കാലവസ്ഥ വ്യതിയാന സമിതിയുടെ കാര്‍ബ ക്രെഡിറ്റ് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി സമിതിയുടെ സര്‍ട്ടിഫിക്കിറ്റനായി സമീപിച്ചിട്ടുണ്ട്. ഇത് നല്‍കാന്‍ കേന്ദ്രം സഹായിച്ചാല്‍ കാര്‍ബ ക്രെഡിറ്റ് സഹായം നേടിയെടുക്കാന്‍ കഴിയും. കേന്ദ്ര സര്‍ക്കാരിന് ഈ പദ്ധതിയുമായി ഒരു ബന്ധവുമില്ല. സിഎഫ്എല്‍ വിതരണത്തിന് കേന്ദ്രത്തിന്റെ പണം വാങ്ങിത്തന്നാല്‍ അത് വാങ്ങാന്‍ മടിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി 28062010

1 comment:

  1. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരിഞ്ച് ‘ഭൂമിപോലും പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്തിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ ആരോപണം ഹിമാലയന്‍ നുണയും രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്തതുമാണെന്ന് മന്ത്രി എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി എംപിമാരും എംഎല്‍മാരും ഭൂമി വിതരണചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ട്. നാലു വര്‍ഷത്തിനിടെ 14,185 ഏക്കര്‍ ‘ഭൂമി ആദിവാസി വന നിയമം പ്രകാരം മാത്രം ആദിവാസികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ 2,000 ഏക്കര്‍ ‘ഭൂമി ആറളത്ത് 2,000 ആദിവാസി കുടുംബങ്ങള്‍ക്കും 350 ഏക്കര്‍ ‘ഭൂമി ആലക്കോടുമാണ് വിതരണം ചെയ്തത്. മറ്റുജില്ലകളിലായി 9,803 പേര്‍ക്കായി 11,835 ഏക്കര്‍ ‘ഭൂമിയും വിതരണം ചെയ്തു. ഇതിന് പുറമെ മന്ത്രി കെ പി രാജേന്ദ്രന്റെ നേതൃത്വത്തില്‍ റവന്യൂവകുപ്പ് 56 പട്ടയമേളകള്‍ നടത്തി 146000 പേര്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ട്. 13678 പേര്‍ക്ക് ഭൂമി നല്‍കാനായി 20000 ഏക്കര്‍ സ്ഥലത്തിന്റെ സര്‍വ്വെ കഴിഞ്ഞു. വിവിധ ജില്ലകളില്‍ നടന്ന ‘ഭൂമിവിതരണ ചടങ്ങില്‍ മന്ത്രിമാര്‍ക്ക് പുറമെ കോണ്‍ഗ്രസ് എംപിമാരായ എം ഐ ഷാനവാസ്, കെ സുധാകരന്‍, എംഎല്‍എ മാരായ ആര്യാടന്‍ മുഹമ്മദ്, തേറമ്പില്‍ രാമകൃഷ്ണന്‍ തുടങ്ങി ഒട്ടനവധി യുഡിഎഫ് നേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്.

    ReplyDelete