50 ശതമാനം കമീഷന്‍ വര്‍ധനയടക്കമുള്ള ആവശ്യങ്ങളുമായി പത്രഏജന്റുമാര്‍ തുടങ്ങിയ സമരം അഞ്ച് ദിവസം പിന്നിടുന്നു. ഇതിനിടെ ചര്‍ച്ചയില്‍ തീരുമാനമായതിനെ തുടര്‍ന്ന് മംഗളം, ഇന്ത്യന്‍എക്സ്പ്രസ്, മെട്രോവാര്‍ത്ത എന്നീ പത്രങ്ങളെ സമരത്തില്‍ നിന്നൊഴിവാക്കിയതായി ന്യൂസ് പേപ്പര്‍ ഏജന്റ്സ് അസോസിയേഷന്‍ കോ- ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായി സംസാരിച്ചതിനെ തുടര്‍ന്ന് 26ന് തൊഴില്‍ മന്ത്രി ഷിബു ബേബിജോണുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും.
രാഷ്ട്രീയപാര്‍ടിയുടെ പത്രങ്ങളെയെല്ലാം സമരത്തില്‍ നിന്നൊഴിവാക്കിയെങ്കിലും ദേശാഭിമാനിക്കെതിരെ മാത്രം പാര്‍ടിവിരോധികള്‍ രംഗത്തിറങ്ങുന്നതായി കോ-ഓര്‍ഡിനേഷന്‍ സമിതി സംസ്ഥാന സെക്രട്ടറി കെ കെ ബാവ പറഞ്ഞു. മറ്റ് പാര്‍ടികളുമായും റസിഡന്റ്സ് അസോസിയേഷനുകളുമായും ഒത്ത് ചില മുഖ്യധാരാ പത്രഉടമകള്‍ സമരത്തെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഇത് വിജയിക്കില്ല. 26 ന്റെ ചര്‍ച്ചയില്‍ പത്രഉടമകളെ പങ്കെടുപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ പത്ര ഏജന്റുമാരുടെ സമരത്തെ ന്യായീകരിക്കാനാവില്ലെന്ന് കേന്ദ്ര സഹ മന്ത്രി വയലാര്‍ രവി പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് എ സി ഷണ്‍മുഖദാസിനെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവകാശസമരമല്ലെന്നും ഇതു രാഷ്ട്രീയ സമരമാണെന്നും വയലാര്‍ രവി പറഞ്ഞു.
deshabhimani 260312
No comments:
Post a Comment