"മതം ബ്രേക്ക് പോലെ മനുഷ്യജീവിതത്തെ തടഞ്ഞുനിര്‍ത്താനുള്ളതല്ല; സ്റ്റിയറിങ് പോലെ നിയന്ത്രിക്കാനുള്ളതാണ" എന്ന കെ ടിയുടെ കിടിലന്‍ ഡയലോഗ് പുതിയ കാലത്ത് വീണ്ടും മുഴക്കി "കാഫര്‍" ഒരിക്കല്‍കൂടി അരങ്ങിലെത്തി. സാമൂഹ്യമണ്ഡലത്തില്‍ കൊടുങ്കാറ്റായി 1967ല്‍ കെ ടി അരങ്ങിലെത്തിച്ച ഈ നാടകം പുതിയങ്ങാടിയിലെ പുതിയ നാടകപ്രവര്‍ത്തകര്‍ ആവേശത്തോടെ കണ്ടുനിന്നു. പഴയ നാടകപ്രവര്‍ത്തകര്‍ക്ക് വീണ്ടും സംഗമിക്കാനും കെ ടി അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ ഓര്‍മ പുതുക്കാനും നാടകത്തിന്റെ പുനരാവിഷ്കാരം സാധ്യമാക്കി. മതാന്ധകാരത്തിനെതിരെയും സാമൂഹ്യ ഉച്ചനീചത്വങ്ങള്‍ക്കെതിരെയും "കാഫര്‍" ഉയര്‍ത്തിയ ശബ്ദത്തില്‍ പങ്കാളികളായ കെ ടിയുടെ ശിഷ്യന്മാരും സുഹൃത്തുക്കളും തന്നെയാണ് കെ ടിയുടെ മാസ്റ്റര്‍പീസുകളില്‍ ഒന്നായ ഈ നാടകം വീണ്ടും അരങ്ങിലെത്തിച്ചത്.
ഹരിജന്‍ യുവാവായ ചാത്തു മതം മാറി മൂസയാകുന്നു. പിന്നീട് ചാത്തന്‍ മൂസയെന്ന് അറിയപ്പെടുന്നു. തന്നെ മതം മാറ്റാന്‍ പ്രേരിപ്പിച്ച ധനാഢ്യനായ ഇബ്രാഹിംകുട്ടി ഹാജിയുടെ മകള്‍ നബീസയെ ചാത്തു പ്രണയിക്കുന്നതും അത് തീര്‍ക്കുന്ന സാമൂഹ്യകുരുക്കുകളുമാണ് കാഫറിന്റെ ഇതിവൃത്തം. മതം മാറിയെങ്കിലും ചാത്തന്‍മൂസക്ക് തന്റെ മകളെ വിവാഹം ചെയ്തുകൊടുക്കില്ലെന്ന ഹാജിയുടെ ദുര്‍വാശിയും യാഥാസ്ഥിതിക ബോധവും നാടകത്തിന്റെ രചനാകൗശലം തെളിയിക്കുന്നതാണ്. കെ ടിയുടെ ശിഷ്യന്മാരായ മാധവന്‍ കുന്നത്തറ, റങ്കൂണ്‍ റഹ്മാന്‍ , ടി സുധാകരന്‍ , എം എ നാസര്‍ , സുധാകരന്‍ തിക്കോടി, ചിത്രഭാനു, സാവിത്രി ശ്രീധരന്‍ , ഷിജി കെ അജയന്‍ , റാണി ദിവാകരന്‍ എന്നിവരാണ് കാഫറില്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി പുതിയങ്ങാടിയില്‍ സംഘടിപ്പിച്ച കെ ടി മുഹമ്മദ് അനുസ്മരണത്തിലാണ് കലിംഗ തിയറ്റേഴ്സ് കാഫര്‍ വീണ്ടും അരങ്ങിലെത്തിച്ചത്.
വൈകിട്ട് നടന്ന സാംസ്കാരിക സദസ്സ് പ്രമുഖ നാടക പ്രവര്‍ത്തകന്‍ കരിവള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. ഒരിക്കലും വ്യവസ്ഥിതിയുടെ ആനുകൂല്യങ്ങള്‍ക്കുവേണ്ടി കൈനീട്ടുകയോ ശിരസ്സു കുനിക്കുകയോ ചെയ്യാതിരുന്ന പോരാളിയായ കലാകാരനായിരുന്നു കെ ടിയെന്ന് അദ്ദേഹം പറഞ്ഞു. എ പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ , പുരുഷന്‍ കടലുണ്ടി എംഎല്‍എ, വില്‍സണ്‍ സാമുവല്‍ , ടി വി സുരേഷ് എന്നിവര്‍ സംസാരിച്ചു. സി വി ദേവിനെയും "കുഞ്ഞാണ്ടി അവാര്‍ഡ്" നേടിയ നടന്‍ വിഷ്ണുവിനെയും ആദരിച്ചു. തുടര്‍ന്നു മഹിളാ അസോസിയേഷന്‍ പുതിയങ്ങാടിയുടെ ദൃശ്യാവിഷ്കാരവും ചെന്താര കലാസമിതിയുടെ വിപ്ലവഗാനമേളയും നടന്നു.
ഓര്‍മയില്‍ വീണ്ടും കെ ടി
അരങ്ങിന്റെ ആത്മാവ് തൊട്ടറിഞ്ഞ നാടകാചാര്യന്‍ കെ ടി മുഹമ്മദിന്റെ ഓര്‍മകള്‍ അലതല്ലിയ സായാഹ്നത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരും സുഹൃത്തുക്കളുമായ കോഴിക്കോട്ടെ നാടകപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ കെ ടിയെന്ന ബഹുമുഖപ്രതിഭയുടെ ജീവിതവഴികള്‍ ഇഴചേര്‍ന്നുനിന്നു. അവാര്‍ഡ് തോളിലേറ്റി നടക്കുന്നത് ശരിയല്ലെന്നും കലാകാരനെ അവശന്‍ എന്ന് വിശേഷിപ്പിക്കരുതെന്നും പറഞ്ഞ, സമൂഹത്തിന്റെ ആശങ്കകള്‍ക്കും ആകുലതകള്‍ക്കുമെതിരെ നിരന്തരം പോരടിച്ച കെ ടിയെന്ന വിപ്ലവകാരിയെ അനുസ്മരണ പരിപാടിയില്‍ സുഹൃത്തുക്കള്‍ ഓര്‍ത്തെടുത്തു. തനിക്ക് ചുറ്റുമുള്ള ജീവിതത്തെ സുശക്തമായ പ്രമേയങ്ങള്‍കൊണ്ട് അരങ്ങിലെത്തിച്ച് മലയാള രംഗവേദിയെ സമ്പുഷ്ടമാക്കിയ ഈ കലാകാരന്റെ ഓര്‍മകള്‍ വേദിയില്‍ തളംകെട്ടി. കെട്ടും മട്ടും മാറിയ മലയാള നാടകവേദിയുടെ ആശയും ആശങ്കകളും ചര്‍ച്ചയില്‍ നിറഞ്ഞുനിന്നു. നാടകപ്രവര്‍ത്തകരുടെ സംഗമം കൂടിയായ അനുസ്മരണ പരിപാടിയില്‍ കെ ടിയെന്ന അരങ്ങിന്റെ കുലപതി ജ്വലിച്ചുനിന്നു.
പുതിയങ്ങാടിയില്‍ സംഘടിപ്പിച്ച പരിപാടി പുരുഷന്‍ കടലുണ്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ ആര്‍ മോഹന്‍ദാസ് അധ്യക്ഷനായി. എം എ നാസര്‍ സ്വാഗതം പറഞ്ഞു. ബാബു പറശേരി, പുകസ ജില്ലാ സെക്രട്ടറി വി ടി സുരേഷ് എന്നിവരെ കൂടാതെ ഇന്നും അരങ്ങിനെ നെഞ്ചോട് ചേര്‍ക്കുന്ന നാടകപ്രവര്‍ത്തകരായ മാധവന്‍ കുന്നത്തറ, റങ്കൂണ്‍ റഹ്മാന്‍ , ജയപ്രകാശ് കാര്യാല്‍ , എ രത്നാകരന്‍ , ഗിരീഷ് കളത്തില്‍ , ടി സുധാകരന്‍ , എം കെ മെഹബൂബ്, സി വി ദേവ്, പുരുഷു മാങ്കാവ്, ടി എന്‍ രഘുനാഥ്, സുധാകരന്‍ തിക്കോടി, കെ ടി പുരുഷോത്തമന്‍ , മമ്മൂട്ടി മാത്തോട്ടം, സന്തോഷ് പാലക്കട, ഇ ശശി, സന്തോഷ് നിലമ്പൂര്‍ , ചിത്രഭാനു, പി കെ സത്യനാഥ്, കെ എസ് കോയ, സുന്ദരന്‍ കല്ലായി, സാവിത്രി ശ്രീധരന്‍ , റാണി ദിവാകരന്‍ , വസന്ത റാണി, ഷിജി കെ അജയന്‍ , മുരളി സായ്ചരണ്‍ , പ്രൊഫ. ജയിംസ്, രാധാകൃഷ്ണന്‍ നമ്പ്രത്തുകര, കെ ഗോപാലന്‍ കുട്ടി എന്നിവരും കെ ടിയുമൊത്തുള്ള നാളുകള്‍ പങ്കുവച്ചു.
deshabhimani 260312

ReplyDelete