കോണ്‍ഗ്രസും പൊലീസും ചേര്‍ന്ന് ആക്രമണം നടത്തുന്നു: എം എം മണി
നെടുങ്കണ്ടം: ജില്ലയില്‍ കോണ്‍ഗ്രസ് നേതൃത്വവും പൊലീസും ചേര്‍ന്ന് ആക്രമണവും തേര്‍വാഴ്ചയും നടത്തുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം എം മണി പറഞ്ഞു. മഞ്ഞപ്പെട്ടി കാമാക്ഷിവിലാസത്ത് അനീഷ് രാജനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സിപിഐ എം നെടുങ്കണ്ടം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഞ്ഞപ്പെട്ടിയില്‍ ചേര്‍ന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എം മണി.
അനീഷിന്റെ കൊലപാതകത്തിന് ഉത്തരം നല്‍കാന്‍ കോണ്‍ഗ്രസും പൊലീസും തയ്യാറാകണം. കാമാക്ഷിവിലാസം എസ്റ്റേറ്റിലെ തമിഴ്തോട്ടം തൊഴിലാളികളെ കോണ്‍ഗ്രസ് ഗുണ്ടകള്‍ ആക്രമിച്ചതറിഞ്ഞ് അവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ചെന്നവരെ ആക്രമിക്കുകയും ഒരു ചെറുപ്പക്കാരനെ കൊലപ്പെടുത്തുകയും ചെയ്യുകായായിരുന്നു. തൊഴിലാളികളെ രക്ഷിക്കാന്‍ എത്തിയവരെ ജാമ്യമില്ലാ വകുപ്പ് ഉപയോഗിച്ച് കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. ഇതു വച്ചുപൊറിപ്പിക്കാന്‍ അനുവദിക്കില്ല. ജനങ്ങളെ അണിനിരത്തി പോരാടും. മുല്ലപ്പെരിയാറിന്റെ പേരില്‍ മുമ്പ് ജില്ലയുടെ പലഭാഗത്തും കോണ്‍ഗ്രസും സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടിയപ്പോള്‍ സംരക്ഷകരായി എത്തിയവര്‍ക്കെതിരെ കേസെടുത്തതും അടുത്തകാലത്താണ്. മാത്രമല്ല, ജില്ലയിലെ കോളേജുകളില്‍ എസ്എഫ്ഐക്കെതിരെ കോണ്‍ഗ്രസ് ഗുണ്ടകള്‍ കയറി ആക്രമിക്കുന്നതും പതിവായി. ഇതിനെല്ലാം നേതൃത്വം നല്‍കുന്നത് പി ടി തോമസ് എംപിയും റോയി കെ പൗലോസുമാണ്. നെറികെട്ട രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് രാഷ്ട്രീയ മര്യാദ കാണിക്കാന്‍ കോണ്‍ഗ്രസ് തയാറായില്ലെങ്കില്‍ ഇടുക്കിയിലെ ജനങ്ങള്‍ അക്രമത്തെ നേരിടാന്‍ തെരുവില്‍ ഇറങ്ങേണ്ടിവരും. അതിനെ തടഞ്ഞുനിര്‍ത്തണമെങ്കില്‍ നല്ല വില നല്‍കേണ്ടിവരുമെന്നത് കോണ്‍ഗ്രസും പൊലീസും മനസിലാക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ജില്ലാ കമ്മിറ്റിയംഗം എന്‍ കെ ഗോപിനാഥന്‍ അധ്യക്ഷനായി. കെ കെ ജയചന്ദ്രന്‍ എംഎല്‍എ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എന്‍ വിജയന്‍ , വി എന്‍ മോഹനന്‍ , കെ എസ് മോഹനന്‍ , ഏരിയ സെക്രട്ടറി പി എം എം ബഷീര്‍ , അഡ്വ. ജി ഗോപകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കല്‍കൂന്തലില്‍നിന്നും ആരംഭിച്ച പൊതുപ്രകടനത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്തു
deshabhimani 260312
ജില്ലയില്‍ കോണ്‍ഗ്രസ് നേതൃത്വവും പൊലീസും ചേര്‍ന്ന് ആക്രമണവും തേര്‍വാഴ്ചയും നടത്തുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം എം മണി പറഞ്ഞു. മഞ്ഞപ്പെട്ടി കാമാക്ഷിവിലാസത്ത് അനീഷ് രാജനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സിപിഐ എം നെടുങ്കണ്ടം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഞ്ഞപ്പെട്ടിയില്‍ ചേര്‍ന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എം മണി.
ReplyDelete