സെപ്തംബര്‍ 11 ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജഡാവശിഷ്ടങ്ങള്‍ അമേരിക്ക ഭൂമി നികത്താന്‍ ഉപയോഗിച്ചു. അമേരിക്കന്‍ പ്രതിരോധവകുപ്പ് നിയമിച്ച കമീഷന്റെ കണ്ടെത്തലടങ്ങുന്ന റിപ്പോര്‍ട്ട് ചൊവ്വാഴ്ച പുറത്തുവിട്ടു. അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ മൃതദേഹഭാഗങ്ങള്‍ ഭൂമി നികത്താന്‍ ഉപയോഗിച്ചത് നേരത്തെ പുറത്തായിരുന്നു. ഇതിനെതിരെ വ്യാപകപ്രതിഷേധമാണ് അമേരിക്കയില്‍ ഉയര്‍ന്നത്. ഇതിനു പിന്നാലെയാണ് പരിശോധനപോലും നടത്താതെ മൃതദേഹഭാഗങ്ങള്‍ കൊണ്ടുതള്ളിയെന്ന റിപ്പോര്‍ട്ട് പുറത്തായത്. 2001ല്‍ അല്‍ഖായ്ദ ഭീകരര്‍ വിമാനങ്ങള്‍ റാഞ്ചി നടത്തിയ ആക്രമണത്തിലൂടെ കൊന്നവരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ ഭൂമി നികത്താന്‍ ഉപയോഗിച്ചെന്നാണ് പെന്റഗണ്‍ കമീഷന്‍ കണ്ടെത്തിയത്. ഡെലവെയറിലെ ഡോവര്‍ വ്യോമസേനാ താവളത്തിലെ മോര്‍ച്ചറിയില്‍നിന്നാണ് അവശിഷ്ടങ്ങള്‍ കൊണ്ടുതള്ളിയത്. മൂന്നിടത്തുണ്ടായ ഭീകരാക്രമണത്തില്‍ മൂവായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. പെന്റഗണ്‍ , പെന്‍സില്‍വാനിയയിലെ ഷാങ്ക്സ്വില്ലെ എന്നിവിടങ്ങളില്‍നിന്നുള്ളവരുടെ ജഡാവശിഷ്ടങ്ങള്‍ ഭൂമി നികത്താന്‍ ഉപയോഗിച്ചു. ന്യൂയോര്‍ക്കിലെ ലോകവ്യാപാരകേന്ദ്രത്തില്‍ കൊല്ലപ്പെട്ടവരുടെ അവശിഷ്ടങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. കൊണ്ടുതള്ളിയതില്‍ ഭീകരരരുടെ മൃതദേഹഭാഗങ്ങളും ഉള്ളതായി സംശയിക്കുന്നു.
മൃതദേഹ അവശിഷ്ടം കൈകാര്യംചെയ്ത ഇത്തരംനടപടി അസ്വീകാര്യമാണെന്നും അതില്‍ അതീവ ഉല്‍ക്കണ്ഠയുണ്ടെന്നും വൈറ്റ്ഹൗസ് പ്രതികരിച്ചു. ഈ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പെന്റഗണിന് പിന്തുണ നല്‍കുമെന്നും വൈറ്റ്ഹൗസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട 274 അമേരിക്കന്‍ സൈനികരുടെ മൃതദേഹഭാഗങ്ങള്‍ ഭൂമി നികത്താന്‍ ഉപയോഗിച്ചതായി വെളിപ്പെട്ടത്. സൈനികരുടെ മൃതദേഹം വിര്‍ജീനിയയില്‍ ഭൂമി നികത്താന്‍ ഉപയോഗിച്ചതിന്റെ വിവരങ്ങളാണ് പുറത്തായത്. ഡോവര്‍ക്യമ്പില്‍നിന്നാണ് സൈനികരുടെ മൃതദേഹഭാഗങ്ങളും കൊണ്ടുതള്ളിയത്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും കൊല്ലപ്പെടുന്ന അമേരിക്കന്‍ സൈനികരെ എത്തിക്കുന്ന പ്രധാന കവാടമാണ് സൈന്യത്തിന്റെ കീഴിലുള്ള ഡോവര്‍ വ്യോമസേനാതാവളം.
deshabhimani 010312
സെപ്തംബര്‍ 11 ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജഡാവശിഷ്ടങ്ങള്‍ അമേരിക്ക ഭൂമി നികത്താന്‍ ഉപയോഗിച്ചു. അമേരിക്കന്‍ പ്രതിരോധവകുപ്പ് നിയമിച്ച കമീഷന്റെ കണ്ടെത്തലടങ്ങുന്ന റിപ്പോര്‍ട്ട് ചൊവ്വാഴ്ച പുറത്തുവിട്ടു.
ReplyDelete