ആമ്പല്ലൂര്‍ ഇലക്ട്രോണിക് പാര്‍ക്ക് സംബന്ധിച്ച് മനോരമ 2010 ആഗസ്ത് നാലിന് പ്രസിദ്ധീകരിച്ച വാര്‍ത്ത ഇങ്ങനെ:
"സ്മര്‍ട്ട് സിറ്റിയും ഇന്‍ഫോ പാര്‍ക്കും വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലും ചേര്‍ന്ന് കൊച്ചിക്കു നല്‍കുന്ന വ്യവസായ വികസനത്തിനു കുതിപ്പേകാന്‍ 7000 കോടിയുടെ നിക്ഷേപ പ്രതീക്ഷയുമായി പിറവം നിയോജകമണ്ഡലത്തിലെ ആമ്പല്ലൂരില്‍ ഇലക്ട്രോണിക് പാര്‍ക്കിനു കളമൊരുങ്ങുന്നു. പദ്ധതിക്ക് സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചതോടെ കെഎസ്ഐഡിസി സ്ഥലമെടുപ്പ് ആരംഭിച്ചതായി എം ജെ ജേക്കബ് എംഎല്‍എ പറഞ്ഞു."
പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ 250 കോടിരൂപ അനുവദിച്ചതായും മൊത്തം നിക്ഷേപലക്ഷ്യം 700 കോടിരൂപയുടേതാണെന്നും മനോരമ ഈ വാര്‍ത്തയില്‍ പറയുന്നു. ഈ വാര്‍ത്തയ്ക്ക് ആധാരം 2010 ജൂണ്‍ ഒമ്പതിന് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവാണ്. അതിന്റെ ഉള്ളടക്കം ഇങ്ങനെ: "ആമ്പല്ലൂര്‍ ഇലക്ട്രോണിക് പാര്‍ക്ക് തുടങ്ങാന്‍ 334 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നറിയിച്ച് കെഎസ്ഐഡിസി മാനേജിങ് ഡയറക്ടര്‍ 2010 ജനുവരി അഞ്ചിന് കത്തു നല്‍കിയിരുന്നു. ഈ സ്ഥലം ഏറ്റെടുക്കാന്‍ കെഎസ്ഐഡിസി ബോര്‍ഡ്യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. ഇവിടെ പാര്‍ക്ക് തുടങ്ങാന്‍ അനുയോജ്യമാണെന്ന് കലക്ടര്‍ ശുപാര്‍ശചെയ്തിട്ടുണ്ട്. അതിനാല്‍ സ്ഥലം ഏറ്റെടുക്കാന്‍ കെഎസ്ഐഡിസി അനുമതിക്ക് അപേക്ഷിച്ചു. സര്‍ക്കാര്‍ വിഷയം വിശദമായി പരിശോധിച്ചു. അതിവേഗ നടപടിക്രമം അനുസരിച്ച് പ്രസ്തുത 334 ഏക്കര്‍സ്ഥലം ഏറ്റെടുക്കാന്‍ സന്തോഷപൂര്‍വം അനുവദിക്കുന്നു." അന്നത്തെ വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്റേതാണ് ഈ ഉത്തരവ്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 10 മാസമായി. ഇതിനിടയില്‍ ആകെ ചെയ്തത് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ അതേ ഉള്ളടക്കത്തില്‍ 2011 നവംബറില്‍ ഒരു ഉത്തരവ് ഇറക്കുക മാത്രമാണ്. ഇപ്പോള്‍ യുഡിഎഫ് പിതൃത്വം അവകാശപ്പെടുന്ന ആമ്പല്ലൂര്‍ ഇലക്ട്രോണിക് പാര്‍ക്ക് പദ്ധതിയുടെ ചരിത്രം ഇങ്ങനെ:
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ , 24 മുതല്‍ ഏതാനും റവന്യു ഉദ്യോഗസ്ഥരെ അവിടേക്കയച്ച് സര്‍വേ എന്നുപറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിനു ശ്രമം നടത്തി. കള്ളി വെളിച്ചത്തായതോടെ ഉദ്യേഗസ്ഥര്‍ സ്ഥലംവിട്ടു. "ഇത്തരം നാണംകെട്ട പണിക്ക്" തങ്ങളെ അയക്കരുതെന്ന് അവര്‍ മേലധികാരികളോട് അപേക്ഷിക്കുകയും ചെയ്തത്രെ. എം ജെ ജേക്കബാണ് ആമ്പല്ലൂര്‍ ഇലക്ട്രോണിക് പാര്‍ക്ക് പദ്ധതിയുടെ ഉപജ്ഞാതാവ്. ഇതിന്റെ പദ്ധതിരേഖ തയ്യാറാക്കിയതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഒന്നരക്കൊല്ലം അദ്ദേഹം നടത്തിയ കഠിന പ്രയത്നത്തിന്റെ ഫലമാണ് ഈ പദ്ധതിയെന്ന് കെഎസ്ഐഡിസിയുടെ ഒരു ഉയര്‍ന്ന ഉദ്യേഗസ്ഥന്‍ "ദേശാഭിമാനി"യോടു പറഞ്ഞു.
പദ്ധതിക്ക് ആവശ്യമായ സ്ഥലം കണ്ടെത്തുകയും അതിന്റെ സര്‍വേമാപ്പ് തയ്യാറാക്കിയതും വലിയ പണിതന്നെയായിരുന്നു. ഇക്കാര്യത്തിലൊക്കെ ഒരു ജനപ്രതിനിധിക്ക് ഇത്രയൊക്കെ ചെയ്യാനാകുമെന്നത് പുതിയ അനുഭവം ആയിരുന്നു- അദ്ദേഹത്തിന്റെ വാക്കുകളില്‍ തെല്ലൊരു വിസ്മയവും. 2006 മുതല്‍ 2011 വരെ പിറവംമണ്ഡലത്തില്‍ 450 കോടിരൂപയുടെ വികസനപദ്ധതികള്‍ നടത്തിയെന്നാണ് ഔദ്യേഗിക കണക്ക്. അതിലും അല്‍പ്പം മുന്നോട്ടേ ഉണ്ടാകവെന്ന് എം ജെ "ദേശാഭിമാനി"യോടു പറഞ്ഞു. രണ്ടരവര്‍ഷം തെരഞ്ഞെടുപ്പു കേസിനു പാഴാക്കേണ്ടിവന്നിട്ടും ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു എന്നത് ശ്രദ്ധേയം. സംസ്ഥാനത്തുതന്നെ ഇത് റെക്കോഡാണെന്ന് ഔദ്യോഗികകേന്ദ്രങ്ങള്‍തന്നെ സമ്മതിക്കുന്നു. വികസനപ്രവര്‍ത്തനത്തിന്റെ പ്രായോഗികതയിലേക്കുള്ള വഴി എം ജെയ്ക്ക് സ്വന്തം വീട്ടിലേക്കുള്ള വഴിപോലെ പരിചിതമെന്നു ചുരുക്കം.
(പി ജയനാഥ്)
deshabhimani 010312
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 10 മാസമായി. ഇതിനിടയില്‍ ആകെ ചെയ്തത് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ അതേ ഉള്ളടക്കത്തില്‍ 2011 നവംബറില്‍ ഒരു ഉത്തരവ് ഇറക്കുക മാത്രമാണ്. ഇപ്പോള്‍ യുഡിഎഫ് പിതൃത്വം അവകാശപ്പെടുന്ന ആമ്പല്ലൂര്‍ ഇലക്ട്രോണിക് പാര്‍ക്ക് പദ്ധതിയുടെ ചരിത്രം ഇങ്ങനെ:
ReplyDeleteവികസനം തന്നെയാണ് പിറവം തെരഞ്ഞെടുപ്പില്‍ ഉയരുന്ന മുഖ്യ അജന്‍ഡയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബ്ബ് മുഖാമുഖത്തില്‍ പറഞ്ഞു. മണ്ഡലത്തിന്റെ സമഗ്രവികസനവും തുടങ്ങിവെച്ച പദ്ധതികളുടെ പൂര്‍ത്തീകരണവുമാണ് ലക്ഷ്യം. എല്‍ഡിഎഫ് നടത്തിയ വികസനം പോലും ഭരണസ്വാധീനമുപയോഗിച്ച് തങ്ങളുടേതാക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്. വസ്തുതകള്‍ അറിയാവുന്ന പിറവത്തെ ജനങ്ങള്‍ ഇത് തിരിച്ചറിയും. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനു മുകളില്‍ മറ്റൊരു ഉത്തരവിറക്കിയാണ് ആമ്പല്ലൂര്‍ ഇലക്ടോണിക് പാര്‍ക്ക് യുഡിഎഫ് തങ്ങളുടേതാക്കി മാറ്റാന്‍ ശ്രമിക്കുന്നത്. 2010 മെയ് 3 ലെ നിര്‍ദേശമെന്ന ഉത്തരവിലെ പരാമര്‍ശം തന്നെ ഇത് എല്‍ഡിഎഫ് പദ്ധതിയാണെന്നതിന് തെളിവാണ്. അന്നത്തെ റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്ത പദ്ധതി വീണ്ടും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചതും സമാനമായ സംഭവമാണ്. സത്യമറിയാവുന്ന പിറവത്തെ ജനങ്ങള്‍ക്കിടയില്‍ ഇതൊന്നും വിലപ്പോവില്ല. പിറവത്തെ വന്‍കിടനഗരമായ കൊച്ചിയുടെ ഉപഗ്രഹനഗരമാക്കി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അടിസ്ഥാനസൗകര്യവികസനവും കാര്‍ഷികമേഖലയുടെ പുരോഗതിയുമാണ് വേണ്ടത്. സമഗ്രകുടിവെള്ളപദ്ധതിയും ആവിഷ്കരിക്കേണ്ടതുണ്ട്. പിറവത്തിന്റെ സമഗ്രവികസനം തന്നെയാണ് ഈ തെരഞ്ഞെടുപ്പില്‍ ഉയരുന്ന മുഖ്യവിഷയമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
ReplyDelete