Friday, March 9, 2012

മാതൃഭൂമി വാര്‍ത്ത വാസ്തവവിരുദ്ധം: കെഎസ്ടിഎ

പാലക്കാട്: സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ പ്രധാനാധ്യാപകരുടെ പ്രൊമോഷനില്‍ പാലക്കാട് ഡിഡിഇ ഓഫീസിലെ അപാകം തിരുത്തുന്നതുമായി ബന്ധപ്പെട്ട് മാതൃഭൂമിപത്രത്തില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് കെഎസ്ടിഎ ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സംഘടനയെ മോശമായി ചിത്രീകരിക്കാന്‍ വാര്‍ത്ത കെട്ടിച്ചമച്ചതാണ്. പ്രൊമോഷനിലെ അപാകം ചൂണ്ടിക്കാണിച്ച് കെഎസ്ടിഎ ജില്ലാകമ്മിറ്റിയാണ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ആദ്യമായി പരാതി നല്‍കിയത്. പരാതിയുടെ കോപ്പി വിവരാവകാശനിയമപ്രകാരം എല്ലാവര്‍ക്കും ലഭിക്കും. എന്നാല്‍ ലിസ്റ്റിലെ അപാകം പരിശോധിച്ച് തിരുത്താന്‍ ഡിഡിഇ തയ്യാറായിട്ടില്ല.

പ്രൈമറിഅധ്യാപക നിയമനത്തില്‍ പിഎസ്സി നല്‍കിയ രണ്ട് നമ്പറുകള്‍ സര്‍വീസ്കാര്‍ഡില്‍ ഹെഡ്മാസ്റ്റര്‍മാര്‍ തെറ്റായി രേഖപ്പെടുത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. സര്‍വീസ് കാര്‍ഡുകള്‍ ഡിഡിഇ ഓഫീസിലെ രേഖകളുമായി ഒത്തുനോക്കി കരട്ലിസ്റ്റ് പ്രസിദ്ധീകരിക്കണം. തുടര്‍ന്ന് ഫൈനല്‍ലിസ്റ്റിന് രൂപം കൊടുക്കുന്ന നടപടി നടക്കുന്നുണ്ട്. ഭരണസ്വാധീനം ഉപയോഗിച്ച് കെഎസ്ടിഎക്കാര്‍ പ്രെമോഷന്‍നേടി എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ , പ്രൊമോഷന്‍നടപടികളെല്ലാം നടന്നത് മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്താണ്. ലിസ്റ്റില്‍ അപാകം കണ്ടെത്തിയപ്പോള്‍ പ്രൊമോഷന്‍ നേടിയവരുടെ സംഘടനയിലെ സ്ഥാനംനോക്കാതെ തെറ്റുതിരുത്തണമെന്ന ശരിയായ നിലപാടാണ് കെഎസ്ടിഎ സ്വീകരിച്ചത്. സംഘടനയില്‍നിന്ന് പുറത്തുപോയ ഒരാള്‍ സംഘടനയെ അപകീര്‍ത്തിപ്പെടുത്താനായി തയ്യാറാക്കി നല്‍കിയ വാര്‍ത്തയാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചത്. ഇത് മാധ്യമധര്‍മത്തിന് നിരക്കാത്തതാണ്. ഇപ്പോള്‍ പ്രൊമോഷന്‍ നടത്തുന്നതിലും നിരവധി അപാകങ്ങളുണ്ട്. ഇക്കാര്യത്തില്‍ സമഗ്ര പരിശോധനയും നടപടിയും വേണമെന്ന് കെഎസ്ടിഎ ആവശ്യപ്പെട്ടു.

deshabhimani 090312

1 comment:

  1. സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ പ്രധാനാധ്യാപകരുടെ പ്രൊമോഷനില്‍ പാലക്കാട് ഡിഡിഇ ഓഫീസിലെ അപാകം തിരുത്തുന്നതുമായി ബന്ധപ്പെട്ട് മാതൃഭൂമിപത്രത്തില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് കെഎസ്ടിഎ ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സംഘടനയെ മോശമായി ചിത്രീകരിക്കാന്‍ വാര്‍ത്ത കെട്ടിച്ചമച്ചതാണ്. പ്രൊമോഷനിലെ അപാകം ചൂണ്ടിക്കാണിച്ച് കെഎസ്ടിഎ ജില്ലാകമ്മിറ്റിയാണ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ആദ്യമായി പരാതി നല്‍കിയത്. പരാതിയുടെ കോപ്പി വിവരാവകാശനിയമപ്രകാരം എല്ലാവര്‍ക്കും ലഭിക്കും. എന്നാല്‍ ലിസ്റ്റിലെ അപാകം പരിശോധിച്ച് തിരുത്താന്‍ ഡിഡിഇ തയ്യാറായിട്ടില്ല.

    ReplyDelete