Friday, March 9, 2012

ഒരു സ്കൂളിന് രണ്ടു പേരുനല്‍കി സര്‍ക്കാര്‍ ചരിത്രം സൃഷ്ടിക്കുന്നു

ഒരു സര്‍ക്കാര്‍ സ്കൂളിന് രണ്ടു പേരുനല്‍കി സര്‍ക്കാര്‍ ചരിത്രം സൃഷ്ടിച്ചു. പാലാ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനാണ് ഈ ഭാഗ്യം! പി ജെ ജോസഫ് വിദ്യാഭ്യാസമന്ത്രിയായിരിക്കേ 2000ല്‍ സ്വാതന്ത്ര്യസമരസേനാനിയും തിരുക്കൊച്ചി നിയമസഭാ സ്പീക്കറും കെപിസിസി പ്രസിഡന്റുമായിരുന്ന ആര്‍ വി തോമസിന്റെ പേര് ഈ സ്കൂളിന് നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുമിറങ്ങി. ഈ ഉത്തരവ് നിലനില്‍ക്കെയാണ് ഇപ്പോള്‍ ഈ സ്കൂളിന് മഹാത്മാഗാന്ധിയുടെ പേര് നല്‍കാനുള്ള തീരുമാനം. ഇതിനും ഉത്തരവിറങ്ങിക്കഴിഞ്ഞു. പി ജെ ജോസഫ് ഈ മന്ത്രിസഭയിലും അംഗമാണെന്നത് യാദൃശ്ചികം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൊട്ടാരമറ്റം ബസ്സ്്റ്റാന്‍ഡ് ജങ്ഷനില്‍ ആര്‍ വി തോമസ് ഫൗണ്ടേഷന്‍ മുന്‍കൈയെടുത്ത് ആര്‍ വി തോമസിന്റെ പ്രതിമ സ്ഥാപിച്ചിരുന്നു. സര്‍ക്കാരിന്റെ അനുമതിയോടെ ജങ്ഷന് ആര്‍ വി തോമസ് സ്ക്വയര്‍ എന്ന് നാമകരണവും ചെയ്തു. പാലായിലെ ഒരു പ്രമുഖ നേതാവിന്റെ ഇടപെടലാണ് ആര്‍ വി തോമസിന്റെ പേര് സ്കൂളില്‍നിന്നും എടുത്തുമാറ്റുന്നതിന് പിന്നിലെന്നാണ് ജനസംസാരം. താനല്ലാതെ മറ്റാരുടെയും പേര് പാലായുടെ ചരിത്രത്താളുകളില്‍ ഉണ്ടാകരുതെന്ന് ശഠിക്കുന്ന പാലായിലെ പ്രമുഖനേതാവിന്റെ മനോഗതത്തിനെതിരെ കോണ്‍ഗ്രസ് വൃത്തങ്ങളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

deshabhimani 090312

1 comment:

  1. ഒരു സര്‍ക്കാര്‍ സ്കൂളിന് രണ്ടു പേരുനല്‍കി സര്‍ക്കാര്‍ ചരിത്രം സൃഷ്ടിച്ചു. പാലാ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനാണ് ഈ ഭാഗ്യം! പി ജെ ജോസഫ് വിദ്യാഭ്യാസമന്ത്രിയായിരിക്കേ 2000ല്‍ സ്വാതന്ത്ര്യസമരസേനാനിയും തിരുക്കൊച്ചി നിയമസഭാ സ്പീക്കറും കെപിസിസി പ്രസിഡന്റുമായിരുന്ന ആര്‍ വി തോമസിന്റെ പേര് ഈ സ്കൂളിന് നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുമിറങ്ങി. ഈ ഉത്തരവ് നിലനില്‍ക്കെയാണ് ഇപ്പോള്‍ ഈ സ്കൂളിന് മഹാത്മാഗാന്ധിയുടെ പേര് നല്‍കാനുള്ള തീരുമാനം. ഇതിനും ഉത്തരവിറങ്ങിക്കഴിഞ്ഞു. പി ജെ ജോസഫ് ഈ മന്ത്രിസഭയിലും അംഗമാണെന്നത് യാദൃശ്ചികം.

    ReplyDelete