Thursday, March 1, 2012

നയപ്രഖ്യാപനം നിരാശാജനകം: വി എസ്

നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ ഗവര്‍ണ്ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം നിറയെ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും മാത്രം. അതിവേഗറെയില്‍വേയും കൊച്ചി മെട്രോ പദ്ധതിയും കരിപ്പൂര്‍ , കൊച്ചി, തിരുവനന്തപുരം വിമാനത്താവളവികസനവും ഉള്‍പ്പെടുത്തി അവതരിപ്പിച്ച സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ മുല്ലപ്പെരിയാര്‍ പുതിയ ഡാം നിര്‍മ്മാണവും പരാമര്‍ശിച്ചിട്ടുണ്ട്.

കേരളത്തിനെറ ചുമതലയുള്ള കര്‍ണാടക ഗവര്‍ണ്ണര്‍ എച്ച് ആര്‍ ഭരദ്വാജാണ് നയപ്രഖ്യാപനപ്രസംഗമവതരിപ്പിച്ചത്. കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കാലതാമസമുണ്ടായതായി പ്രഖ്യാപനത്തില്‍ പറയുന്നു. പിറവം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നയപ്രഖ്യാപനത്തില്‍ നിരവധി പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പരാതികള്‍ക്ക് പരിഹാരം കാണും. മുല്ലപ്പെരിയാറിലെ ഡാം നിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കും. കരിപ്പൂര്‍ , കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വികസിപ്പിക്കും. കണ്ണൂര്‍ വിമാനത്താളത്തിന്റെ റണ്‍വേ ഈവര്‍ഷം പൂര്‍ത്തിയാക്കും. വിമാനത്താവള പദ്ധതി റിപ്പോര്‍ട്ട് ഏപ്രിലിനകം പൂര്‍ത്തിയാക്കും.

മാലിന്യ സംസ്ക്കരണത്തിന് ത്രിമുഖ പദ്ധതിയും വികേന്ദ്രികരണ സംവിധാനവും നടപ്പിലാക്കും. കുടുബശ്രീകള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട നേതൃത്വം ഈവര്‍ഷം നിലവില്‍വരും. കുടുംബശ്രീയുടെ കീഴില്‍ കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ തുടങ്ങും. 2012 കാര്‍ഷികമേഖലയില്‍ ടെക്നോളജി ട്രാന്‍സ്ഫര്‍ വര്‍ഷമായി പ്രഖ്യാപിക്കും. എല്ലാ പഞ്ചായത്തുകളിലും രാജീവ് ഗാന്ധി ബ്ലോക്ക് പഞ്ചായത്ത് സേവാകേന്ദ്രങ്ങളും, പാലിയേറ്റീവ് കെയര്‍ കേന്ദ്രങ്ങളും തുടങ്ങും.

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി പുതിയ പദ്ധതികള്‍ ആരംഭിക്കും. സ്ത്രീകളുടെ സുരക്ഷക്കായി പദ്ധതികള്‍ നിലവില്‍വരും. സര്‍ക്കാര്‍ പുതിയ വ്യവസായ നയം രൂപപ്പെടുത്തും. കാസര്‍കോട്, കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളില്‍ പാല്‍ പരിശോധന കേന്ദ്രങ്ങള്‍ തുടങ്ങും. കമ്യൂണിറ്റി കോളേജുകള്‍ തുടങ്ങും. എപ്ലോയ്മെന്റ് എക്ചേഞ്ചുകള്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളമായി ചേര്‍ന്ന് ട്രെയ്നിങ് സെന്ററുകള്‍ തുടങ്ങും. അധ്യാപക സമൂഹത്തിന് ക്ഷേമപദ്ധതികള്‍ എന്നിങ്ങിനെ നിരവധി പ്രഖ്യാപനങ്ങള്‍ ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുന്നു.

നയപ്രഖ്യാപനം നിരാശാജനകം: വി എസ്

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നിരാശാജനകമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ . പിറവം തെരഞ്ഞെടുപ്പിന് വോട്ട് കിട്ടാന്‍ വേണ്ടി ജനസമ്പര്‍ക്കപരിപാടിയെക്കുറിച്ച് പ്രതിപാദിച്ച നയപ്രഖ്യപനം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയതും തുടക്കമിട്ടതുമായ പദ്ധതികളുടെ വിവരണം മാത്രമായി. വോട്ടിന് വേണ്ടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ചട്ടവിരുദ്ധമായ കാര്യങ്ങളും ഗവര്‍ണറെക്കൊണ്ട് പറയിപ്പിച്ചു. നന്ദിപ്രമേയ ചര്‍ച്ചാവേളയില്‍ ഇത് ചൂണ്ടിക്കാട്ടി ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും വി എസ് പറഞ്ഞു.

deshabhimani news

1 comment:

  1. നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ ഗവര്‍ണ്ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം നിറയെ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും മാത്രം. അതിവേഗറെയില്‍വേയും കൊച്ചി മെട്രോ പദ്ധതിയും കരിപ്പൂര്‍ , കൊച്ചി, തിരുവനന്തപുരം വിമാനത്താവളവികസനവും ഉള്‍പ്പെടുത്തി അവതരിപ്പിച്ച സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ മുല്ലപ്പെരിയാര്‍ പുതിയ ഡാം നിര്‍മ്മാണവും പരാമര്‍ശിച്ചിട്ടുണ്ട്.

    ReplyDelete