സൂര്യനെല്ലി പീഡനക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ . പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗാന്ധിപാര്‍ക്കില്‍ സ്ത്രീ കൂട്ടായ്മ സംഘടിപ്പിച്ച "ഇരകള്‍ വീണ്ടും വേട്ടയാടപ്പെടരുത്" കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് സര്‍ക്കാര്‍ പെണ്‍കുട്ടിക്ക് എല്ലാ സഹായവും നല്‍കി. അതിന്റെ ഭാഗമായാണ് സൂര്യനെല്ലി കേസ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ അവരുടെ ചില സ്നേഹിതന്മാരെ രക്ഷിക്കാന്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ കള്ളക്കേസില്‍ കുടുക്കി വീണ്ടും അപമാനിക്കാന്‍ ശ്രമിക്കുകയാണ്. പ്രതികളെ ഹൈക്കോടതിയില്‍നിന്ന് രക്ഷിക്കാന്‍വേണ്ട നടപടികള്‍ ചെയ്തവര്‍ സുപ്രീംകോടതിയിലും അതിന് ശ്രമിക്കുമെന്ന് ഉറപ്പാണ്. മനുഷ്യത്വം അവശേഷിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി അതിനെ എതിര്‍ക്കണം. പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്കുവേണ്ടി നല്ലൊരു വക്കീലിനെ സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്നും വി എസ് പറഞ്ഞു.
deshabhimani 010312
No comments:
Post a Comment