കോഴിക്കോട്: സ്വാശ്രയ എന്‍ജിനിയറിങ് മേഖലയില്‍ മെറിറ്റും സാമൂഹ്യനീതിയും സംവരണ മാനദണ്ഡങ്ങളും അട്ടിമറിച്ച് പ്രവേശനം നടത്താനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ എസ്എഫ്ഐ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന സെക്രട്ടറി പി ബിജു പറഞ്ഞു.
കച്ചവടക്കാര്‍ക്ക് അനുസൃതമായ നിലപാടുമായാണ് സര്‍ക്കാര്‍ നീങ്ങുന്നത്. കഴിഞ്ഞവര്‍ഷം മാത്രം എന്‍ജിനിയറിങ് കോളേജ് മെറിറ്റ് സീറ്റില്‍ 25,000 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. മെഡിക്കല്‍ മേഖലയിലും സമാന നിലപാടാണ്. മെഡിക്കലില്‍ മാനേജ്മെന്റ് ഫീസ് നാലര ലക്ഷം എന്നത് കഴിഞ്ഞ വര്‍ഷം അഞ്ച് ലക്ഷമാക്കി. 50 ശതമാനം സീറ്റിലെങ്കിലും സാധാരണക്കാര്‍ പഠിക്കട്ടെ എന്ന നിലപാട് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ അംഗീകരിക്കുന്നില്ല. ജസ്റ്റിസ് പി എ മുഹമ്മദ് കമിറ്റി ഇതുവരെ ഫീസ് നിശ്ചയിച്ചിട്ടില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ 3,75,000 എന്ന വാര്‍ഷിക ഫീസ് പ്രഖ്യാപിക്കുകയായിരുന്നു. എഐസിടിഇ പുതിയ മാനദണ്ഡങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. തെറ്റായ കാര്യങ്ങളാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച് പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരും. കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകള്‍ ഈ കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. ഏപ്രില്‍ 18ന് ലോണെടുത്ത് പഠിക്കുന്ന വിദ്യാര്‍ഥികളുടെ കണ്‍വന്‍ഷന്‍ എല്ലാ ജില്ലയിലും വിളിച്ചുചേര്‍ക്കും. ആരോഗ്യ സര്‍വകലാശാലയില്‍ വിദ്യാഭ്യാസ സൗകര്യം മെച്ചപ്പെടുത്താന്‍ കൂട്ടമായി തോല്‍പ്പിക്കുന്നത് സര്‍വകലാശാലയ്ക്ക് ചേര്‍ന്ന രീതിയല്ല. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് കെ സജീഷ്, ജില്ലാ സെക്രട്ടറി ടി പി ബിനീഷ്, ജില്ലാ പ്രസിഡന്റ് വി കെ കിരണ്‍രാജ്, സംസ്ഥാന കമ്മിറ്റിയംഗം വി വസീഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 260312
സ്വാശ്രയ എന്‍ജിനിയറിങ് മേഖലയില്‍ മെറിറ്റും സാമൂഹ്യനീതിയും സംവരണ മാനദണ്ഡങ്ങളും അട്ടിമറിച്ച് പ്രവേശനം നടത്താനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ എസ്എഫ്ഐ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന സെക്രട്ടറി പി ബിജു പറഞ്ഞു.
ReplyDelete